ക്ഷേത്രപ്രസാദത്തിൽ തുളസിയില കിട്ടിയാൽ മഹാഭാഗ്യം വീട്ടിൽ കൊണ്ടുവന്ന് ഇങ്ങനെ ചെയ്യൂ.

ലക്ഷ്മി ദേവിയുടെ പ്രതിരൂപമാണ് തുളസി എന്ന് പറയുന്നത് നമ്മുടെ ഹൈന്ദവ പുരാണ പ്രകാരം പറയുന്നത്. തുളസിക്ക് പരമപ്രധാനമായിട്ടുള്ള സ്ഥാനമാണ് നൽകിയിരിക്കുന്നു. എല്ലാ പുരാണങ്ങളിലും തന്നെ തുളസിക്ക് വളരെ പ്രാധാന്യമുണ്ട്. തുളസി അർച്ചന നടത്തി പ്രാർത്ഥിച്ചാൽ ഉടൻ ഫലം എന്നാണ് പറയുന്നത്. ക്ഷേത്രത്തിൽ തൊഴാൻ പോകുമ്പോൾ കിട്ടുന്ന പ്രസാദത്തിൽ തുളസി ഉണ്ട്.

എങ്കിൽ അത് വളരെയധികം ഭാഗ്യം ചെന്നതാണ് ഐശ്വര്യം ചേർന്നതാണ്. നിങ്ങൾ അനുഗ്രഹിക്കപ്പെട്ടതുകൊണ്ടാണ് കിട്ടിയത് മറ്റ് ഏത് പുഷ്പങ്ങൾ കിട്ടിയാലും കിട്ടുന്നതിന്റെ ഐശ്വര്യ കൂടുതലാണ് തുളസിയില കിട്ടിയാൽ. ആ തുളസി വീട്ടിൽ കൊണ്ടുവന്ന ചില കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉണ്ടാകുന്നതായിരിക്കും. ആദ്യം ചെയ്യേണ്ടത് തുളസി ഇലകൾ ചേർന്ന പ്രസാദം പൂജാമുറിയിൽ കൊണ്ടു വയ്ക്കുക എന്നതാണ്.

ശേഷം മൂന്നുദിവസം പൂർത്തിയാകുമ്പോൾ തുളസി കതിരുകൾ എടുത്ത് വീട്ടിൽ തുളസിത്തറ ഉണ്ടെങ്കിൽ അവിടെ വന്ന് മൂന്ന് പ്രാവശ്യം ഉഴിയുക ശേഷം തുളസിയുടെ ചുവട്ടിൽ ചെറുതായി മണ്ണ് മാന്തി കുഴിച്ചിടുക. ഇത് നിങ്ങളുടെ വീട്ടിൽ നിൽക്കുന്ന തുളസിയെ കൂടുതൽ വളർച്ചയിലേക്ക് നയിക്കുകയും പവിത്രമാക്കുകയും ചെയ്യും. അതുപോലെ മഹാലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുക സർവൈശ്വര്യങ്ങൾ ഉണ്ടാക്കാനും പ്രാർത്ഥിക്കുക. ഇതുപോലെ നിങ്ങൾ മറക്കാതെ തന്നെ ചെയ്യുക.

ഇത് സർവ്വ ഐശ്വര്യങ്ങളും നിങ്ങൾക്ക് ഉണ്ടാക്കുന്നതായിരിക്കും എല്ലാദിവസവും രാവിലെ തുളസിക്ക് ജലം സമർപ്പിക്കുന്നതും ജീവിതത്തിൽ വലിയ ഐശ്വര്യങ്ങളും ഉണ്ടാക്കുന്നതായിരിക്കും. ഏതെങ്കിലും ദൂര യാത്രയ്ക്കോ നല്ല കാര്യങ്ങളോ ചെയ്യാൻ വേണ്ടി തുടങ്ങുന്ന സമയങ്ങളിൽ എല്ലാം തന്നെ വീട്ടിലെ തുളസിത്തറയ്ക്ക് മൂന്ന് പ്രാവശ്യം വലം വെച്ച് വെള്ളം സമർപ്പിച്ചു പ്രാർത്ഥിക്കുന്നതും വലിയ ഐശ്വര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ സഹായകമായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.