മനസ്സിൽ നേർന്ന കാര്യം 30 ദിവസത്തിനുള്ളിൽ നടക്കാൻ ഈ വഴിപാട് ചെയ്യൂ.

നമ്മളെല്ലാവരും തന്നെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നവരാണ്. പലതരത്തിലുള്ള പ്രശ്നങ്ങളാണ്നേരിടുന്നത് അതിനെല്ലാം തന്നെ പരിഹാരം ഉണ്ടാക്കാൻ നമുക്ക് ആശ്രയിക്കാവുന്ന ദേവിയാണ് ഭദ്രകാളി ദേവി. ഈ കലിയുഗത്തിൽ നമ്മുടെ മിക്കവാറും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും എന്നതാണ് ദേവിയെ മനസ്സിൽ പ്രതിഷ്ഠിച്ച ആത്മാർത്ഥമായ ഭക്തിയോടെ പ്രാർത്ഥിച്ചാൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരുന്നതായിരിക്കും.

30 ദിവസത്തിനുള്ളിൽ തന്നെ മനസ്സിൽ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നടക്കുന്നതായിരിക്കും. മൂന്ന് ആഴ്ച കൊണ്ടാണ് വഴിപാട് ചെയ്തു പൂർത്തീകരിക്കേണ്ടത്. ഈ വഴിപാട് ചെയ്യുന്നതിന് ഒരു ചൊവ്വാഴ്ച ദിവസം വേണം നിങ്ങൾ തിരഞ്ഞെടുക്കുവാൻ. വെള്ളിയാഴ്ച ചെയ്യുന്നവരാണെങ്കിൽ വെള്ളിയാഴ്ച ദിവസം ചെയ്യുക. ആദ്യത്തെ ദിവസം നിങ്ങൾ പോകുന്ന സമയത്ത് ദേവിക്ക് ചാർത്താൻ വേണ്ടി ഒരു ചുവന്ന മാല നിങ്ങൾ വാങ്ങിക്കുക.

ഭദ്രകാളി ക്ഷേത്രത്തിൽ ചുവന്ന മാല അമ്മയ്ക്ക് സമർപ്പിച്ച പ്രാർത്ഥിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. അതോടൊപ്പം തന്നെ കാളി സൂക്ത അർച്ചന കൂടി കഴിപ്പിക്കുക. ആരുടെ ആഗ്രഹം സാഫല്യമാക്കുന്നതിന് വേണ്ടിയാണോ അവരുടെ പേരിൽ വേണം നടത്തുവാൻ. ഇത് ചെയ്യുന്നത് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് തടസ്സം നിൽക്കുന്ന എല്ലാ ശക്തികളെയും അതിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പുഷ്പാഞ്ജലി നിങ്ങൾ കഴിപ്പിക്കുന്നത്.

രണ്ടാമത്തെ ആഴ്ച ഇതുപോലെ തന്നെ ചുവന്ന മാല സമർപ്പിക്കുക അതോടൊപ്പം തന്നെ ഒരു ചുവന്ന പട്ട് ദേവിയുടെ നടയിൽ വച്ച് സമർപ്പിച്ച് പ്രാർത്ഥിക്കുക എന്നതാണ്. മൂന്നാമത്തെ ആഴ്ച ഇതുപോലെ ചുവന്ന മാല കൊണ്ടുപോയി പ്രാർത്ഥിക്കുക അതോടൊപ്പം തന്നെ വഴിപാട് പൂർത്തീകരിക്കാൻ സഹായിച്ചതിന് ദേവിയോട് നന്ദി പറയുക. ഇത്രയും കാര്യങ്ങൾ നിങ്ങൾ കൃത്യമായി മൂന്ന് ആഴ്ചകളിൽ ആയി ചെയ്യുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം അത് നടന്നിരിക്കുന്നതാണ്.

https://youtu.be/tkE1H9fsFZU

×