പറഞ്ഞതൊന്നും അനുസരിക്കാതെ മയക്കുമരുന്ന് അടിക്കുന്നവൻ എന്ന് പറഞ്ഞ് എഴുതിത്തള്ളിയ വിദ്യാർത്ഥി. ശരിക്കും അവൻ ആരാണെന്ന് അറിഞ്ഞത് പിന്നീട് ആയിരുന്നു.

മാഷേ മാഷിന്റെ ക്ലാസിലെ അരുണിനെ ഇനി ഞാൻ പഠിപ്പിക്കില്ല വളരെ ദേഷ്യത്തോടെയാണ് ശാലിനി ടീച്ചർ സ്റ്റാഫ് റൂമിലേക്ക് കയറി വന്നത് ഞാനും ടീച്ചറും മാത്രമായിരുന്നു അവിടെ കല്യാണം കഴിയാത്തത് ഞാനും അവരും നല്ല കൂട്ടുമായിരുന്നു. അവൻ ഞാൻ പറയുന്നതൊന്നും കേൾക്കില്ല ഇമ്പോസിഷൻ എഴുതില്ല എപ്പോഴും ബാത്റൂമിൽ ആയിരിക്കും കള്ളും കഞ്ചാവുമായി നടക്കുന്നവനാണ് യൂണിഫോമിൽ ധരിക്കില്ല എനിക്ക് വയ്യ ഇനി അവനെ ക്ലാസ്സിൽ പഠിപ്പിക്കാൻ. ടീച്ചർ വിഷമിക്കാതെ ഞാൻ അവനോട് സംസാരിക്കാം.

തുടർന്ന് ക്ലാസിലേക്ക് പോയി ക്ലാസ് എല്ലാം എടുത്തു അതിനിടയിൽ അവനോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ എല്ലാറ്റിനും അവൻ നല്ല രീതിയിൽ മറുപടി പറഞ്ഞു ക്ലാസ് കഴിഞ്ഞ് അവരോട് ഞാൻ കുറച്ചു സമയം സംസാരിച്ചു. നീ എന്താണ് ശാലിനി ടീച്ചർ പറയുന്നതൊന്നും കേൾക്കാത്തത് നീ എന്താ യൂണിഫോം ധരിക്കാത്തത് നടിക്കുന്നുണ്ടോ ഇതെല്ലാം ഇവിടുത്തെ ടീച്ചർമാർക്കുള്ള സംശയമാണ്. സാർ ഞാൻ സത്യം പറയാം. ഇന്നലെ എനിക്ക് നേരം ഉണ്ടായില്ല അമ്മയ്ക്ക് വയ്യാതിരിക്കുന്നതുകൊണ്ട് വീട്ടിലെ ജോലികൾ എല്ലാം ഞാനാണ് ചെയ്യുന്നത്.

പിന്നെ പൈസ ഇല്ലാത്തതുകൊണ്ടാണ് യൂണിഫോം ഇടാത്തത് ബാത്റൂമിൽ ഇരിക്കുന്നത് വേറെയൊന്നും കൊണ്ടല്ല ഇവിടുത്തെ ടീച്ചർമാരുടെ ഓരോ ക്ലാസുകൾ അത് കേൾക്കാൻ തന്നെ സാധിക്കില്ല അത്രയ്ക്കും നിലവാരം കുറഞ്ഞതാണ് പിന്നെ ആർക്കും ഞാൻ പഠിക്കണമെന്ന് ആഗ്രഹമില്ല. ഇതെല്ലാം പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു സത്യാവസ്ഥ അറിയുന്നതിന് വേണ്ടി ഒരിക്കൽ ഞാൻ അവന്റെ വീട്ടിൽ പോയി ശരിയായിരുന്നു. അടച്ചുറപ്പ് ഇല്ലാത്ത ഒരു വീട് പഠിക്കാൻ അവനൊരു മേശ പോലുമില്ല.

എന്നെ പെട്ടെന്ന് കണ്ടപ്പോൾ അവനൊന്ന് പേടിച്ചു. അവന്റെ വിശേഷങ്ങൾ എല്ലാം തന്നെ ഞാൻ പ്രിൻസിപ്പലിനോട് പറഞ്ഞു. അവന്റെ വീട്ടിലേക്ക് വേണ്ട സാധനങ്ങളും പഠിപ്പിന് വേണ്ട സാധനങ്ങളും യൂണിഫോമും എല്ലാ സൗകര്യങ്ങളും സ്കൂളിലെ എല്ലാവരും ചേർന്ന് അവനുവേണ്ടി ചെയ്തുകൊടുത്തു അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി പിന്നീട് അവനു വേണ്ട എല്ലാ സൗകര്യങ്ങളും ഞാനും ശാലീന ടീച്ചറും കൂടിയാണ് ചെയ്തത് ഇന്ന് അവൻ പഠിച്ച ഒരു ഡോക്ടർ ആവാൻ പോവുകയാണ് അവന്റെ കോൺവെക്കേഷന് എന്നെയും വിളിച്ചിട്ടുണ്ട്.

അവൻ എനിക്ക് വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു. നിങ്ങളോട് രണ്ടുപേരോടും എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല എന്റെ ജീവിതത്തിൽ ഇതുപോലെ ഒന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചതും അല്ല. എന്നെ ആദ്യം അനുഗ്രഹിക്കേണ്ടത് നിങ്ങൾ തന്നെയാണ് അവനതും പറഞ്ഞ് എന്റെയും ശാലിനി ടീച്ചറുടെയും കാൽക്കൽ വീണു ഞങ്ങൾ അവനെ അനുഗ്രഹിച്ചു. സ്റ്റേജിൽ അവൻ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നത് കണ്ടപ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഇതുപോലെ ഒരു വിദ്യാർത്ഥിയെ ആണല്ലോ തെറ്റിദ്ധരിച്ചത് എന്നോർത്ത് കുഞ്ഞിനെയും അടിയിൽ വച്ചുകൊണ്ട് ശാലിനി ടീച്ചറും കരയുകയായിരുന്നു.

https://youtu.be/NWAHdpgmtFA

×