മനുഷ്യന് എങ്ങനെയാണ് ഇതുപോലെയുള്ള മനസ്സ് വരുന്നത്. ജീവൻ നഷ്ടപ്പെടും ആയിരുന്ന മിണ്ടാപ്രാണിയെ രക്ഷിക്കാൻ അയാൾ ചെയ്തത് കണ്ടോ.

നമ്മുടെ വീടുകളിൽ എല്ലാം ഒരു വളർച്ച മൃഗത്തെയെങ്കിലും നമ്മൾ വളർത്തുന്നുണ്ടാകും നമുക്കെല്ലാവർക്കും തന്നെ മൃഗങ്ങളെ വളർത്താൻ വളരെ ഇഷ്ടമാണ് കാരണം വളരെ നിഷ്കളങ്കമായി നമ്മളെ തിരിച്ചു സ്നേഹിക്കുന്നത് അവർ മാത്രമായിരിക്കും. വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് ഈ പറയുന്നതിന്റെ അർത്ഥം മനസ്സിലാക്കാൻ സാധിക്കും. എന്നാൽ പലപ്പോഴും വളർത്തു മൃഗങ്ങൾക്കു നേരെ ഉണ്ടാകുന്ന അക്രമണങ്ങൾ വളരെ കൂടുതലാണ്.

അത്തരത്തിൽ വളർത്ത മൃഗങ്ങൾക്ക് നേരെയുണ്ടായിരുന്ന ആക്രമണത്തിന് എതിരെ സ്വന്തം ജീവൻ പോലും നൽകി രക്ഷാപ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയെ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഒരു നായക്കുട്ടിയെ ഒരു വ്യക്തി റെയിൽവേ പാളത്തിൽ കെട്ടിയിടുന്നു ദൂരെ നിന്നും ട്രെയിൻ വരുന്നത് നമുക്ക് വീഡിയോയിൽ കാണാം ഉറപ്പായും ആ നായ മരിച്ചുപോകും എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും എന്നാൽ ആ സമയത്താണ് ഒരു വ്യക്തി സ്വന്തം ജീവൻ പോലും പണയം വെച്ചുകൊണ്ട് നായ കുട്ടിയെ രക്ഷിക്കാൻ എത്തിയത്.

അയാൾ ഓടി വരികയും നായക്കുട്ടിയുടെ കെട്ടഴിക്കുകയും നായ്ക്കുട്ടിയുമായി പുറത്തേക്ക് ചാടുന്നതും ട്രെയിൻ അവരെ കടന്നു പോകുന്നതും ഒരുമിച്ചാകുന്നു. ഒരു നിമിഷം നമ്മുടെ ശ്വാസം നിലച്ചുപോകുന്ന കാഴ്ച. വളരെ സുരക്ഷിതമായി തന്നെ അയാൾ നായക്കുട്ടിയെ പുറത്തേക്ക് എത്തിക്കും. ഓരോ ജീവനും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമാണ് നമുക്ക് ആർക്കും തന്നെ ഒരു ജീവനെയും നശിപ്പിക്കാനുള്ള അവകാശം ഇല്ല.

നമ്മളെ പോലെ തന്നെയാണ് മറ്റുള്ളവരുടെ ജീവനും. ഇതുപോലെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് എന്നാൽ സ്വന്തം ജീവൻ പോലും പണയം പെടുത്തി അദ്ദേഹം ഈ പ്രവർത്തി ചെയ്യണമെങ്കിൽ ഒരു ജീവനെ അയാൾ കൊടുക്കുന്ന വില എത്രത്തോളമാണെന്ന് പറയാതെ തന്നെ നമുക്ക് മനസ്സിലാക്കാം നമ്മളും ഇതുപോലെ തന്നെയായിരിക്കണം ഓരോ ജീവനും വലിയ വില തന്നെ കൊടുക്കണം ഒന്നിനെയും നമുക്ക് നശിപ്പിക്കാനുള്ള അധികാരവും ഇല്ല അവകാശവുമില്ല.