യുവത്വം നിലനിർത്താൻ ഈയൊരു പഴം മതി.

പ്രമേഹ രോഗം ഉള്ളവർക്ക് പഴങ്ങൾ അധികം കഴിക്കാൻ പറ്റുന്നില്ല എന്നൊരു പ്രശ്നം ഉണ്ട്. എന്നാൽ അവർക്ക് കഴിക്കാൻ പറ്റുന്ന നല്ല ഗുണകരമായ ഒരു പഴമുണ്ട് അതാണ് മൾബറി. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒട്ടനവധി പോഷകങ്ങൾ മൾബറിയിൽ ഉണ്ട്. മൾബറിയിൽ നിന്ന് പ്രോട്ടീൻ ഉണ്ടാക്കാൻ പറ്റും അതായത് ഒരു പ്രോട്ടീൻ റിച്ച് ഫുഡ് ആണ്. ഫൈറ്റോ ന്യൂട്രിയൻസ് ബീറ്റ കരോട്ടിൻസ് പോലുള്ളവ മൾബറിയിൽ ഉണ്ട്. യുവത്വം നിലനിർത്താൻ ആയിട്ടും അകാലനര തടയാൻ ആയിട്ടും ഒക്കെ മൾബറി വളരെ സഹായിക്കുന്ന ഒന്നാണ്.

വൈറ്റമിൻ സി ധാരാളമായി അടങ്ങിയ ഒരു പഴമാണ് മൾബറി. ആന്റി ആക്സിഡന്റുകൾ ധാരാളമായി ഉള്ളതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഫ്രീ രാടിക്കിളുകളെ തടയാൻ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വളരെ നല്ലതാണ് മൾബറി. കണ്ണിലുണ്ടാകുന്ന പ്രശ്നങ്ങൾ ഒക്കെ കുറയ്ക്കാനായിട്ട് മൾബറി സഹായിക്കും. കൊഴുപ്പിന്റെ അംശം വളരെ കുറവുള്ള ഒരു പഴമാണ് ഇത്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കും. രക്ത ചങ്ക്രമണം കൂടാനൊക്കെ മൽബറി നല്ലതാണ്. വിളർച്ച മാറ്റാൻ, ദഹനം നല്ല രീതിയിൽ നടക്കാൻ.

മലബന്ധം തടയാൻ ഒക്കെ മൽബറി വളരെ നല്ലതാണ്. സോഡിയം, പൊട്ടാസ്യം എന്നിവ ഉണ്ട്. ഓട്ടോ ഇമ്മ്യൂൺ ഡിസ്‌സ് ഇല്ലാതാക്കാൻ മൽബറി സഹായിക്കുന്നു. എല്ലുകൾക്കും നല്ലതാണ്. എല്ലിന്, പല്ലിന് ബലം കിട്ടാൻ സഹായിക്കും. ബുദ്ധി വികസത്തിനും, നാഡീ വ്യൂഹത്തിനും ഉപകാരപ്പെടുന്നു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമായി തന്നെ മൾബറി ഉപയോഗിക്കാൻ കഴിയുന്നതാണ്. യുവത്വം ഒരു പിടിയോളം മൾബറി ദിവസവും കഴിച്ചാൽ മതി. മൾബറി പഴം പോലെ തന്നെ ഗുണകരമാണ് മൾബറി ഇലയും.

മൾബറി ഇല കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. അതുപോലെതന്നെ നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പിനെയൊക്കെ മറികടക്കാൻ സഹായിക്കുന്നു. മൽബറി ഇല തോരൻ വെച്ചും അല്ലെങ്കിൽ ചായ വെച്ച് കുടിക്കാനും സാധിക്കും. ഇത്തരത്തിൽ പറഞ്ഞാൽ തീരാത്ത അത്രയും ഗുണകരമായ ഘടകങ്ങൾ മൾബറിയിൽ ഉണ്ട് . മൾബറിയെക്കുറിച്ച് കൂടുതൽ അറിയാനായി താഴെയുള്ള വീഡിയോ കാണുക .