തനിക്ക് ഭക്ഷണം നൽകിയ അമ്മ മരിച്ചപ്പോൾ അമ്മയുടെ ചിത്രം നോക്കി നായ ചെയ്തത് കണ്ടോ.

ചിത്രത്തിൽ കാണുന്ന ലിയോ എന്ന് പേരുള്ള നായിക്ക് ഭക്ഷണം നൽകിയ അമ്മ മരിച്ചപ്പോൾ അമ്മയുടെ ചിത്രത്തിന് നോക്കി നായ ചെയ്തത് കണ്ടോ ഏവരുടെയും കണ്ണ് നനയിക്കുന്ന കാഴ്ച. ഒരു നായയുടെ മനുഷ്യനോടുള്ള അപൂർവ സ്നേഹത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അഞ്ചു മാസങ്ങൾക്ക് മുൻപ് മരണപ്പെട്ട തന്റെ യജമാനയുടെ ചായ ചിത്രത്തിന് മുന്നിൽ സ്നേഹത്തോടെയും അതിലേറെ സങ്കടത്തോടെയും നിൽക്കുന്ന നായയുടെ ആത്മാർത്ഥമായ സ്നേഹപ്രകടനമാണ് സമൂഹമാധ്യമങ്ങൾ നെഞ്ചേറ്റുന്നത്. ഇ

വരുടെ ബന്ധുവിന്റെ വളർത്തു നായയാണ് ലിയോ. മരിക്കുന്നതുവരെ ഈ അമ്മയുടെ അടുത്ത് പതിവായി ഭക്ഷണം കഴിക്കാറുള്ള നായ മരണശേഷം ഒരാഴ്ച ആ വീട്ടിലേക്ക് വന്നില്ല പിന്നീട് വീട്ടിൽ സ്ഥിരമായി വരാൻ തുടങ്ങിയ നായ. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു അമ്മയുടെ ഫോട്ടോ ശ്രദ്ധിച്ചത്. ഫോട്ടോ കണ്ടതോടെ ആളെ തിരിച്ചറിഞ്ഞാൽ നായ പ്രകടിപ്പിച്ച സ്നേഹവും സങ്കടവും ആണ് .

എല്ലാ കാഴ്ചകളിലും നൊമ്പരം ഉണർത്തുന്നത്. കുറേനേരം അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി നിന്ന് പിന്നീട് 10 മിനിറ്റ് ലേറെ ഫോട്ടോയ്ക്ക് താഴെ കിടന്നു രാധമ്മയുടെ മകനും അവിടെയുള്ളവരും ചേർന്നാണ് നായയുടെ ഈ സ്നേഹപ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയത്. ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ തന്നെ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു .

രാധമ്മയുടെ ബന്ധുവായ കൃഷ്ണപ്രിയ സ്കൂളിൽ നിന്നും വരുന്ന വഴി വഴിയിൽ നിന്നും കിട്ടിയതാണ് ഈ നായക്കുട്ടിയെ. ഒരുമാസം മാത്രം പ്രായം ഉണ്ടായിരുന്ന നായക്കുട്ടി ഇപ്പോൾ വിദ്യാർത്ഥികൾ കയറിയ ഓട്ടോയുടെ പിന്നാലെ ഓടിയതോടെ അവർ അതിനെ ഒപ്പം കൂട്ടുകയായിരുന്നു. അങ്ങനെയാണ് ആ വീട്ടിലെ ഒരു അംഗത്തെ പോലെ നായ മാറിയത്. അമ്മയുടെ വേർപാട് നായയിൽ ഉണ്ടാക്കിയ സങ്കടം കാണുമ്പോൾ നമ്മുടെയും കണ്ണുകൾ നിറഞ്ഞു പോകും.