ചില നഷ്ട പ്രണയങ്ങൾ അങ്ങനെയാണ് ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ ആയിരിക്കും ഉണ്ടാക്കുന്നത്. ഇത് കണ്ടു നോക്കൂ.

അച്ഛാ എന്നാണ് സ്കൂളിൽ മീറ്റിംഗ് മറക്കാതെ വന്നേക്കണേ രാവിലെ മോള് വിളിച്ചു പറയുന്നത് കേട്ടാണ് അദ്ദേഹം എഴുന്നേറ്റത്. പെട്ടെന്ന് തന്നെ സ്കൂളിൽ പോകുവാൻ തിരക്കുകൂട്ടി ഇപ്പോൾ സ്കൂളിൽ പോകാൻ വലിയ താല്പര്യമാണ് അതിനൊരു കാരണവും ഉണ്ട്. ഇന്നലെ മകൾ നേരം വൈകിയത് കൊണ്ട് സ്കൂളിൽ കൊണ്ടാക്കി അപ്പോഴയിരുന്നു സ്കൂളിൽ അവളെ പഠിപ്പിക്കുന്നത് തന്റെ പഴയ രചനയെ കാണാൻ സാധിച്ചത് അതും തന്റെ മകളുടെ ക്ലാസ് ടീച്ചറായി പെട്ടെന്ന് അവളെ കണ്ടപ്പോൾ മാറിപ്പോകാനാണ് തോന്നിയത്.

വിനോദ് എന്നെ കണ്ടിട്ടും മാറി പോവുകയാണോ അല്ല ഞാൻ പെട്ടെന്ന് കണ്ടില്ല സാരമില്ല അതെനിക്ക് മനസ്സിലായി ഇതാണല്ലേ മകൾ മിടുക്കിയാണ് കേട്ടോ അവൾ പറഞ്ഞു. കുറെ നേരം സംസാരിച്ചു അവളോട് കുടുംബ വിശേഷങ്ങൾ ചോദിച്ചപ്പോൾ കല്യാണം കഴിച്ചിട്ടില്ല എന്ന് പറഞ്ഞു പെട്ടെന്ന് ഞാൻ ഒന്ന് ഞെട്ടി ക്ലാസ്സ് തുടങ്ങാറായപ്പോൾ അവൾ പോവുകയും ചെയ്തു. അവളെ വീണ്ടും കാണാൻ വേണ്ടിയാണ് ഇന്ന് നേരത്തെ തന്നെ സ്കൂളിൽ പോയത് അവളെ കാണുകയും ചെയ്തു വിനോദ് നേരത്തെ വന്നു അതേ ഞാൻ വന്നു.

അല്ല ഞാനൊരു കാര്യം ചോദിക്കട്ടെ എന്താണ് വിവാഹം കഴിക്കാത്തത്. പിന്നെ എനിക്ക് വേറൊരു കാര്യം കൂടി പറയാനുണ്ട് അത് എന്റെ മകൾ അല്ല എന്റെ ചേട്ടന്റെ മകളാണ് ഞാനും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിനോദവി വിവാഹം കഴിക്കാത്തത് ഞാൻ കാരണമാണോ. ടീച്ചറെ ഞാൻ കുറ്റം പറയില്ല കാരണം ടീച്ചർ എന്നെ സ്നേഹിച്ചിരുന്നില്ലല്ലോ ഞാൻ മാത്രമാണല്ലോ ടീച്ചറെ സ്നേഹിച്ചത് പക്ഷേ അന്ന് ഞാൻ വീണ്ടും കാണില്ലേ എന്ന് ക്ലാസ്സ് കഴിഞ്ഞു പോകുമ്പോൾ ചോദിച്ചപ്പോൾ അതിനെന്തിനാണ് നമ്മൾ കാണുന്നത് .

എന്ന് ടീച്ചർ ചോദിച്ചപ്പോഴാണ് ടീച്ചർക്ക് എന്നെ ഇഷ്ടമല്ല എന്ന് ഞാൻ മനസ്സിലാക്കിയത് പക്ഷേ ഞാൻ ടീച്ചറെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് എനിക്ക് വേറൊരു വിവാഹം കഴിക്കാൻ സാധിച്ചില്ല. ഞാനും അതുപോലെ തന്നെയാണ് വിനോദ് വിനോദ് എന്ന് പറഞ്ഞു പോയതിനുശേഷം പിന്നീട് എനിക്ക് ഒരിക്കലും സമാധാനമുണ്ടായിട്ടില്ല അന്നുമുതലാണ് ഞാൻ വിനോദിനെ സ്നേഹിച്ചു തുടങ്ങിയത് പിന്നീട് കുറെ അന്വേഷിച്ചു കണ്ടെത്താൻ പക്ഷേ എനിക്ക് സാധിച്ചില്ല. വീട്ടിൽ ഇപ്പോൾ തകൃതിയായി കല്യാണാലോചനകൾ നടക്കുകയാണ്. വിനോദിന് ചിരി വന്നു ചില നഷ്ട പ്രണയങ്ങൾ അത് നഷ്ടമാകാതെ കാലം കഴിയുമ്പോൾ വലിയൊരു സർപ്രൈസും ആയിട്ടായിരിക്കും മുന്നോട്ടുവരുന്നത് തന്റെ മുന്നിലെത്തിയ വലിയ സർപ്രൈസിന് പിന്നീട് വിട്ടുകളയാൻ വിനോദിന് തോന്നിയില്ല.