ആ കുഞ്ഞിന്റെ കത്ത് വായിച്ച ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു പോയി . ആ കുഞ്ഞ് എഴുതിയത് കണ്ടോ.

രാവിലെ വന്ന മലയാളം ടീച്ചർ ഇന്ന് നിങ്ങൾക്ക് ചെയ്യാനുള്ള പണി കത്ത് എഴുതുകയാണ് എന്ന് പറഞ്ഞപ്പോൾ ക്ലാസിലെ കുട്ടികൾക്ക് എല്ലാവർക്കും വളരെയധികം സന്തോഷമായി. ആർക്കുവേണമെങ്കിലും കട്ടെഴുതാം നിങ്ങൾ കാണുന്നവർക്ക് കാണാത്തവർക്കോ ആർക്കുവേണമെങ്കിലും എല്ലാവരും എഴുതി ടീച്ചർക്ക് കൊടുക്കുന്ന തിരക്കിലായിരുന്നു അതിനിടയിൽ വിനു പെട്ടെന്ന് തന്നെ എഴുതാൻ ശ്രമിക്കുന്നത് കണ്ടു എന്നാൽ അവൻ കൊടുക്കാൻ പോയപ്പോഴേക്കും ബെല്ലടിച്ചു ടീച്ചർ എഴുന്നേറ്റ് അവന്റെ കത്തും കയ്യിൽ പിടിച്ച് അവനെയും പിടിച്ചു സ്റ്റാഫ് റൂമിലേക്ക് പോയി.

അവിടെ വെച്ചാണ് കട്ട് ടീച്ചർ വായിക്കുന്നത് എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് അമ്മയെ എന്താ എന്നെ കാണാൻ വരാത്തത്. ഒരിക്കൽ ഞാൻ ക്ലാസ് കഴിഞ്ഞു വീട്ടിൽ വരുമ്പോൾ അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് ആശുപത്രിയിൽ പോയെന്ന് അമ്മാമ്മ എന്നോട് പറഞ്ഞു കുറച്ചുദിവസം കഴിഞ്ഞ് അമ്മയെ കുറെ മാമന്മാർ വീട്ടിലേക്ക് എടുത്തു കൊണ്ടുവരുന്നത് ഞാൻ കണ്ടു കുറെ പേർ അന്ന് കരഞ്ഞു എനിക്കപ്പോൾ ഒന്നും മനസ്സിലായില്ല ഞാനും കരഞ്ഞു പിന്നെ അമ്മയെ ഞാൻ കണ്ടില്ല അമ്മാമ്മയോട് ചോദിച്ചപ്പോൾ അമ്മ ദൈവത്തിന്റെ അടുത്ത് പോയി എന്ന് പറഞ്ഞു.

ഞാൻ എന്ത് ചോദിച്ചാലും അമ്മ അത് സാധിച്ചു തരും എന്നും പറഞ്ഞു അതുകൊണ്ടാണ് ഞാൻ അമ്മയ്ക്ക് കത്തെഴുതി ഒരു കാര്യം ചോദിക്കുന്നത്. അമ്മ ദൈവത്തിനോട് പറഞ്ഞു ഒരു ദിവസം എന്റെ അടുത്തേക്ക് വരാമോ. അമ്മയ്ക്ക് ശേഷം അച്ഛൻ വീട്ടിൽ മറ്റൊരു അമ്മയെ കൊണ്ടുവന്നു പക്ഷേ അവർക്കെന്നെ ഇഷ്ടമല്ല അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞാവ ഉണ്ടെന്ന് കണ്ട് ഞാൻ വളരെ സന്തോഷിച്ചത് പക്ഷേ ഞാൻ ആ കുഞ്ഞാവയെ കൊല്ലാൻ പോകുന്നു എന്നാണ് എല്ലാവരും പറയുന്നത്. ഇപ്പോൾ അച്ഛൻ എന്നോട് ഒന്ന് സംസാരിക്കുന്നത് പോലുമില്ല.

ഒരു ദിവസം അമ്മ വന്നാൽ എന്നെ എഴുന്നേൽപ്പിക്കാനും കുളിപ്പിക്കാനും ഭക്ഷണം നൽകാനും സ്കൂളിൽ കൊണ്ടുപോകാനും വന്നു കഴിഞ്ഞു എനിക്ക് പറയാനുള്ള വിശേഷങ്ങളെല്ലാം കേൾക്കാനും ഭക്ഷണം വാരി തരാനും ഹോം വർക്ക് ചെയ്യാനും ഒപ്പം പാട്ടുപാടി എന്നെ ഉറക്കാനും ചെയ്തു അമ്മ പൊക്കോ പക്ഷേ ഒരു ദിവസമെങ്കിലും അമ്മ വരാമോ. ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഇത്രയും സങ്കടം നിന്നെ ഉള്ളിൽ ഉണ്ടായിരുന്ന കുഞ്ഞേ ടീച്ചർ അവനെ കെട്ടിപ്പിടിച്ചു മക്കളില്ലാതെ വിഷമിക്കുന്ന ടീച്ചർക്ക് അവൻ പിന്നീട് ഒരു മകനായി മാറുന്നത് ആയിരുന്നു.