അച്ഛനെ കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ടും മറ്റുള്ളവരുടെ മുൻപിൽ അച്ഛനെ എങ്ങനെ കാണിക്കാം എന്നും നാണക്കേടുകൊണ്ട് മകൾ അമ്മയോട് നാളെ മീറ്റിങ്ങിന് വരാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു അമ്മയും അതുപോലെ തന്നെ വിദ്യാഭ്യാസമില്ലാത്ത അച്ഛനെ മകളുടെ സ്കൂളിൽ പറഞ്ഞയധികം അടിയുമായിരുന്നു. അവരുടെ ചർച്ചയ്ക്കിടയിലേക്കാണ് അച്ഛൻ കടന്നു വന്നത്.
മോളുടെ കൂടെ മീറ്റിങ്ങിനു പോകണ്ട എന്ന് പറഞ്ഞപ്പോൾ അച്ഛന്റെ മനസ്സ് വല്ലാതെ വിഷമിച്ചു പക്ഷേ അത് അവരുടെ മുന്നിൽ അച്ഛൻ കാണിക്കുകയും ചെയ്തില്ല പിറ്റേദിവസം അവനുമായിട്ടാണ് മകൾ സ്കൂളിലേക്ക് പോയത്. അവിടെയെത്തിയതും സ്കൂളിൽ ഉയർന്ന മാർക്ക് വേടിച്ച വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു അതിനിടയിൽ പ്രിൻസിപ്പൽ ഒരു വ്യക്തിയെ പറ്റി പറഞ്ഞു അയാൾ സ്വന്തം ജോലി ചെയ്യുന്നതിനോടൊപ്പം ഈ സ്കൂളിലെ രണ്ടു കുട്ടികളെയും പഠിപ്പിച്ചിരുന്നു .
അവരാണ് സ്കൂളിൽ ഉയർന്ന മാർക്ക് മേടിച്ചത് അവരുടെ രക്ഷകർത്താവായി നിന്ന് വ്യക്തിയെ സ്റ്റേജിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രിൻസിപ്പൽ സംസാരിച്ചു.സ്റ്റേജിലേക്ക് കയറി വരുന്ന ആളെ കണ്ടപ്പോൾ മകൾ ശരിക്കും ഞെട്ടിപ്പോയി തന്റെ അച്ഛൻ. എല്ലാവരെയും അഭിമുഖമായി നിന്നുകൊണ്ട് ഇപ്രകാരം സംസാരിച്ചു. ഇന്ന് എനിക്ക് വളരെയധികം സന്തോഷവും സങ്കടവുമുള്ള ദിവസമാണ് കാരണം എന്റെ മകൾക്ക് എനിക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് അവളുടെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ മടി കാണിച്ച ദിവസമാണ് .
പക്ഷേ അതേസമയം മറ്റു രണ്ടു കുട്ടികളുടെ രക്ഷിതാവായി എനിക്ക് അവരുടെ പ്രോഗ്രാം ഒപ്പിടാൻ ഭാഗ്യംഉണ്ടായ ദിവസവും.എന്റെ അവസ്ഥ മറ്റാർക്കും വരരുത് എന്ന് വിചാരിച്ചാണ് ആ കുട്ടികളെ ഞാൻ പഠിപ്പിച്ചത്. പിന്നീട് സംസാരിക്കാൻ അച്ഛന്റെ വാക്കുകൾ ഇടറി.കുറ്റബോധം കൊണ്ട് മകളുടെ ശിരസ്സ് താഴ്ന്നുപോയി. കൂടെ വന്ന അമ്മാവനോട് അവൾ പറഞ്ഞു അമ്മാവാ എനിക്കെന്റെ അച്ഛന്റെ കൂടെ പോയാൽ മതി എനിക്ക് എല്ലാവരോടും പറയണം ഇത് എന്റെ അച്ഛനാണെന്ന് അച്ഛനോട് എനിക്ക് മാപ്പ് പറയണം.