ക്ഷേത്രത്തിൽ വലിയ തിരക്കുകൾ ഉണ്ടായിരുന്നു എങ്കിലും അവൾ തന്നെ മകനെയും കൊണ്ട് ആക്ഷേത്രത്തിലേക്ക് പോയി. ഓട്ടീസം ബാധിച്ച തന്റെ മകനെയും കൊണ്ട് ക്ഷേത്രത്തിലേക്ക് പോയപ്പോൾ തന്നെ എല്ലാവരും ചുറ്റും നിന്ന് നോക്കുന്നുണ്ടായിരുന്നു.മാത്രമല്ല തന്റെ കുട്ടി മുൻപിൽ ഇരിക്കുന്ന ആളുകളുടെ മുടിയും വസ്ത്രങ്ങളും വലിക്കുമ്പോൾ അത് അവർക്ക് വലിയ ബുദ്ധിമുട്ടായി തന്നെ തോന്നി ഒടുവിൽ അതിൽ ഒരു സ്ത്രീ അവളോട് പറഞ്ഞു ഇതുപോലെയുള്ള കുട്ടികളെ ക്ഷേത്രത്തിൽ കൊണ്ടുവരാൻ പാടില്ല .
ഇവർ ഇവിടെ മൂത്രമൊഴിക്കുകയോ അല്ലെങ്കിൽ ചെയ്യുമ്പോൾ അത് വലിയ ദോഷമായിരിക്കും നിങ്ങൾക്ക് അതൊന്നും തന്നെ അറിയില്ലേ.ഒരു ബോധം ഇല്ലാത്ത കുട്ടികളാണ് അവർ അതുപോലെ എന്തെങ്കിലും ചെയ്തു വയ്ക്കുകയും ചെയ്യും. ഇത് കേട്ട ഉടനെ തന്നെ അവിടെയുണ്ടായിരുന്ന പൂജാരിയും ഇറങ്ങിവന്ന് സ്ത്രീയോട് പറഞ്ഞു നിങ്ങൾ ഒരു അമ്മയല്ലേ ഒരു കുഞ്ഞിന്റെ മനസ്സ് നിങ്ങൾക്ക് മനസ്സിലാക്കേണ്ടതല്ലേ ഇതുപോലെയുള്ള ദുഷ്ട മനസ്സും കൊണ്ടാണോ നിങ്ങൾ ക്ഷേത്രദർശനം നടത്താൻ വരുന്നത് അങ്ങനെയാണെങ്കിൽ ആ ദൈവം പോലും ഓടിപ്പോകും.
മോളെ നീ വരൂ മുൻപിൽ നിന്ന് ഭഗവാനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങാനുള്ള അർഹത ഇക്കൂട്ടത്തിൽ നിനക്ക് മാത്രമാണുള്ളത്. ക്ഷേത്രനടയുടെ മുൻപിൽ നിന്നുകൊണ്ട് അവൾ തന്നെ സങ്കടങ്ങളെല്ലാം തന്നെ പറഞ്ഞു എല്ലാം കഴിഞ്ഞ് പുറത്തു വന്നിരിക്കുമ്പോഴാണ് ഒരു കൈ പിന്നിൽ വന്ന് തട്ടിയത് അനു ടീച്ചർ. മോളെ നീ എവിടെയാണ് ഒരു വിവരവുമില്ലല്ലോ നിന്റെ എല്ലാവരെയും ഞാൻ പല സമയത്തും കാണാറുണ്ട്.
നിന്നെ മാത്രമാണ് കാണാതിരിക്കാറുള്ളത് എന്തായി കുഞ്ഞിന്റെ വിശേഷം എല്ലാവരും സുഖമായിരിക്കുന്നു അപ്പോൾ അവൾ പറഞ്ഞു എന്ത് പറയാനാ ടീച്ചറെ എന്റെ ഭർത്താവ് എന്നെ വിട്ടു പോയി ഇതുപോലെ ഒരു കുട്ടി ജനിച്ചത് എന്റെ കുഴപ്പമാണെന്ന് പറഞ്ഞു. മകനെ നോക്കിക്കൊണ്ട് ടീച്ചർ പറഞ്ഞു അതിന് ഇവൻ എന്താണ് ഒരു കുറവ് നിനക്ക് ഇവൻ നല്ല ഒരു കുട്ടിയായി വളർന്നുവരുന്നത് കണ്ടാൽ പോരേ എന്റെ വീട്ടിലേക്ക് വരൂ നിനക്ക് ഞാൻ എല്ലാം കാണിച്ചു തരാം.
അവനെ ആ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ അവൾ ഞെട്ടി തന്റെ മകനെപ്പോലെ ഒരുപാട് കുട്ടികൾ അവിടെ പഠിക്കുന്നുണ്ടായിരുന്നു അക്കൂട്ടത്തിൽ തന്റെ മകനെയും നല്ലതുപോലെ പഠിപ്പിച്ച വലിയവൻ ആക്കാം എന്ന് ടീച്ചർ ഉറപ്പ് നൽകുകയും ചെയ്തു. തന്റെ മകന്റെ കാര്യത്തിൽ ആദ്യമായിട്ടാണ് അവൾക്ക് സന്തോഷം ഉണ്ടാകുന്നത്.
https://youtu.be/WfEcYg_spNA