×

വീട്ടിൽ ഗസ്റ്റ് വന്നപ്പോൾ ഷർട്ട് ഇടാതെ വന്ന അച്ഛനെ ചീത്ത പറഞ്ഞു മകൻ. പിന്നീട് അച്ഛന് സംഭവിച്ചത് കണ്ടോ.

അടുക്കളയിലെ ഓരോ പാത്രങ്ങളും തുറന്നു നോക്കി സാധനങ്ങൾ പെട്ടെന്ന് തീർന്നു പോകുന്നതിന്റെ കണക്ക് അച്ഛൻ പലതവണ അതെല്ലാം കാണുമ്പോൾ വളരെയധികം സങ്കടവും അതുപോലെ തന്നെ ദേഷ്യം തോന്നിയിട്ടുണ്ട് കാരണം വീട്ടിലെ ചെലവുകൾക്കും ഓരോ ചെലവുകൾക്കുമായി അച്ഛൻ കണക്ക് വയ്ക്കുമ്പോൾ പലപ്പോഴും അച്ഛനോട് ദേഷ്യം തോന്നിയിട്ടുണ്ട്. ഒരു വിശേഷ ദിവസങ്ങൾ വരുമ്പോൾ എനിക്കും ചേട്ടനും ഒരുപോലെയുള്ള വസ്ത്രങ്ങൾ എടുക്കുമ്പോഴും വർഷത്തിൽ ഒരു പ്രാവശ്യം മാത്രം പുതിയ വസ്ത്രങ്ങൾ അച്ഛൻ വാങ്ങിത്തരുമ്പോഴും അച്ഛൻ എന്തൊരു പിശുക്കനാണ് എന്ന് തോന്നി പോയിട്ടുണ്ട്.

ഒരു പുതിയ ചെരുപ്പ് വാങ്ങാൻ പോലും അച്ഛൻ സമ്മതിക്കുമായിരുന്നില്ല എന്നാൽ വളർന്നു വലുതായതിനു ശേഷം ഒരു ജോലി കിട്ടിയതിനുശേഷം വീട്ടിലെ പല ആവശ്യങ്ങളും ഞാൻ ചെയ്തു ഒടുവിൽ അച്ഛന്റെ ഭരണം കൂടി ഞാൻ ഏറ്റെടുക്കുകയായിരുന്നു. അപ്പോൾ അച്ഛൻ പറമ്പിൽ കിളച്ചും ചെറിയ കൃഷിപ്പണികൾ ചെയ്തു മാത്രം ജീവിച്ചു ആദ്യം എല്ലാം വീട്ടിലെ പല കാര്യങ്ങളിലും അച്ഛനിടപെടുമായിരുന്നുവെങ്കിലും പിന്നീട് അങ്ങോട്ട് യാതൊരു കാര്യത്തിലും ഇടപെടാത്ത അവസ്ഥയുണ്ടായി.

ഒരു ദിവസം വീട്ടിലേക്ക് ഗസ്റ്റുകൾ വന്നപ്പോൾ കീറിയ വസ്ത്രം ഇട്ടുകൊണ്ട് അകത്തേക്ക് കയറി വന്ന അച്ഛനെ ഞാൻ വഴക്ക് പറഞ്ഞു അന്നുമുതൽ പിന്നീട് അച്ഛൻ വളരെയധികം മാറ്റങ്ങളാണ്. ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി വന്ന എന്നെ അമ്മ കെട്ടിപ്പിടിച്ചു അച്ഛൻ എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഒറ്റയ്ക്കിരുന്ന് എന്തൊക്കെയോ സംസാരിക്കുകയാണെന്നും പറഞ്ഞു. അമ്മയുടെ നിർദ്ദേശപ്രകാരം അച്ഛന്റെ പഴയ കൂട്ടുകാരനെ കൊണ്ടുവരുകയും അച്ഛനോട് കുറെ സമയം സംസാരിക്കാനായി വിടുകയും ചെയ്തു അതിൽനിന്നാണ് എന്റെ അച്ഛന്റെ ഭൂതകാല ജീവിതങ്ങൾ എങ്ങനെയാണെന്ന് ഞാൻ മനസ്സിലാക്കിയത്.

ഒരു നേരത്തെ ഭക്ഷണത്തിന് പോലും സാധിക്കാതിരുന്ന ബാല്യം ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത കുട്ടിക്കാലം അതൊന്നും തന്നെ മക്കൾക്ക് വരരുത് എന്ന് മാത്രമാണ് അച്ഛൻ ചിന്തിച്ചത്. തെറ്റുകളെല്ലാം തന്നെ മകൻ മനസ്സിലാക്കുകയായിരുന്നു. അപ്പോൾ തന്നെ അച്ഛന്റെ അടുത്തേക്ക് ഓടിപ്പോകാൻ ആണ് മകനെ ശ്രമിച്ചത്. അച്ഛനെ ചെന്ന് കെട്ടിപ്പിടിക്കുന്ന സന്ദർഭത്തിലും അച്ഛൻ നോക്കിയത് തലമുടിയിൽ എണ്ണ തേക്കാതെ ഇരിക്കുന്നതിനെ പറ്റിയായിരുന്നു. അപ്പോഴും ഞാൻ ചെയ്ത തെറ്റുകളെ എല്ലാം എന്നെ സ്നേഹിക്കുകയും എന്റെ കാര്യത്തിൽ ശ്രദ്ധിക്കുകയും ചെയുന്ന അച്ഛനെയാണ് ഞാൻ കണ്ടത്.

https://youtu.be/5u6W6At9eZ4