എല്ലാ വിദ്യാർത്ഥികളും ഒരുപോലെ ആകില്ല. തെറ്റിദ്ധരിക്കപ്പെടുന്ന വിദ്യാർത്ഥികൾ ആയിരിക്കും ജീവിതത്തിൽ വലിയ ഉയരങ്ങൾ നേടുന്നത്.

പതിവുപോലെ ശാലിനി ടീച്ചർ എന്റെ മുൻപിലേക്ക് പരാതിയോടെ കണക്ക് പുസ്തകം നീട്ടി എനിക്ക് വയ്യ ഇനി സാറിന്റെ ക്ലാസിലെ അഖിലിനെ പഠിപ്പിക്കാൻ അവൻ എന്താ ഒന്നും പഠിക്കുകയുമില്ല ചോദിച്ചാൽ ഉത്തരം പറയുകയുമില്ല യൂണിഫോം ഇടുകയുമില്ല ഇനി ഞാനില്ല അവനെ പഠിപ്പിക്കാൻ. ഇതെല്ലാം കേട്ട് മാഷ് പറഞ്ഞു ടീച്ചർ വിഷമിക്കേണ്ട ഞാൻ അവനോട് സംസാരിക്കാം അടുത്ത ക്ലാസ്സിൽ സാറിന്റെ ആയിരുന്നു അവനെ ക്ലാസ്സിൽ ഏറ്റവും പുറകിൽ ആയി മാഷ് കണ്ടു എല്ലാ ക്ലാസും എടുത്തു കഴിഞ്ഞു അവനോട് ചോദിച്ചു.

പ്രത്യേകിച്ച് ശ്രദ്ധ ഇല്ലാതിരുന്ന അവൻ എല്ലാറ്റിനും ഉത്തരം പറയുന്നത് കേട്ടപ്പോൾ മാഷിനും അത്ഭുതം തോന്നി അവനെ വിളിച്ച് സംസാരിക്കണം എന്നും വിചാരിച്ചു. അഖിലേ എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്. നീ എന്താണ് ശാലിനി ടീച്ചറുടെ ക്ലാസ്സിൽ ശ്രദ്ധിക്കാത്തത് പറഞ്ഞ ഹോംവർക്ക് നീ എന്താ ചെയ്യാത്തത് പിന്നെ ഇടയ്ക്കിടയ്ക്ക് നീ ബാത്റൂമിൽ പോകുന്നത് എന്തിനാണ് നീ യൂണിഫോം ധരിക്കാത്തത് എന്തുകൊണ്ടാണ് ഇതെല്ലാം ഇവിടുത്തെ ടീച്ചർമാർക്കുള്ള നിന്നെ പറ്റിയുള്ള പരാതികളാണ് ഇതിന് നീ തന്നെയാണ് ഒരു മറുപടി പറയേണ്ടത്. മാഷേ ശാലിനി ടീച്ചർ ഇന്നലെ തന്ന ഇമ്പോസിഷൻ പകുതിയും ഞാൻ എഴുതിയതാണ് ബാക്കി പകുതി എഴുതാൻ എനിക്ക് സാധിച്ചില്ല.

വീട്ടിൽ അമ്മ വയ്യാതിരിക്കുകയാണ് എല്ലാ കാര്യങ്ങളും നോക്കുന്നതും ഞാൻ മാത്രമാണ് എല്ലാ ജോലിയും കഴിഞ്ഞപ്പോൾ ഇന്നലെ വൈകി എന്നിട്ടും ഞാൻ പകുതിയോളം എഴുതി പിന്നെ ബാത്റൂമിൽ ഞാൻ പോകുന്നത് പല ടീച്ചർമാരുടെ ക്ലാസുകളും വളരെ ബോറാണ് എനിക്ക് നല്ല ഉറക്കം വരും മാത്രമല്ല അവർക്കെല്ലാം ഞാൻ പഠിക്കണമെന്ന് യാതൊരു ചിന്തയുമില്ല പിന്നെ യൂണിഫോം ഇടാത്തത് പൈസ ഇല്ലാത്തതുകൊണ്ടാണ് മാഷേ. വീട്ടിൽ ഒന്നിനുമുള്ള സൗകര്യങ്ങൾ ഇല്ല ഇതിനിടയിൽ യൂണിഫോം കൂടി പറഞ്ഞാൽ അതിന്റെ അമ്മയ്ക്ക് താങ്ങാൻ പറ്റുന്നതാകില്ല.

അവൻ പറയുന്നത് സത്യമാണോ നുണയാണോ എന്നൊന്നും അറിയില്ല പക്ഷേ ഒരു ദിവസം അവന്റെ വീട്ടിലേക്ക് പോയി പ്രതീക്ഷിക്കാതെ കണ്ടതോടെ ഞെട്ടലായിരുന്നു എന്നാൽ അവൻ പറഞ്ഞതെല്ലാം സത്യമാണ് അവന്റെ വീട്ടിൽ അവന് പഠിക്കാൻ ഒരു മേശ പോലുമില്ല. ഈ കാര്യങ്ങൾ എല്ലാം സ്കൂളിൽ വന്ന് പറഞ്ഞപ്പോൾ പ്രിസപ്പളും കൂട്ടുകാരും എല്ലാം അവനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാം എന്ന് ഉറപ്പുനൽകി അവന്റെ വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാം തന്നെ എല്ലാവരും ചേർന്ന് എത്തിച്ചു .

അവന്റെ കയ്യിലേക്ക് പഠിക്കാൻ പുസ്തകങ്ങളും യൂണിഫോമും കൊടുത്തപ്പോൾ അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു. ഇന്നിതാ അവൻ വളർന്നു വലുതായി ഒരു ഡോക്ടർ ആകാൻ പോകുന്നു. ഞാനും ശാലിനി ടീച്ചറും അവന്റെ ഫംഗ്ഷൻ കൂടാൻ എത്തിയിട്ടുണ്ട് അവൻ ഞങ്ങളുടെ രണ്ടുപേരുടെയും കാലുകളിൽ അനുഗ്രഹം വാങ്ങിച്ചു. നിങ്ങളില്ലായിരുന്നുവെങ്കിൽ എനിക്ക് ഈ വിജയം കൈവരിക്കാൻ സാധിക്കില്ലായിരുന്നു ഏതെങ്കിലും ചെറിയ കൂലിപ്പണിയെടുത്ത് ഞാൻ ജീവിക്കുമായിരുന്നു. ഇത്രയും പറഞ്ഞപ്പോൾ അവനെ കെട്ടിപ്പിടിച്ച് അനുഗ്രഹിക്ക മാത്രമാണ് എനിക്ക് തോന്നിയത് ഒപ്പം എന്റെ കുഞ്ഞിനെയും മടിയിലിരുത്തി അവന്റെ സന്തോഷം കണ്ട് കണ്ണ് നിറയുന്നുണ്ടായിരുന്നു.