പെട്ടെന്ന് തളർന്നുവീണു അച്ഛനെ നോക്കാൻ സാധിക്കില്ലെന്ന് ഭാര്യ. എന്നാൽ ഭർത്താവ് ഭാര്യയോട് പറഞ്ഞത് നോക്കൂ.

അച്ഛൻ പെട്ടെന്ന് വയ്യാതായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതായിരുന്നു എന്താണ് ഇങ്ങനെ സംഭവിച്ചത് എന്ന് അറിയാൻ വേണ്ടി മകനും മരുമകളും പുറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു മകനാണെങ്കിൽ വല്ലാതെ പേടിക്കുന്നുണ്ട് മരുമകൾ ആണെങ്കിലും അച്ഛന് വയ്യാതായാൽ ഇനി ഞാൻ വേണ്ടേ നോക്കാൻ അങ്ങനെയാകുമ്പോൾ എന്റെ ജോലി കാര്യമെല്ലാം എന്ത് ചെയ്യും എന്നുള്ള ചിന്തകളിൽ ആയിരുന്നു. ഒടുവിൽ ഡോക്ടർ വന്നു പറഞ്ഞു അച്ഛൻ തളർന്നു വീണിരിക്കുന്നു. ഇനി എഴുന്നേറ്റ് നടക്കില്ല.

വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു എന്ന് അവൾക്ക് മനസ്സിലായി. വീട്ടിലെത്തി കുറച്ചു ദിവസം എല്ലാം തന്നെ നോക്കി എന്നാൽ അത് കഴിഞ്ഞപ്പോൾ അവൾ ഭർത്താവിനോട് പറഞ്ഞു ഇനി എനിക്ക് ലീവ് എടുക്കാൻ സാധിക്കില്ല അച്ഛനെ നോക്കാൻ വേണ്ടി നമുക്ക് ഒരാളെ നിർത്താം അല്ലെങ്കിൽ അച്ഛനെ ഏതെങ്കിലും ഒരു പ്രതിസന്ദനത്തിൽ നമുക്ക് ആക്കാം ഇത് കേട്ട് ഞെട്ടി മകൻ പറഞ്ഞു. നീ എന്താണ് പറയുന്നത് ആ കിടക്കുന്നത് എന്റെ അച്ഛനാണ് നീ ഒന്നും മറച്ചുകൊണ്ട് സംസാരിക്കരുത്. ഞാൻ പറഞ്ഞത് കാര്യം തന്നെയാണ് പൈസക്ക് ആണെങ്കിൽ എന്റെ സ്വർണം എല്ലാം കൊടുക്കാം.

എന്റെ അമ്മ മരിച്ചതിനു ശേഷം എന്നെയും ചേട്ടനെയും അച്ഛൻ ഒരു കുറവും ഇല്ലാതെയാണ് നോക്കിയിരുന്നത് ഞങ്ങൾ ഒരിക്കലും കൈവിടില്ല പിന്നെ നീ ഒന്നും മറക്കരുത് നീ ഇവിടെ കല്യാണം കഴിഞ്ഞ് വന്ന സമയത്ത് നിനക്ക് പഠിക്കാനും അതിനുള്ള എല്ലാ സൗകര്യങ്ങളും അച്ഛനാണ് ഒരുക്കി തന്നത് പലപ്പോഴും ഈ വീട്ടിലെ എല്ലാ കാര്യങ്ങളും നിനക്കുള്ള ഭക്ഷണം പോലും അച്ഛൻ ഉണ്ടാക്കി തന്നു നമ്മുടെ മക്കൾ ഉണ്ടായ ശേഷം രണ്ടു മക്കളെയും നോക്കിയത് ആണ് ആദ്യത്തെ മൂന്നുമാസം മാത്രമേ കുഞ്ഞുങ്ങളെ നോക്കിയുള്ളൂ പിന്നീട് നിനക്ക് ജോലിക്ക് പോകണം എന്ന് പറഞ്ഞപ്പോൾ മക്കൾ ഇത്രയും കാലം വളർത്തി വലുതാക്കിയത് അച്ഛനാണ്.

പിന്നെ നീ പറഞ്ഞല്ലോ സ്വർണ്ണത്തിന്റെ കാര്യം നിന്റെ അച്ഛന് സ്വർണം തരാനുള്ള കഴിവില്ല എന്ന് കണ്ടപ്പോൾ എന്റെ അമ്മയുടെ സ്വർണമാണ് നിന്റെ അച്ഛനെ ഏൽപ്പിച്ചത് നീ കഴുത്തിലിട്ട് നടക്കുന്നത് എന്റെ അമ്മയുടെ സ്വർണമാണ് ഇതുവരെ ആ സത്യം നിന്നോട് ആരും പറഞ്ഞിട്ടില്ല പക്ഷേ നീ ഇങ്ങനെ പറഞ്ഞു സ്ഥിതിക്ക് ഇപ്പോൾ അത് അറിഞ്ഞു കൊള്ളു. ഇതെല്ലാം കേട്ട് മരുമകൾ കുറച്ച് സമയം നിശബ്ദയായി നിന്നുപോയി എന്താണ് പറയേണ്ടതെന്ന് അറിയാതെയായി താൻ പറഞ്ഞുപോയത് എത്ര വലിയ തെറ്റാണ് എന്ന് അവൾ തിരിച്ചറിഞ്ഞു.

പിന്നീട് നടന്ന ഒരു അത്ഭുതമായിരുന്നു കുറച്ചുദിവസം കൂടി ഭാര്യ ലീവ് എടുത്തു മകനും മരുമകളും കൂടി അച്ഛനെ നോക്കി അച്ഛനെ നോക്കാൻ ഒരു സ്ത്രീയെ വീട്ടിൽ നിർത്തിയിരുന്നു. അവർ ഒരിക്കൽ മകളോട് പറഞ്ഞു ഈ കിഴവൻ കാരണം അവൾക്ക് വളരെയധികം ബുദ്ധിമുട്ടായി അല്ലേ. എന്റെ അച്ഛനെ നോക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഇവിടെ നിന്നും പോകാം.

അവൾ ദേഷ്യത്തോടെ തന്നെ പറഞ്ഞു. അത് കേട്ട് ഭർത്താവ് പോലും ഞെട്ടിപ്പോയി ഇവൾ തന്നെയാണോ ഈ പറയുന്നത്. വിദേശത്ത് ഉണ്ടായിരുന്ന ചേട്ടനും വീട്ടിൽ വന്ന അച്ഛനെ നോക്കുന്നത് കണ്ടപ്പോൾ ഇത്രയും സ്നേഹമുള്ള വീട്ടിലേക്കാണല്ലോ ഞാൻ വന്നു കയറിയത് എന്ന് സന്തോഷമാണ് അവൾക്കുണ്ടായിരുന്നത് പിന്നീട് രണ്ടു മാസം മാത്രമേ അച്ഛൻ ഉണ്ടായിരുന്നുള്ളൂ എങ്കിലും വളരെ സ്നേഹത്തോടെയായിരുന്നു അവൾ അച്ഛനെ നോക്കിയത്.

https://youtu.be/6NrXlcosyl0