ദിവസങ്ങൾക്ക് ശേഷമായിരുന്നു ശിവദാസന് വീട്ടിലേക്ക് എത്തിയത് തന്റെ വീട് ഒരു കൂട്ടുകുടുംബമായിരുന്നു എല്ലാവരും ഉണ്ടായിരുന്നു താൻ വീട്ടിലേക്ക് എത്തുമ്പോൾ എന്തോ കാര്യപ്പെട്ട ചർച്ച നടക്കുകയായിരുന്നു ഏതോ മൂലയിൽ ഇരുന്നുകൊണ്ട് തന്നെ ഭാര്യ കരയുന്നതും അയാൾ ശ്രദ്ധിച്ചു പക്ഷെ ശിവദാസനെ കണ്ടപ്പോഴേക്കും വീട്ടിലെ എല്ലാവരും എഴുന്നേറ്റ് പ്രശ്നത്തിന് എന്തോ ഇടവേള ഇട്ടതുപോലെ നിന്നു. കുട്ടികൾ ശിവദാസന്റെ അടുത്തേക്ക് ഓടിവന്നു കുറച്ചുനേരത്തെ കുശലാന്വേഷണങ്ങൾക്ക് ശേഷം മക്കളോട് കാര്യം ചോദിച്ചു.
അപ്പോഴാണ് അറിഞ്ഞത് അനിയന്റെ കുട്ടിയെ സ്കൂളിലേക്ക് പറഞ്ഞുവിടാൻ അവൾ നേരം വൈകി അതിനുള്ള ചീത്തയാണ് അമ്മയ്ക്ക് കേട്ടത് എന്ന് അവൾ എന്തിന് അനിയന്റെ കുഞ്ഞിനെ സ്കൂളിലേക്ക് പറഞ്ഞയക്കണം അതിന് അവന്റെ ഭാര്യ വീട്ടിൽ ഉണ്ടല്ലോ പക്ഷേ ആ ചോദ്യത്തിന് അവിടെ പ്രസക്തി ഉണ്ടായിരുന്നില്ല. രാത്രിയിൽ വളരെ വൈകി അടുത്ത് വന്ന് കിടന്ന ഭാര്യയെയും അവനൊന്ന് സംസാരിക്കാൻ പോലും സാധിച്ചില്ല. അവൻ ഉറങ്ങുന്നതിന് ഒന്നും സംഭവിക്കാതിരിക്കാൻ അവൾ പലപ്പോഴും ബ്ലോക്ക് നോക്കിയ സമയം നോക്കുന്നത് അവൻ കണ്ടു .
രാവിലെ വളരെ നേരത്തെ എഴുന്നേറ്റ് എല്ലാവർക്കും വേണ്ട ഭക്ഷണം ഉണ്ടാക്കി കുട്ടികളെയെല്ലാം സ്കൂളിലേക്ക് പറഞ്ഞുവിട്ടു അനിയന്റെ ഗർഭിണിയായ ഭാര്യക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു അനിയന്മാർക്ക് ജോലിക്ക് പോകേണ്ട കാര്യങ്ങളെല്ലാം ചെയ്തു കൊടുത്തു. പലപ്പോഴും അവൾ എപ്പോൾ ഭക്ഷണം കഴിക്കുന്നു എന്ന് പോലും ഞാൻ കണ്ടില്ല. താൻ ഇല്ലാത്ത സമയത്ത് തന്നെ ഭാര്യക്ക് വീട്ടിൽ വേലക്കാരിക്ക് തുല്യമായ സ്ഥാനമാണെന്ന് ഭർത്താവ് മനസ്സിലാക്കി. ദിവസം രാവിലെ എഴുന്നേൽക്കാൻ പോയ അവളെ തടഞ്ഞുകൊണ്ട് അവൻ പറഞ്ഞു ഇന്ന് നീ ഇവിടെ കിടക്ക് ഇതിനൊരു തീർപ്പ് ഞാൻ തന്നെ ഉണ്ടാക്കാം.
ശിവദാസൻ എഴുന്നേറ്റ് ആദ്യത്തെ അനിയന്റെ റൂമിന്റെ മുൻപിൽ തട്ടി ഞാനും എന്റെ ഭാര്യയും ഇന്ന് പുറത്തുപോകുന്നു വീട്ടിലെ കാര്യങ്ങൾ ഇനി നിങ്ങൾ തന്നെ നോക്കണം രണ്ടാമത്തെ അനിയനോടും അതുതന്നെ പറഞ്ഞു. കുട്ടികളെ ഉണർത്തി സ്കൂളിലേക്ക് പോകാനും തങ്ങളുടെ കാര്യങ്ങൾ സ്വന്തമായി ചെയ്യാനും പറഞ്ഞു. അമ്മയോടും രണ്ട് ദിവസം കഴിഞ്ഞു വരാം എന്ന് പറഞ്ഞ് ഒരു മാസത്തെ ടൂറിന് ശേഷമാണ് വീട്ടിലേക്ക് കിട്ടിയത് വലിയ മാറ്റമാണ് അപ്പോഴേക്കും വീട്ടിൽ സംഭവിച്ചത്.
ഒരു വേലക്കാരിയെ വെച്ചിരിക്കുന്നു മാത്രമല്ല എല്ലാവരും സ്വന്തം കാര്യങ്ങൾ എല്ലാം തന്നെ നോക്കുന്നു. നിനക്ക് ഒരു ഉത്തരവാദിത്വവും ഇല്ലേ വീട്ടിൽ നിന്നും പോയാൽ അങ്ങ് പോവുകയാണോ അമ്മയുടെ സ്ഥിരം വഴക്ക് പറച്ചിലായിരുന്നു. അതിനിടയിൽ അനിയത്തി പറഞ്ഞു ഇനി വേലക്കാരിയെ പറഞ്ഞു വിടാമല്ലോ ചേച്ചി വന്നല്ലോ എന്ന് അപ്പോൾ ശിവദാസൻ പറഞ്ഞു വേണ്ട ചേച്ചി ഇനി വരുന്നില്ല ഞാനും എന്റെ മക്കളും ഇവളും ഇവിടെ നിന്നും പോകുന്നു കുറെ നാളായില്ലേ ഞാൻ അവിടെ കിടന്നു കഷ്ടപ്പെടുന്നു ഇനി ഇവർ എന്റെ കൂടെ ഉണ്ടാകണം. ഇവിടെ വേലക്കാരിയാക്കാൻ അല്ല ഞാൻ ഇവിടെയൊക്കെ കല്യാണം കഴിച്ചത് എന്റെ ഭാര്യയാക്കാൻ ആണ്.