നീണ്ട 15 വർഷത്തെ പ്രവാസത്തിനുശേഷം തിരികെ നാട്ടിലെത്തിയ യുവാവ് ഇത് ഏതൊരു പ്രവാസിയുടെയും കണ്ണ് നനയിപ്പിക്കുന്ന കഥകൾ.

നീണ്ട 15 വർഷത്തെ പ്രവാസത്തിനുശേഷം താൻ നാളെ വീട്ടിലേക്ക് മടങ്ങുകയാണ് കുറേ ആളുകളുടെ പരിഹാസ വാക്കുകൾ കുറേ ആളുകളുടെ മുൻപിൽ താനും ചെറിയവൻ അല്ല എന്ന് തെളിയിക്കാനുള്ള ശ്രമങ്ങൾ. തന്നെക്കാൾ കൂടുതൽ അനിയന് പ്രാധാന്യം നൽകുന്ന അച്ഛനും അമ്മയും തന്നെക്കാൾ കൂടുതൽ കഴിവുകൾ ഉള്ളത് അവനു തന്നെയാണ് പക്ഷേ എപ്പോഴും അവന്റെ കാരണം പറഞ്ഞുകൊണ്ട് എന്നെ തള്ളിപ്പറയുമായിരുന്നു അത് കാണുമ്പോൾ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട് .

എനിക്ക് പഠിപ്പിന്റെ കാര്യത്തിൽ പുറകിൽ ആയതുകൊണ്ട് തന്നെ അതും പറഞ്ഞ് എല്ലാവരും എന്നെ കളിയാക്കുമായിരുന്നു അതുകൊണ്ടാണ് പ്ലസ് ടു തോറ്റതിനുശേഷം കിട്ടിയ വിസയിൽ ഇങ്ങോട്ടേക്ക് പോകുന്നത് ഇപ്പോൾ 15 വർഷമായിരിക്കുന്നു ഇവിടെ മൂന്നുവർഷത്തിൽ കൂടുമ്പോഴേ വീട്ടിലേക്ക് പോകുകയുള്ളൂ. ആ ചെറിയ ഓടി വീട് ഇപ്പോൾ ഒരു ടെറസി വീടാണ് അനിയന്റെ പഠിപ്പിനെല്ലാം ഞാൻ പൈസ കൊടുത്തു സഹായിച്ചു. വീട്ടിൽ എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി.

ഇതിനിടയിൽ അനിയൻ വിവാഹം കഴിച്ചു എന്റെ വിവാഹത്തിനെപ്പറ്റി ആരും തന്നെ ചോദിച്ചില്ല ജാതകദോഷം എന്ന് പറഞ്ഞ് മനപ്പൂർവ്വം ഒഴിവാക്കിയതാണോ എന്നാണ് ഇപ്പോൾ സംശയം.. എന്നാൽഇപ്പോൾ എനിക്കൊരു പ്രണയമുണ്ട് ഇവിടെ ഒരു ഫിലിപ്പിൻ പെൺകുട്ടി. എയർപോർട്ടിൽ എത്തിയപ്പോൾ അനിയൻ കൂട്ടാൻ വന്നിരുന്നു അവനുമായി വണ്ടിയിൽ കുറച്ചു നാട്ടുവർത്തമാനങ്ങൾ ഒക്കെ പറഞ്ഞു നാട് ആകെ മാറിയിരിക്കുന്നു വീടിന്റെ അടുത്ത് വലിയൊരു മണിമാളിക അവൻ എനിക്ക് കാണിച്ചു തന്നു പുതിയതായി പണിത വീട് ആകെ മാറിപ്പോയിരിക്കുന്നു.

വീട്ടിലേക്ക് എത്തിയപ്പോൾ തന്നെ അനിയന്റെ കുട്ടികൾ എന്റെ അടുത്തേക്ക് ഓടിവന്നു. എല്ലാവർക്കും വേണ്ട സാധനങ്ങൾ കൊടുത്തു തിരക്കുകൾ എല്ലാം ശാന്തമായി. അപ്പോഴേക്കും അച്ഛനും അമ്മയും എന്റെ അടുത്തേക്ക് വന്നു നീ അവിടെ ജോലി നിർത്തി എന്ന് പറയുന്നത് ശരിയാണോ അതെ കുറെ നാളായില്ലേ ഇനി ഇവിടെ എന്തെങ്കിലും നോക്കാം. അച്ഛൻ എന്തോ പറയാൻ വരുന്നതു പോലെ തോന്നി ഈ വീഡിയോ രണ്ടു നിലയാക്കിയാലോ എന്നൊരു ആലോചന നിനക്ക് കുറച്ച് നീക്കിയിരിപ്പ് ഉണ്ടാകുമല്ലോ.

ഈ വീട് ആർക്കുള്ളതാണ് അച്ഛാ പെട്ടെന്നുള്ള ചോദ്യം അവരെ ഒന്ന് ഞെട്ടിപ്പിച്ചു അനിയൻ ഉള്ളത് അങ്ങനെയാണെങ്കിൽ അവൻ തന്നെ അത് ചെയ്തോട്ടെ ഇത്രയും കാലം ഇതെല്ലാം ഞാൻ ചെയ്തില്ലേ ഇനി അവൻ ചെയ്യട്ടെ. പിന്നീടങ്ങോട്ട് ആ വീട്ടിലുള്ള എന്റെ സ്ഥാനം എന്താണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. ഇന്നാണ് ആ ഫിലിപ്പിൻ കാരി വരുന്നത് അവളെ വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ തന്നെ പ്രതീക്ഷിച്ചതുപോലെ അമ്മ വഴക്കുണ്ടാക്കി.

പിന്നെ ഒന്നു നോക്കിയില്ല അവളുടെ കയ്യും പിടിച്ചു കൊണ്ട് ഞാൻ അവരോട് പറഞ്ഞു ആ കാണുന്ന വീട് ഞാൻ പണികഴിപ്പിച്ചതാണ് ഇനി ഞാനും അവളും അവിടെ ആയിരിക്കും നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാം ഇനിയൊരു സഹായത്തിനോ, ഒരു കാര്യം പറഞ്ഞു എന്റെ അടുത്തേക്ക് വരരുത് ബാക്കി എന്തിനും ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും. അതും പറഞ്ഞ് ആ പുതിയ വീട്ടിലേക്ക് പുതിയ ജീവിതത്തിലേക്ക് അവൻ പടികൾ കയറി.