ബ്രോക്കർ വാസുവേട്ടന്റെ പിന്നാലെ പെണ്ണ് കാണാൻ ആ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പോകുമ്പോൾ വിജയൻ പറഞ്ഞു. ചേട്ടാ പെണ്ണിന്റെ വീട്ടുകാരോട് എല്ലാം സത്യസന്ധമായി തന്നെ പറയണം. ഈ കല്യാണം നടക്കാൻ വേണ്ടി നുണയൊന്നും തന്നെ പറയരുത്. ബ്രോക്കർ പറഞ്ഞു എടാ മോനെ ചില കല്യാണങ്ങൾ നടക്കണമെങ്കിൽ ചിലപ്പോൾ എന്തെങ്കിലും നുണ പറയേണ്ടിവരും. ഞാൻ നീ വിദേശത്താണെന്നും വലിയ ജോലിയാണെന്നും ഒക്കെ പറഞ്ഞിട്ടുണ്ട് .
പോരാതെ അവരുടെ കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടുണ്ട് അപ്പോഴാണ് അവരൊന്നും പെണ്ണ് കാണാമെന്ന് പറഞ്ഞത് ബാക്കി ഇനി അവിടെ ചെന്നിട്ട് നോക്കാം. ചേട്ടാ അതിന് ഞാൻ ആ കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകും ഒന്നുമില്ല എങ്ങനെയെങ്കിലും നാട്ടിൽ സെറ്റിൽ ആവണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നീ നോക്ക് നമുക്ക് ആദ്യം ഒന്ന് പറഞ്ഞു നോക്കാം പിന്നെയല്ലേ ബാക്കിയുള്ള കാര്യം നീ ആദ്യം വന്ന് കാണുക. വിജയൻ വീടിന്റെ മുൻപിൽ എത്തി ചേട്ടാ ഇത്രയും വലിയ വീട്ടിൽ നിന്നുള്ള പെണ്ണ് ഇതൊന്നും നമുക്ക് ശരിയാവില്ല എനിക്ക് സാധാരണ ഏതെങ്കിലും ഒരു കുട്ടിയെ ആലോചിച്ചാൽ മതി. നിനക്ക് സ്ത്രീധനം ഒന്നും വേണ്ട. ജീവിതത്തിൽ എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടാൻ നോക്ക് നീ.
വേണ്ട ഇവന്റെ നമുക്ക് വേണ്ട വേറെ ഏതെങ്കിലും നമുക്ക് ആലോചിക്കാം വിജയൻ ബ്രോക്കറിന്റെ കൈപിടിച്ച് അവിടെ നിന്നും ഇറങ്ങി പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആ വീടിന്റെ അപ്പുറത്തെ വീട്ടിലെ മതിലിന്റെ പുറകിൽ നിന്ന് ആരോ ഓടുന്നത് അവൻ കണ്ടു അതൊരു പെൺകുട്ടിയായിരുന്നു. ചേട്ടാ അത് ഏതാ പെൺകുട്ടി ഓടി പോയത് അത് ശ്രുതി ആ വീട്ടിലെ പെൺകുട്ടിയാണ് ആ പെൺകുട്ടിയുടെ ആലോചനയും എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത് അവിടെ നിന്നും ഒന്നും കിട്ടില്ല അച്ഛനാണെങ്കിൽ ഡ്രൈവർ അനിയനാണെങ്കിൽ കണ്ണു കാണാൻ വയ്യ അമ്മയാണെങ്കിൽ ഒരു രോഗിയും.
വളരെ ദാരിദ്ര്യം പിടിച്ച ഒരു കുടുംബമാണ് ഞാൻ എങ്ങനെയെങ്കിലും അത് ഒഴിവാക്കാനാണ് നോക്കുന്നത്. ബ്രോക്കർ ചേട്ടാ നമുക്ക് ആ വീട്ടിലേക്ക് ഒന്ന് പോയി വരാം. നീ എന്താ മോനെ പറയണത് അവിടെനിന്ന് നിനക്കൊന്നും കിട്ടില്ല ചിലപ്പോൾ കല്യാണത്തിന് മുഴുവൻ ചെലവും നീ തന്നെ നോക്കേണ്ടിവരും. വേണ്ടാ എനിക്ക് ആ പെൺകുട്ടിയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി എനിക്ക് അത് മതി. നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ പിന്നെ എനിക്കെന്താ നമുക്ക് നോക്കാം. വിജയന്റെ ജീവിതത്തിലെ പെണ്ണ് അതായിരുന്നു കാശും പണവും അല്ല സ്നേഹിക്കാനുള്ള മനസ്സാണ് വേണ്ടത്.
https://youtu.be/calYn4YHw14