വീട്ടിൽ പട്ടിണി ആയതുകൊണ്ട് തന്നെ തന്റെ മകൾ ഒരു നേരത്തെ ഭക്ഷണവും അടിസ്ഥാന വിദ്യാഭ്യാസവും കിട്ടുമല്ലോ എന്ന് കരുതിയാണ് അനിയത്തിയുടെ വീട്ടിലേക്ക് കൊണ്ടുപോയി ആക്കിയത് ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കുള്ള യാത്ര അവളെ പലതരത്തിലുള്ള കാഴ്ചകളും കാണിച്ചു. ജീവിതം സുഖകരമായിരിക്കും എന്ന് അവൾ കരുതി ആദ്യമായിട്ടാണ് മരത്തിന്റെ ഒരു കട്ടിലിൽ താൻ കിടന്ന് ഉറങ്ങുന്നത് രാവിലെ നേരത്തെ എഴുന്നേറ്റു.
അമ്മയുടെ അനിയത്തി ഗർഭിണിയായതുകൊണ്ടുതന്നെ അവർക്ക് ജോലി ഒന്നും ചെയ്യാൻ സാധിക്കില്ല എല്ലാം അവൾ തന്നെ ചെയ്യേണ്ടി വന്നു രാവിലെ പാല് വാങ്ങുന്നതായിരുന്നു ആദ്യത്തെ ജോലി അതുകഴിഞ്ഞപ്പോൾ മുറ്റമടിക്കുക അതുകഴിഞ്ഞപ്പോൾ പാത്രം കഴുകുക. അവളുടെ അതേ പ്രായത്തിലുള്ള ചെറിയ കുട്ടികൾ അവർക്കുമുണ്ട് പക്ഷേ അവരെക്കൊണ്ടു ഒന്നും തന്നെ ചെറിയമ്മ ചെയ്യിക്കില്ല. രാവിലെ അപ്പവും മുട്ടക്കറിയും ആയിരുന്നു തനിക്കും കിട്ടുമെന്ന് കരുതി.
പക്ഷേ ഒരപ്പവും കുറച്ചു ചാറും പാൽ ഒഴിച്ച് ഒരു ചായയും കിട്ടി. പിന്നെ വിദ്യാഭ്യാസം എന്ന് പറയാൻ ഒരു ഗവൺമെന്റ് സ്കൂളിൽ തന്നെ ആക്കി മറ്റു കുട്ടികൾ എല്ലാം വലിയ സ്കൂളുകളിലും. പ്രസമയമായപ്പോഴേക്കും ഒരു സ്ത്രീ ചെറിയമ്മയെ നോക്കാൻ വന്നു അവരാണെങ്കിലോ താൻ കിടക്കുന്ന കട്ടിലിൽ കിടക്കുകയും ചെയ്തു അതോടെ തന്റെ സ്ഥാനം നഷ്ടപ്പെട്ടു .
സ്വന്തം വീട്ടിൽ ഉള്ളതിന്റെ സ്വാതന്ത്ര്യം അവൾ അറിഞ്ഞു പട്ടിണിയാണെങ്കിലും അവിടെ സമാധാനം ഉണ്ടായിരുന്നു സന്തോഷം ഉണ്ടായിരുന്നു. അവധിക്കാലം ആകുവാൻ അവൾ കാത്തിരുന്നു തന്നെ കാണാൻ എത്തിയ അമ്മയുടെ കൂടെ അവൾ തിരിച്ചു പോകാൻ വാശി പിടിച്ചു. ഒടുവിൽ വാശി ജയിച്ചു നഗരത്തിൽ നിന്നും ഗ്രാമത്തിലേക്ക് പോകുമ്പോൾ തന്റെ ഗ്രാമം കൂടുതൽ മനോഹരമായിരിക്കുന്നു എന്ന് അവൾക്ക് തോന്നി.
https://youtu.be/VrhsT1N4D1s