ഭക്ഷണം കൊടുത്തപ്പോൾ മുടി കണ്ടപ്പോൾ ഭക്ഷണം വലിച്ചെറിഞ്ഞ ഭർത്താവ്. എന്നാൽ തിരിച്ചു വന്നപ്പോൾ വീട്ടിൽ കണ്ട കാഴ്ച.

ഇക്കാ എനിക്കൊരു കാര്യം പറയാനുണ്ട്. ഫോൺ നോക്കിക്കൊണ്ട് അവൻ പറഞ്ഞു എന്താ നിനക്ക് പറയാനുള്ളത്. വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ എല്ലാം ഇക്കയ്ക്ക് എന്നോട് വളരെ സ്നേഹമായിരുന്നു എന്നാൽ ഇപ്പോൾ എന്നോട് സംസാരിക്കാൻ പോലും ചെയ്യുന്നില്ല എപ്പോഴും ഫോണും ഓഫീസുമായി പോവുകയാണ്. അതിനിപ്പോ ഞാനെന്തു വേണം നിന്നോട് എപ്പോഴും കിന്നാരം പറഞ്ഞിരിക്കുന്നു. അപ്പോൾ അവൾ പറഞ്ഞു വേണ്ട ഞാൻ പറഞ്ഞെന്നു മാത്രമേയുള്ളൂ. പിറ്റേദിവസം ഓഫീസിൽ പോകാൻ എണീറ്റപ്പോൾ അവൾ എണീക്കുന്നത് കാണുന്നില്ല തട്ടി വിളിച്ചുനോക്കി .

അപ്പോൾ അവൾ പറഞ്ഞു നല്ല നടുവേദന എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല. ഞാൻ ഇന്നലെ പറഞ്ഞതിന് പ്രതികാരം ചെയ്യുകയായിരിക്കും അപ്പോൾ ഞാൻ ഇന്ന് ഓഫീസിൽ എനിക്ക് ഭക്ഷണം കഴിക്കേണ്ട. ഇക്ക വിഷമിക്കേണ്ട കുളിച്ചു വന്നോളൂ എല്ലാം ഞാൻ റെഡിയാക്കാം. അവളെല്ലാം റെഡിയാക്കി വച്ചു അതും എനിക്കിഷ്ടമില്ലാത്ത പൊട്ട് എങ്കിലും ഞാൻ അത് കഴിക്കാൻ ശ്രമിച്ചു അപ്പോൾ അത് അതിനകത്ത് ഒരു മുടി. വന്ന ദേഷ്യത്തിന് ഞാൻ അത് വലിച്ചെറിഞ്ഞു. അവൾ എപ്പോഴും വേറെ ഭക്ഷണം ഉണ്ടാക്കി തരാം എന്ന് പറഞ്ഞ് എന്നെ പിന്നാലെ നടക്കുകയായിരുന്നു.

എന്നാൽ ഓഫീസിലേക്ക് ഞാൻ വേഗത്തിൽ തന്നെ പാഞ്ഞു പോയി പിന്തിരിഞ്ഞുനോക്കിയപ്പോൾ അവൾ ഉച്ചയ്ക്കുള്ള ഭക്ഷണവുമായി എന്റെ പിന്നാലെ ഓടി വരികയായിരുന്നു. ഹോട്ടലിൽ വരുന്ന ഭക്ഷണം കഴിക്കുമ്പോഴാണ് അവളുടെ ഫോൺ വന്നുകൊണ്ടിരുന്നത് മനപ്പൂർവ്വം ഞാൻ അതിനെ ഒഴിവാക്കി പിന്നീടാണ് അവളുടെ ഉപ്പയുടെ ഫോൺ വന്നത്. മോനെ നിന്നെ കുറെ നേരമായി വിളിക്കുന്നു ഫോൺ എടുക്കുന്നില്ല അതാണ് ഞാൻ വിളിച്ചത് അവൾക്ക് തീരെ വയ്യ ഞാനിവിടെ വെറുതെ വന്നതാണ്. അതവൾ വെറുതെ പറയുന്നതായിരിക്കും ഉപ്പ. അല്ല മോനെ അവൾക്ക് തീരെ വയ്യ നിന്നോട് ഇതുവരെ അവൾ പറഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്. ഭാഗ്യം ഞാൻ പേടിച്ചു അവന് മനസ്സിൽ പറഞ്ഞു. അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അവൾ ഇല്ലായിരുന്നു.

വന്ന പാടെ ഞാൻ അവിടെ തന്നെ കിടന്നു തീരെ വയ്യായിരുന്നു. കിടന്നാൽ ശരിയാവില്ലല്ലോ എന്ന് കരുതി കുളിച്ച് റെഡിയായി വന്നു സാധാരണ അവൾ ഉള്ളപ്പോൾ ഒരു ചായയായിരുന്നു ഇന്നിപ്പോൾ അതില്ല അടുക്കളയിലേക്ക് പോയപ്പോൾ ഗ്യാസ് തീർന്നിരിക്കുന്നു. കുറെ ദിവസമായി അവൾ ഗ്യാസ് തീർന്നിരിക്കുന്നതായി പറയുന്നു. ഭക്ഷണം ഉണ്ടാക്കുന്നതിന് ബുദ്ധിമുട്ട് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ഈ അടുപ്പിൽ ആണല്ലോ അവൾ എനിക്കുള്ള എല്ലാ ഭക്ഷണങ്ങളും റെഡിയാക്കിയിരുന്നത് വീട് ശരിക്കും ഉറങ്ങിയത് പോലെയായി ഇപ്പോൾ ഞാൻ അവളെ ശരിക്കും മിസ്സ് ചെയ്യുന്നു .

പലപ്പോഴും അവൾ ഇവിടെ ഉണ്ടായിരുന്നിട്ടു പോലും ഞാൻ അവളെ മനസ്സിലാക്കാൻ. അവളെ വിളിക്കണമെന്ന് തോന്നി ഫോൺ വിളിച്ചു മറുവശത്ത് അവളുടെ ശബ്ദം കേട്ടപ്പോൾ അവന്റെ നെഞ്ചിൽ എന്തോ ഒരു വേദന. നിനക്കിപ്പോൾ എങ്ങനെയുണ്ട് കുറവുണ്ടോ നീ ഭക്ഷണം കഴിച്ചോ. പെട്ടെന്ന് അവന്റെ മാറ്റം കണ്ടപ്പോൾ അവൾക്ക് സങ്കടമായി. എനിക്കിപ്പോൾ തന്നെ നിന്നെ കാണണം നാളെ ഞാൻ നിന്നെ ആശുപത്രിയിൽ കൊണ്ടുപോയി കൊള്ളാം ഇപ്പോൾ ഞാൻ വന്നാൽ നീ എന്റെ കൂടെ വരുമോ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു ദിവസം മാറി നിന്നപ്പോഴായിരുന്നു അവളുടെ വില എന്താണെന്ന് അവൻ ശരിക്കും മനസ്സിലാക്കിയത്.

https://youtu.be/c8I2fMNz1YU

×