സ്വർണ്ണ കടയിലെ ഒരു മോതിരം ഒരു വളയോ മോഷണം പോയതിനെത്തുടർന്ന് എല്ലാവരും തന്നെ തിരച്ചിലിൽ ആയിരുന്നു. സിസിടിവി ക്യാമറയെല്ലാം തന്നെ എല്ലാവരും മാറി മാറി പരിശോധിക്കുകയാണ് അതിൽ നിന്നും യാതൊരു തുമ്പും അവർക്ക് കണ്ടെത്താൻ സാധിച്ചില്ല ഒടുവിൽ അതിന്റെ മുതലാളി ആയിട്ടുള്ള സലീമിനെ വളരെയധികം ദേഷ്യം വരുകയായിരുന്നു മാത്രമല്ല എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് അവൻ ഒന്നും തന്നെ മനസ്സിലായില്ല. സിസിടിവി പരിശോദിക്കുന്നതിന്റെ ഇടയിൽ ആയിരുന്നു ഒരു കുടുംബത്തെ അവൻ കണ്ടത്.
ഉടനെ തന്നെ ഒരു ചെറുക്കനെ വിളിക്കുകയും അവരുടെ അഡ്രസ്സ് എല്ലാം വാങ്ങുകയും നാളെത്തന്നെ അവരവിടെ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു ഇത് പ്രകാരം ഉപ്പയെയും ഉമ്മയെയും മകളും അടങ്ങുന്ന ആ ചെറിയ കുടുംബത്തെ അവർ ജ്വല്ലറിയിലേക്ക് വിളിച്ചുവരുത്തി. കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ഞങ്ങൾ സ്വർണം ഒന്നും എടുത്തില്ല നോക്കുക മാത്രമേ ചെയ്തുള്ളൂ എന്റെ മകളുടെ കല്യാണത്തിന് സ്വർണം എടുക്കാൻ ഞാൻ വന്നതാണ് പക്ഷേ പൈസ തികയാതെ വന്നപ്പോഴായിരുന്നു ഞാനത് എടുക്കാതെ പോയത്. ഒടുവിൽ അവരെല്ലാവരും സലീമിന്റെ അടുത്തേക്ക് മാഷിനെ കൊണ്ടുപോയി മാഷിനെ കണ്ടതോടെ അവൻ എഴുനേറ്റ് നിന്നു മാഷ് ഇരിക്കും എന്നു പറഞ്ഞു.
അയാൾക്ക് ഒന്നും തന്നെ മനസ്സിലായില്ല. മാഷിനെ എന്നെ ഓർമ്മയുണ്ടോ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട് ഒരിക്കൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ ക്ലാസിലെ കുട്ടിയുടെ ഒരു രൂപ മോഷ്ടിച്ചു എന്ന് പറഞ്ഞ് എന്നെ ക്ലാസിൽ നിന്നും പുറത്താക്കിയത് പിന്നീട് ഞാൻ ക്ലാസ്സിലേക്ക് വരാതിരുന്നത് മാഷിനെ ഓർമ്മയുണ്ടോ. മാഷ് ഓർമ്മകളിലേക്ക് സഞ്ചരിച്ചു അതെ അങ്ങനെ ഞാൻ ചെയ്തിരുന്നു. അപ്പോൾ അവൻ പറഞ്ഞു അന്നത്തെ സംഭവത്തിനുശേഷം എന്റെ ജീവിതം ആകെ മാറി പറഞ്ഞു എന്റെ ഉമ്മ എന്നോട് മിണ്ടാതെയായി ഞാനൊരു കള്ളനാണെന്ന് അമ്മയോട് മാഷ് പറഞ്ഞില്ലേ.
അതിനുശേഷം പിന്നെ ഉമ്മ എന്നോട് മിണ്ടിയിട്ടില്ല പിന്നീട് ജീവിതത്തിൽ എങ്ങനെയെങ്കിലും സമ്പാദിക്കണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാൻ ബോംബെയിലേക്ക് പോയി അവിടെ എത്തിയതിനു ശേഷം പല ജോലികളും ചെയ്തു ഗൾഫിലേക്ക് പോകാനുള്ള സൗകര്യം വന്നപ്പോൾ തിരികെ വീട്ടിലേക്ക് വന്നു അപ്പോഴാണ് ഉമ്മ മരണപ്പെട്ടു എന്ന് ഞാൻ അറിഞ്ഞത് ഒടുവിൽ അനാഥാലയത്തിൽ ആക്കപ്പെട്ട പെങ്ങൾ മാത്രമായിരുന്നു എന്നെ കൂട്ടിന് ഉണ്ടായിരുന്നത് ഇപ്പോൾ ജീവിതം എല്ലാം തന്നെ സൗകര്യത്തിൽ തന്നെയാണ് .
പക്ഷേ എന്റെ ഉമ്മയുടെ ഒരു വേർപാട് അത് മാത്രമേ എന്നെ വിഷമിപ്പിച്ചിട്ടുള്ളൂ. മോനെ എന്നോട് ക്ഷമിക്കണം രണ്ടു ദിവസത്തിനുശേഷം അന്ന് ആരാണ് ശരിക്കുംമോഷ്ടിച്ചത് എന്ന് മനസ്സിലായിരുന്നു പക്ഷേ അത് പറയാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.പക്ഷേ ഇന്നിവിടെ നടന്ന മോഷണത്തിന് എനിക്ക് പങ്കില്ല. അതെനിക്കറിയാം മാഷേ മാഷിനെ സിസിടിവിയിൽ കണ്ടപ്പോൾ ഒന്ന് കാണണമെന്ന് മാത്രമേ ഞാൻ വിചാരിച്ചിരുന്നുള്ളൂ. പിന്നെ മോളുടെ കല്യാണത്തിന് വേണ്ട എല്ലാ ഞാൻ തന്നെ എടുത്തു തരും. മാഷിന്റെ കണ്ണുകൾ നിറഞ്ഞു.