ഓട്ടോ ഡ്രൈവർ ആയ ഭർത്താവിനെ വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഉപേക്ഷിച്ചു പോയി. വർഷങ്ങൾക്ക് ശേഷം അയാളെ കണ്ട് ഞെട്ടി.

വിവാഹം കഴിഞ്ഞതിന്റെ ആദ്യ ദിവസങ്ങളിൽ വിരുന്നിനു പോകുന്ന പരിപാടിയിൽ ആയിരുന്നു വിനുവും ഭാര്യയും ഓട്ടോ ഡ്രൈവർ ആയിട്ടുള്ള അവൻ അന്ന് വളരെ സന്തോഷത്തോടെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത് പെട്രോൾ അടിക്കുന്നതിനുവേണ്ടി പമ്പിൽ കയറ്റിയത് ആയിരുന്നു അതിനുശേഷം തിരികെ വന്നപ്പോൾ ഭാര്യയെ കാണാനില്ല ഒരു കത്ത് മാത്രമാണ് കിട്ടിയത് എനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ പോകുന്നു ഇനി ഇനി അന്വേഷിക്കേണ്ട. വിവാഹം കഴിഞ്ഞ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ .

അത് അവനെ സംബന്ധിച്ച് വളരെ വലിയ നാണക്കേടായിരുന്നു വീട്ടിലേക്ക് എത്തിയപ്പോൾ അത്രയും ദിവസം ഉണ്ടായിരുന്ന സന്തോഷം മുഴുവൻ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി. ജീവിതം തന്നെ തകർന്നത് പോലെ വിനുവിന് തോന്നി കള്ളുകുടി ശീലമാക്കി ഒടുവിൽ തന്റെ ഫോട്ടോ സുഹൃത്തുക്കൾ പറഞ്ഞ് അവൻ വീണ്ടും ഡ്രൈവിംഗ് തുടർന്നു. എന്നാൽ അധിക ദിവസം അത് മുന്നോട്ടു പോയില്ല വീണ്ടും അവൻ കള്ളുകുടി ആരംഭിച്ചു പിന്നീട് പള്ളിയിലെ അച്ഛൻ ഇടപെട്ട് ഒരു അഡിക്ഷൻ സെന്ററിൽ ആകുകയും അവൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരുകയും ചെയ്തു.

പിന്നീട് നല്ല രീതിയിൽ തന്നെ ജീവിക്കാൻ അവൻ തീരുമാനിച്ചു ഒടുവിൽ സർക്കാർ ഉദ്യോഗം ലഭിക്കുകയും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോവുകയും ചെയ്തു ഇപ്പോൾ വിവാഹം കഴിയുകയും രണ്ടു പെൺകുട്ടികൾ ഉണ്ടാവുകയും ചെയ്തു സന്തോഷത്തോടെ പോകുന്ന ദിവസങ്ങൾ 10 വർഷത്തിനുശേഷം ഒരിക്കൽ വില്ലേജ് ഓഫീസുകളിൽ ജോലികഴിഞ്ഞ് ഇറങ്ങാൻ നിൽക്കുമ്പോൾ ആയിരുന്നു വയസ്സായ ഒരു അച്ഛനും മകളും കാണാനായി എത്തിയത് അവരുടെ കൂടെ 10 വയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു.

മകളുടെ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് വേണ്ടിയാണ് അവർ എത്തിയത് മുഖത്തേക്ക് നോക്കിയപ്പോഴാണ് അത് അവൾ ആണെന്ന് മനസ്സിലായത്. പക്ഷേ ഇത്രയും വർഷത്തിനുശേഷം ആയതുകൊണ്ട് തന്നെ പ്രത്യേകിച്ച് ദേഷ്യം ഒന്നും തോന്നിയില്ല കാരണം അവൾ പോയതുകൊണ്ടാണല്ലോ ഇത്രയും നല്ലൊരു ജീവിതം ഇപ്പോൾ തനിക്ക് ഉണ്ടായത്. പഴയതെല്ലാം മറന്നുകൊണ്ട് തന്നെ അവൻ അവൾക്കുവേണ്ടി കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുകയും ചെയ്തു.

×