ഈ പ്രണയകഥ കരയാതെ നിങ്ങൾക്ക് കേൾക്കാൻ സാധിക്കില്ല.

ന്യൂസ് പേപ്പറിൽ വാർത്ത കണ്ടതിനെ തുടർന്ന് സുമിക്ക് എത്രയും പെട്ടെന്ന് അങ്ങോട്ടേക്ക് പോകണമെന്ന് മനസ്സിൽ പറഞ്ഞു കൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ ലീവെടുത്ത് പോകാൻ തീരുമാനിച്ചു ഭർത്താവിനോട് ആദ്യം പറയേണ്ട എന്നാണ് വിചാരിച്ചത് പക്ഷേ അല്ല പറയണം. എന്റെ കോളേജിൽ പഠിച്ചിരുന്ന ഒരു കൂട്ടുകാരൻ മരണപ്പെട്ടു എനിക്ക് പോകണം സുമി ഞാൻ ഇവിടത്തെ വരണോ വേണ്ട ഞാൻ പൊയ്ക്കോളാം ചിലപ്പോൾ ഞാൻ കിട്ടുമ്പോഴേക്കും ശരീരം എടുത്താലോ ഞാൻ ഇപ്പോൾ തന്നെ ഇറങ്ങുവാണ്.

ഭർത്താവ് ചോദിച്ചു സുമി അത് സനൽ ആണോ. പെട്ടെന്ന് എനിക്ക് സങ്കടം വന്നു കാരണം എന്റെ ഭർത്താവിനെ എല്ലാ കാര്യങ്ങളും അറിയാം ഞാൻ അത് പറഞ്ഞിട്ടുമുണ്ട് കോളേജ് കാലഘട്ടത്തിൽ ഉണ്ടായിരുന്ന പ്രണയം പക്ഷേ ഞങ്ങൾക്ക് വളരെയധികം ആത്മാർത്ഥമായിരുന്നു എന്നാൽ ജാതിയുടെയും മതത്തിന്റെയും വരമ്പുകൾ ഞങ്ങൾ രണ്ടുപേരെയും വേർപിരിച്ചു. പക്ഷേ അന്നേ ഞങ്ങൾ ഉറപ്പിച്ചിരുന്നു ഞങ്ങളിൽ ആര് ആദ്യം മരണപ്പെട്ടാലും അതെങ്ങനെയെങ്കിലും വിവരമറിയിക്കും എന്നും അറിഞ്ഞാൽ ഞങ്ങളിൽ ആരായാലും അവിടെ ഉണ്ടാകണമെന്നും ആ വാക്ക് ഞാൻ ഇന്ന് പാലിക്കാതെ പോയാൽ അത് വളരെ സങ്കടം ആയിരിക്കും.

ഇതെല്ലാം തന്നെ ഭർത്താവിന് അറിയാവുന്നതുകൊണ്ട് അദ്ദേഹം എന്നെ തടഞ്ഞില്ല ഞാൻ അവിടേക്ക് യാത്ര തിരിച്ചു. വീടിന്റെ കോലായിൽ അദ്ദേഹത്തിന്റെ ശരീരം അവിടെ കിടക്കുന്നു ഭാര്യ മക്കളും അടുത്തുതന്നെയുണ്ട് അമ്മയെ ഇനി ആരെയും നോക്കാനാ നമുക്ക് ശരീരം എടുക്കേണ്ട വേണ്ട ഒരാൾ കൂടി വരാനുണ്ട്. അമ്മ പറയുന്നത് കേട്ടപ്പോൾ മകൻ ഒന്നും മനസ്സിലായില്ല അല്ലെങ്കിലും അവൻ എന്തു മനസ്സിലാകാനാണ് ആദ്യമെല്ലാം ഭർത്താവ് തന്നോട് അക്കാര്യം പറയുമ്പോൾ ദേഷ്യം ആയിരുന്നു തോന്നിയത് .

പക്ഷേ പിന്നീട് ആലോചിച്ചപ്പോൾ അവരുടെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞിരുന്നു അവർ അറിയുന്നതിന് വേണ്ടിയാണ് പേപ്പറിൽ മുൻപേജിൽ തന്നെ വാർത്ത കൊടുത്തത് അവരെന്തായാലും വരും അതെനിക്ക് ഉറപ്പാ. മനസ്സിൽ ചിന്തിച്ചു കൊണ്ടിരിക്കവേ വീടിന്റെ മുന്നിൽ ഒരു സ്ത്രീ നടന്നുവരുന്നത് കണ്ടു നല്ല വസ്ത്രധാരണം ചെയ്ത സ്ത്രീ അവർ ഭർത്താവിന്റെ ശരീരത്തിനു മുൻപിൽ നിന്നുകൊണ്ട് നിശബ്ദമായി പ്രാർത്ഥിച്ചു മിഴികൾ നിറയുന്നത് ഞാൻ കണ്ടു.

എനിക്ക് മനസ്സിലായി അത് അവർ തന്നെയാണ് മകനോട് ഞാൻ പറഞ്ഞു ശരീരം എടുത്തു കൊള്ളൂ. കർമ്മങ്ങളെല്ലാം കഴിയുന്നതുവരെ സുമി അവിടെ തന്നെ നിന്നു എല്ലാം കഴിഞ്ഞ് ഭാര്യയോടും കുറേ സംസാരിച്ചു മകനെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു അവിടെ നിന്നും ഇറങ്ങി അപ്പോൾ മകൻ ചോദിച്ചു അമ്മേ അതാരാണ്. ഒന്നു മാത്രമേ മനസ്സിലാക്കിയാൽ മതി ആ വയറ്റിലായിരുന്നു നീ ജനിക്കേണ്ടിയിരുന്നത്.