ഓട്ടോ ഡ്രൈവറെ വിവാഹം കഴിച്ച് ദിവസങ്ങൾക്ക് ശേഷം ഒളിച്ചോടിപ്പോയ യുവതി വർഷങ്ങൾക്ക് ശേഷം ഭർത്താവിനെ കണ്ടു ഞെട്ടി.

വിവാഹശേഷം വിരുന്നിനു പോകാൻ ഒരുങ്ങുകയായിരുന്നു ഓട്ടോ ഡ്രൈവർ ആയ വിനുവും ഭാര്യയും. അവർ വളരെയധികം സന്തോഷത്തിലായിരുന്നു പെട്രോൾ അടിക്കുന്നതിനുവേണ്ടി പമ്പിലേക്ക് കയറിയതാണ് തിരിഞ്ഞുനോക്കിയപ്പോൾ ഭാര്യ ഒരു ഓട്ടോയിൽ കയറി പോകുന്നതാണ് വിനു കണ്ടത് കൂടെ ഒരു കത്തും എന്നെ തിരക്കണ്ട എനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ ഞാൻ പോകുന്നു. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല വീട്ടിലേക്ക് പോയി എല്ലാവരോടും കാര്യങ്ങൾ പറഞ്ഞു.

എല്ലാവർക്കും വളരെയധികം സങ്കടമായി എന്നാൽ വിനുവിന്റെ അവസ്ഥ പിന്നീട് വളരെ മോശമാവുകയായിരുന്നു അവൻ മദ്യപാനവും പുകവലിയും തുടങ്ങി ആകെ മാറി പോയിരിക്കുന്നു ഇപ്പോൾ ജോലിക്ക് പോകുന്നില്ല . കൂട്ടുകാർ എല്ലാവരും ചേർന്ന് അവനെ വീണ്ടും ഓട്ടോ ഡ്രൈവിങ്ങിലേക്ക് പോകാൻ നിർബന്ധിച്ചു എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും പഴയ അവസ്ഥയിലായി ഒടുവിൽ ഒരു ഡിഡക്ഷൻ സെന്ററിൽ ആക്കി തിരിച്ചു ജീവിതത്തിലേക്ക് അവനെ കൊണ്ടുവന്നു വിനു പഠിക്കാൻ തീരുമാനിച്ചു.

ഓട്ടോ ഓടിക്കുന്നതിനോടൊപ്പം തന്നെ പിഎസ്സി ട്രൈ ചെയ്തു ഒടുവിൽ അവനെ കിട്ടുകയും ചെയ്തു. ചെറിയ സർക്കാർ ജോലിക്കൊപ്പം തന്നെ അവൻ വീണ്ടും ഉന്നത ജോലി കിട്ടുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നു അത് ഫലം കണ്ടു ഒടുവിൽ വില്ലേജ് ഓഫീസർ ആയി അവനെ ജോലിയിൽ കയറാൻ പറ്റി. വീട്ടുകാരുടെ സന്തോഷം വീണ്ടും വന്ന സമയങ്ങൾ വിനു വീണ്ടും വിവാഹം കഴിച്ചു അതിൽ രണ്ടു പെൺകുട്ടികളും സന്തോഷത്തോടെ അവർ ജീവിക്കുന്നു.

അതിനിടയിൽ ഒരു ദിവസം മകൾക്കുള്ള പിറന്നാൾ സമ്മാനം എടുത്ത് ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു ഒരച്ചനും മകളും ഒരു പത്ത് വയസ്സുള്ള കുട്ടിയും എന്റെ മുന്നിൽ വന്നത് അതും വിധവ പെൻഷന് അപേക്ഷിക്കാൻ. തന്റെ മുന്നിൽ ഇരിക്കുന്ന സ്ത്രീയെ കണ്ടു അവൻ ഞെട്ടി അത് അവൾ തന്നെ ജീവിതം നശിപ്പിച്ച അവൾ തന്നെ.

പക്ഷേ ഒരിക്കലും അവളോട് ദേഷ്യം തോന്നിയില്ല കാരണം ഈ നിലയിലേക്ക് താൻ നല്ല സന്തോഷത്തിൽ വരാൻ ഒരു കാരണം അവൾ തന്നെയായിരുന്നു. അവളുടെ അച്ഛൻ പറഞ്ഞു മോൻ ഞങ്ങളോട് ക്ഷമിക്കണം ഇവൾ ചെയ്ത ഒരു തെറ്റിന്റെ പേരിൽ ആയിരുന്നു ഇവളുടെ ജീവിതം നശിച്ചു അല്ല ഇവൾ തന്നെ നശിപ്പിച്ചു എന്ന് വേണം പറയാൻ. അവൻ തന്റെ കയ്യിലിരിക്കുന്ന സമ്മാനം ആ 10 വയസ്സുള്ള മകന് നേരെ നീട്ടി അവനൊരു സന്തോഷത്തോടെ വാങ്ങിയപ്പോൾ തന്നെ അവന്റെ മനസ്സിലെ എല്ലാ ദേഷ്യങ്ങളും പോയിരുന്നു.