ഒരുനേരത്തെ ഭക്ഷണം കൊടുത്താലോ അല്ലെങ്കിൽ സ്നേഹത്തോടെ ഒന്ന് തലോടിയാലോ പിന്നീട് നമ്മളെ ജീവിതത്തിൽ മറക്കാതെ ഏതുസമയത്ത് കണ്ടാലും ഓടി വരുന്നവരാണ് നായ്ക്കൾ അത്രയും സ്നേഹമാണ് അവർക്കുള്ളത്. പലപ്പോഴും അത് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നവർ ഉണ്ടായിരിക്കും അത്തരത്തിൽ ഒരു ഹൃദയം തകർക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് .
ഒരു ഡോക്ടർ ആണ് തന്റെ ഹോസ്പിറ്റലിന്റെ വാതിലിനു മുൻപിൽ നിൽക്കുന്ന നാല് തെരുവ് നായ്ക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചത്. അവരെ കുറെ നാളായി പരിസരത്ത് കാണുന്നു. എല്ലാദിവസവും വാതിലിനു മുൻപിലായി അവിടെ നിന്നും പോകുന്ന ആളുകളെയെല്ലാം നോക്കി നിൽക്കുക തന്നെ ചെയ്യും അവർ എന്താണ് തിരയുന്നത് എന്ന് മനസ്സിലായില്ല ഒടുവിൽ സെക്യൂരിറ്റിയോട് ചോദിച്ചപ്പോഴാണ് .
ഈ നായ്ക്കൾ വരുന്ന അന്നേദിവസം ഒരു തെരുവിൽ കിടക്കുന്ന വയ്യാത്ത മനുഷ്യനെ ഇവിടേക്ക് കൊണ്ടുവന്നിരുന്നു പക്ഷേ അയാൾ മരണപ്പെട്ടു പക്ഷേ അന്നേദിവസം മുതൽ ആണ് ഈ നായ്ക്കളെ കണ്ടിരുന്നത്. ചിലപ്പോൾ അയാൾ ആയിരിക്കും ഈ നായ്ക്കുട്ടികളെ എല്ലാം നോക്കിയിരുന്ന വ്യക്തി ചിലപ്പോൾ അയാൾ ആയിരിക്കും ഒരു നേരത്തെ ഭക്ഷണം ഇവർക്ക് നൽകുന്നത് .
മറ്റു ചിലപ്പോൾ ഈ നായ്ക്കൾ ആയിരിക്കും അയാൾക്ക് സംരക്ഷണം നൽകിയിരുന്നത് തന്നെ ആകാം. പക്ഷേ എല്ലാറ്റിനും ഉപരി അയാളോടുള്ള സ്നേഹമാണ് ഇത്രയും നാളായിട്ടും ആ നായ്ക്കളെ അവിടെത്തന്നെ നിർത്തിയത് അവർ തമ്മിൽ എന്ത് തരത്തിലുള്ള സ്നേഹബന്ധം ആണ് എന്ന് നമുക്കറിയില്ല പക്ഷേ സ്നേഹമാണ് എന്നത് വ്യക്തമായിട്ടുള്ള കാര്യമാണ്. പക്ഷേ അയാൾ മരണപ്പെട്ടു പോയി എന്ന് എങ്ങനെയാണ് അയാളോട് പറയുക അത് മാത്രമായിരുന്നു അവരെല്ലാവരും നേരിട്ട ഏറ്റവും വലിയ സങ്കടം എന്ന് പറഞ്ഞാണ് അവരെ മനസ്സിലാക്കുക എന്നത്.
https://youtu.be/liyVz-SWaxg