ബസ് ഇറങ്ങിക്കോളേജിലേക്ക് നടക്കുകയായിരുന്നു ലക്ഷ്മി അപ്പോൾ ആയിരുന്നു കൂട്ടുകാരി അവളുടെ അടുത്തേക്ക് വന്നത്. അവളെയും കൊണ്ട് കോളേജിലേക്ക് നടന്നു അപ്പോൾ അതാ ക്ലാസിന്റെ മുൻപിൽ എല്ലാ കൂട്ടുകാരും നിൽക്കുന്നു അവർ ഇന്ന് ആരതിയുടെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടി അവളുടെ വീട്ടിലേക്ക് പോകുന്നതിന്റെ പ്ലാൻ ചെയ്യുകയായിരുന്നു. ആരതിക്ക് എന്തെങ്കിലും സമ്മാനം വാങ്ങണ്ടേ അവരെല്ലാവരും കൂടി ആലോചിച്ചു പൈസ തിരിക്കുകയാണ്. ലക്ഷ്മിയുടെ കയ്യിൽ ആകെ 20 രൂപ മാത്രമേയുള്ളൂ മറ്റു വീടുകളിൽ പോയി ജോലി ചെയ്തു തനിക്ക് 20 രൂപയോ 50 രൂപയോ മാത്രം പോക്കറ്റ് മണി നൽകുന്ന അമ്മയുടെ കാര്യം ആലോചിച്ചപ്പോൾ അവൾക്ക് സങ്കടമായി.
എങ്കിലും തന്റെ കൂട്ടുകാരിക്ക് എല്ലാ കാര്യങ്ങളും അറിയാവുന്നതുകൊണ്ട് അവൾ അത് അഡ്ജസ്റ്റ് ചെയ്യാം എന്ന് പറഞ്ഞു. ഉച്ചയ്ക്ക് ആരതിയുടെ വീട്ടിലേക്ക് പോയപ്പോൾ ആ വീട് കണ്ടു ലക്ഷ്മി ഞെട്ടി താൻ ഇത്രയും വലിയൊരു വീട്ടിൽ കയറുന്നത് തന്നെ ആദ്യമായിരുന്നു. അപ്പോഴാണ് തന്റെ കൂട്ടുകാരി പറഞ്ഞത് അടുത്തത് നമ്മുടെ ലക്ഷ്മിയുടെ പിറന്നാളാണ് ഇതുപോലെ അവളുടെ വീട്ടിലേക്ക് നമ്മൾക്ക് പോകേണ്ട തന്റെ കാര്യങ്ങൾ ഒന്നും അറിയാത്ത കൂട്ടുകാർ ശരിയെന്ന് പറഞ്ഞു പക്ഷേ എനിക്കായിരുന്നു എല്ലാ ടെൻഷനും അന്ന് വൈകിട്ട് വീട്ടിലേക്ക് പോയി അമ്മയോട് കാര്യം പറഞ്ഞപ്പോൾ അമ്മയുടെ മുഖം.
രണ്ടുപേർക്ക് കഷ്ടിച്ച് നിൽക്കാൻ കഴിയുന്ന ആ ചെറിയ കുടിലിന്റെ ഉള്ളിലേക്ക് പണക്കാരനായ തന്റെ കൂട്ടുകാരെ എങ്ങനെ കയറ്റും അവരിനി തന്നോട് ഇക്കാര്യങ്ങൾ അറിഞ്ഞാൽ കൂട്ടുകൂടുമോ എന്നൊക്കെയായിരുന്നു അവളുടെ പേടി മുഴുവൻ. പിറന്നാൾ ദിവസം അവൾ ക്ലാസിലേക്ക് പോയില്ല അമ്മ നിർബന്ധിക്കുകയും ചെയ്തില്ല പക്ഷേ കുറച്ചു സമയം കഴിഞ്ഞപ്പോൾ കുറെ കാറുകൾ വീടിന്റെ മുന്നിൽ നിന്നു. അത് തന്റെ കൂട്ടുകാരായിരുന്നു. ഇനിയൊന്നും ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ലക്ഷ്മി അവരുടെ അടുത്തേക്ക് പോയി. എത്രയും പെട്ടെന്ന് ഡ്രസ്സ് മാറി വരാൻ പറഞ്ഞു ഒന്നും മനസ്സിലായില്ല .
ഞാൻ അവരുടെ കൂടെ കാറിൽ കയറി എല്ലാവരുടെയും മുഖത്തും ഒരു ഭാവ വ്യത്യാസവുമില്ല. വണ്ടി നിന്നത് ഒരു വലിയ പുതിയ വീടിന്റെ മുന്നിലായിരുന്നു ഞാൻ അവിടെ കണ്ടു ലക്ഷ്മി ഭവനം. അവിടേക്ക് കയറിയപ്പോൾ കോളേജ് മുഴുവൻ അവിടെയുണ്ടായിരുന്നുപ്രിൻസിപ്പൽ ലക്ഷ്മിയുടെ അടുത്തേക്ക് വന്ന പിറന്നാളാശംസകൾ നൽകി മോളെ ഇത് നിന്റെ കൂട്ടുകാർ നിനക്ക് വേണ്ടി പണികഴിപ്പിച്ച വീട് ഇവർ ഇതുവരെ ആരോടും പറഞ്ഞില്ലായിരുന്നു. ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു എല്ലാവരും എന്നോട് പെരുമാറിയിരുന്നത് തന്റെ കൂട്ടുകാർക്ക് തന്നോട് ഇത്രയും ഇഷ്ടം ഉണ്ടായിരുന്നു അവൾക്ക് വിശ്വസിക്കാനും സാധിച്ചില്ല.