സ്വന്തം ജീവിതം വേണ്ട എന്ന് വെച്ച് കൂടപ്പിറപ്പുകൾക്ക് വേണ്ടി എല്ലാം ചെയ്തു ഒടുവിൽ ചേച്ചിക്ക് സംഭവിച്ചത് കണ്ടോ.

ഇനിയെന്നാ വീണേ നീ എന്റെ കൂടെ ഇറങ്ങി വരുന്നത്. ഹരി വളരെയധികം സങ്കടത്തോടെ ചോദിച്ചു. പക്ഷേ അതിനെ പതിവ് മറുപടിയായിരുന്നു അവൾ പറഞ്ഞത് സുഖമില്ലാതെ കിടക്കുന്ന തന്റെ അച്ഛൻ. ആദ്യം പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ വേറെ മതത്തിൽ ആയതുകൊണ്ട് അമ്മ സമ്മതിച്ചില്ല ഒടുവിൽ അസുഖം ബാധിച്ച അമ്മ മരണപ്പെട്ടു പിന്നീട് അച്ഛൻ തളർവാദത്തിലായി അതോടെ പഠിപ്പ് പകുതിയിൽ വച്ച് അവസാനിപ്പിച്ച കുടുംബത്തിന്റെ ഭാരം മുഴുവൻ അവൾ ചുമലിൽ ഏറ്റു. തന്റെ സഹോദരനെയും സഹോദരിയെയും നല്ല രീതിയിൽ പഠിപ്പിച്ചു അവർക്ക് ജോലിയെല്ലാം ശരിയാക്കി വിവാഹവും നടത്തി കൊടുത്തു പക്ഷേ അവർ ആരും തന്നെ ചേച്ചിയുടെ ജീവിതത്തെപ്പറ്റി ചിന്തിച്ചില്ല.

അവൾ പള്ളിയിൽ എല്ലാം പോയി തിരികെ വീട്ടിലേക്ക് വരുമ്പോൾഅനിയനും കുടുംബവും അനിയത്തിയും കുടുംബവും എത്തിയിരുന്നു. അനിയത്തിയുടെ ഭർത്താവ് മാത്രമായിരുന്നു തന്നോട് കുറച്ചെങ്കിലും പരിഗണനയും കാര്യങ്ങൾ വിശേഷങ്ങൾ അന്വേഷിക്കുവാൻ ശ്രമിച്ചിരുന്നത്. ബാബു എന്താ ഇവിടെ വിശേഷം. ചേച്ചി അറിഞ്ഞില്ലേ നമ്മുടെ അനിയനെ പ്രമോഷൻ ആയി അതിന്റെ ചെറിയൊരു ഫംഗ്ഷൻ ആണ്. തന്നോട് അത് അറിയിച്ചിട്ടില്ല എന്ന് ബാബുവിനെ മനസ്സിലായി. അവൾ അച്ഛന്റെ അടുത്തേക്ക് പോയി അടുക്കളയിൽ ചെന്നപ്പോൾ രാത്രിക്ക് വേണ്ട ഭക്ഷണത്തിന്റെ സാധനങ്ങൾ അവർക്കെല്ലാം സാധനങ്ങളും വച്ചുകൊടുത്തു അച്ഛന്റെ കാര്യങ്ങൾ എല്ലാം ചെയ്തു അവസാനം തനിക്ക് വേണ്ടി കുറച്ച് സമയം.

ബാത്റൂമിൽ കുളിക്കാൻ ആയി ചെന്നു കുറച്ചു സമയം തണുത്ത വെള്ളത്തിൽ തലകഴുകിയപ്പോൾ എന്തൊക്കെയോ ഭാരം ഇറക്കി വെച്ചതുപോലെ തോന്നിയ അവൾക്ക്. പെട്ടെന്നായിരുന്നു പിന്നിൽ നിന്നും ആരോ കയറി പിടിക്കുന്നത് പോലെ അവൾക്ക് തോന്നിയത് തിരിഞ്ഞു നോക്കാൻ വീണയ്ക്ക് സാധിച്ചില്ല ശബ്ദം കേട്ട് എല്ലാവരും എത്തി അതിൽ അനിയത്തി വീണയുടെ തല്ലി അപ്പോഴാണ് മനസ്സിലായത് അത് ബാബു ആയിരുന്നുവെന്ന് അവളുടെ ഭർത്താവിനെ വശീകരിക്കുവാൻ ചേച്ചി ശ്രമിച്ചു എന്നതായിരുന്നു അവൾ ബോധിപ്പിച്ച പരാതി.

എന്നാൽ അതിനു പുറകിലായി വീടിന്റെ മുന്നിൽ ഒരു ബൈക്ക് വന്നതെന്ന് അത് ഹരി ആയിരുന്നു സങ്കടത്തിൽ അവൾ ഹരിയുടെ അടുത്തേക്ക് ഡ്രസ്സിൽ തന്നെ അവർ ഹരിയുടെ വീട്ടിലേക്ക് കയറിച്ചെന്നു രണ്ടു ദിവസം കഴിഞ്ഞാൽ അവരുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ജോലികഴിഞ്ഞ് അവൾ ഹരിയുടെ വീട്ടിലേക്ക് ചെന്നപ്പോൾ അവിടെയിരിക്കുന്നു ബാബു അവൾക്ക് പെട്ടെന്ന് ഉണ്ടായ ദേഷ്യം പക്ഷേ ഹരി തടഞ്ഞു.

എന്നോട് ക്ഷമിക്കണം ആ വീട്ടിൽ നിന്നും ചേച്ചിയെ ഇറക്കി കൊണ്ടു പോകാൻ വേറെ ഒരു വഴിയും ഞാൻ കണ്ടില്ല ഇത് ചേട്ടൻ പറഞ്ഞു തന്ന ഐഡിയ ആണ്. പിന്നെ അച്ഛന്റെ കാര്യം നോക്കാൻ ഒരു ഹോംനേഴ്സിനെ അവർ നിർത്തിയിട്ടുണ്ട് കാശുണ്ടല്ലോ അപ്പോൾ അവർക്ക് എന്തും ചെയ്യാം. ദേഷ്യം എല്ലാം തന്നെ വീണയ്ക്ക് അപ്പോൾ പോയിഎന്നെ മനസ്സിലാക്കാൻ ആ കുടുംബത്തിൽ ഒരാളെങ്കിലും ഉണ്ട് എന്ന് അവൾ സന്തോഷിച്ചു