ഇങ്ങനെയുമുണ്ടോ മനസാക്ഷിയില്ലാത്ത സഹോദരങ്ങൾ. ആർക്കും ഇതുപോലെ സഹോദരങ്ങൾ ഇല്ലാതിരിക്കട്ടെ.

നിങ്ങളെല്ലാവർക്കും തന്നെ ഒരു ജീവിതം ഉണ്ടാക്കുന്നതിന് അവൻ അവന്റെ സ്വന്തം ജീവിതമാണ് ഇല്ലാതാക്കിയത് എന്നിട്ട് ഇപ്പോൾ വീണ്ടും അവൻ ഒരു ജീവിതം ഉണ്ടാകണമെന്നല്ല നിങ്ങൾ ആഗ്രഹിക്കുന്നത് സ്വത്ത് എങ്ങനെയെങ്കിലും ഭാഗം ചെയ്തു കിട്ടണം അങ്ങനെയാകുമ്പോൾ അവനെ നിങ്ങൾക്ക് തള്ളികളയാം അല്ലോ അല്ലേ ഗീത നീയും ഇവരുടെ കൂടെ കൂടിയോ. അല്ല അമ്മയും ഞങ്ങൾക്ക് കുടുംബമൊക്കെ ആയില്ലേ അപ്പോൾ ഞങ്ങളുടെ കാര്യം കൂടി നോക്കണ്ടേ. കൂട്ടത്തിൽ അനിയൻ പറഞ്ഞു ചേട്ടനോട് ഞങ്ങൾ പറഞ്ഞ കല്യാണം കഴിക്കേണ്ട എന്ന്.

നീയത് പറയരുത്. പതിനാറാമത്തെ വയസ്സിൽ കഷ്ടപ്പെടാൻ തുടങ്ങിയത് എന്റെ കുഞ്ഞ് അന്ന് നിങ്ങൾ പഠിക്കാൻ വേണ്ടിയാ അവൻ പഠിപ്പു നിർത്തിയത് നിങ്ങളെ നല്ലൊരു ഉദ്യോഗസ്ഥനാക്കി അനിയത്തിയുടെ വിവാഹം നല്ലതുപോലെ നടത്തി എന്നാൽ അത് കഴിഞ്ഞ് ആറുമാസം കഴിയുമ്പോഴേക്കും നീ വിവാഹം കഴിച്ചില്ലേ നിനക്ക് മൂത്തത് അവൻ നിൽക്കുന്നുണ്ട് എന്ന് നീ നോക്കിയോ നിന്റെ കാര്യം മാത്രം എന്നിട്ടും അവൻ നിന്റെ കാര്യങ്ങൾ എല്ലാം ചെയ്തു തന്നില്ലേ.

അതെല്ലാം ഒരു ചേട്ടന്റെ കടമയല്ലേ പിന്നെ ചേട്ടൻ ഈ പറമ്പിൽ നിന്നും എടുക്കുന്ന ആദായത്തിന്റെ പൈസ ഞങ്ങൾ ആരും ചോദിച്ചു വരാറില്ലല്ലോ. നിങ്ങൾ അങ്ങനെ കണക്കു പറയാൻ തുടങ്ങുകയാണെങ്കിൽ എനിക്കും കുറച്ചൊക്കെ തീരുമാനിക്കേണ്ടി വരും. എങ്കിൽ ഒരു കാര്യം ചെയ്യൂ അമ്മയുടെ കിടക്കയുടെ അടിയിൽ നിന്നുള്ള ഡയറി എടുത്തുകൊണ്ടുവരും ഇക്കാര്യത്തിൽ ഇപ്പോൾ ഞാൻ തീരുമാനം ഉണ്ടാക്കി തരാം.

അമ്മ ഡയറി എടുത്ത് പറഞ്ഞു ഇത് അച്ഛന്റെ മരണത്തിന് ശേഷം ഇവൻ ഈ നിമിഷം വരെ ചിലവാക്കിയ എല്ലാ കണക്കുകളും ആണ് ഇതെല്ലാം തന്നെ നിങ്ങൾ തിരിച്ചു തരുകയാണെങ്കിൽ ഈ വീടും സ്വത്തും ഞാൻ ഭാഗം വച്ച് തരുന്നതായിരിക്കും പിന്നെ ഒരു കാര്യം നിങ്ങൾ മറക്കേണ്ട ഈ സ്ഥലവും സ്വത്തും എല്ലാം തന്നെ എന്റെ പേരിലാണ് അച്ഛൻ എഴുതി വെച്ചിരിക്കുന്നത് അതും മറക്കരുത്. എന്തൊക്കെയോ പ്രതീക്ഷിച്ച ചേട്ടനെ ഒറ്റപ്പെടുത്താനായി ശ്രമിച്ച സഹോദരങ്ങൾക്ക് മുൻപിൽ ആ വാതിൽ അമ്മ കൊട്ടി അടച്ചു.

https://youtu.be/ZLv21iDedE0

×