ഒരാഴ്ചയ്ക്കുശേഷം ശിവദാസൻ വീട്ടിലേക്ക് കയറി ചെല്ലുകയായിരുന്നു അപ്പോൾ വീട്ടിലെ എല്ലാ അംഗങ്ങളും തന്നെ ഇരിക്കുന്നത് കണ്ടു കൂട്ടത്തിൽ തന്നെ ഭാര്യ കരയുന്നതും കണ്ടു എന്താണ് എന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. മകനെ കണ്ടപ്പോഴേക്കും അമ്മ സംസാരം നിർത്തി മക്കൾ ഓടിവന്നു. അതൊരു കൂട്ടുകുടുംബമായിരുന്നു രണ്ട് അനിയന്മാരും ഭാര്യയും മക്കളും എല്ലാം അടങ്ങുന്ന ഒരു വലിയ കൂട്ടുകുടുംബം. എന്തിനാണ് അമ്മയെ രാവിലെ വിചാരണ ചെയ്തിരുന്നത് എന്ന് പിന്നീടാണ് മക്കൾ പറഞ്ഞത്. ചെറിയച്ഛന്റെ മകളെ സ്കൂളിലേക്ക് അയക്കുവാൻ അമ്മ നേരം വൈകിയെന്ന്.
അപ്പോൾ ഞാൻ ചിന്തിച്ചു തന്റെ അനിയനും ഭാര്യയും ഉള്ളപ്പോൾ എന്തിനാണ് തന്റെ ഭാര്യ അവരുടെ കുട്ടികളെ പറഞ്ഞയക്കുന്നത്. എല്ലാ തിരക്കുകളും കഴിഞ്ഞ് അവൾ കിടന്നുറങ്ങാൻ വരുമ്പോഴേക്കും 12 മണി കഴിഞ്ഞിരുന്നു. അവൾ ഇടയ്ക്കിടയ്ക്ക് എന്നെ ഉണർത്താതെ ക്ലോക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു പുലർച്ച ആയപ്പോഴേക്കും അവൾ എഴുന്നേറ്റുപോയി ഒന്ന് സംസാരിക്കാൻ പോലും എനിക്ക് സാധിച്ചില്ല അവൾ എല്ലാവരുടെയും കാര്യങ്ങളും നോക്കുന്നത് ഞാൻ കണ്ടു എന്ന് പലപ്പോഴും അതിൽ എല്ലാവരും പരാതി പറയുന്നത് ഞാൻ കണ്ടു. താൻ ഇല്ലാത്ത സമയത്ത് തന്റെ ഭാര്യയോട് വീട്ടിലുള്ളവർ എങ്ങനെയാണ് പെരുമാറുന്നത് എന്ന് വളരെ സങ്കടത്തോടെയാണ് അയാൾ മനസ്സിലാക്കിയത്.
പിറ്റേദിവസം എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും തന്റെ ഭാര്യയുടെ കൈ അയാൾ പിടിച്ചു ഞാൻ സംസാരിച്ചിട്ട് വരാം. രണ്ട് അനിയന്മാരുടെയും റൂമിന്റെ വാതിലിൽ മുട്ടി അയാൾ പറഞ്ഞു ഞാനും എന്റെ ഭാര്യയും ഇന്ന് പുറത്തു പോവുകയാണ് ഈ വീട്ടിലെ കാര്യങ്ങളെല്ലാം നിങ്ങൾ തന്നെ നോക്കണം മക്കളോട് പറഞ്ഞു സ്വന്തം കാര്യം എല്ലാം തന്നെ നോക്കിക്കോളാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു .
അപ്പോൾ ഇവിടെയുള്ളവരുടെ കാര്യം ആര് നോക്കും ദേഷ്യത്തോടെ തന്നെ മകൻ പറഞ്ഞു ഇത്രയും നാൾ അവളല്ലേ നോക്കിയത് കുറച്ചുദിവസം അല്ലേ നിങ്ങൾ നോക്കൂ. എന്നാൽ ഒരു മാസത്തിനു ശേഷമായിരുന്നു അയാളും ഭാര്യയും വീട്ടിലേക്ക് വന്നത്. വീട്ടിലെ അവസ്ഥകളെല്ലാം മാറി കുട്ടികളെല്ലാവരും സ്വന്തം കാര്യം നോക്കി തുടങ്ങി വീട്ടിൽ ഒരു വേലക്കാരിയെ വെച്ചു.
അമ്മ ആദ്യം സ്വകാര്യ വന്നെങ്കിലും അത് കാര്യമാക്കിയില്ല. അതിനിടയിൽ അനിയത്തി പറയുന്നത് കണ്ടു ചേച്ചി വന്നില്ലേ ഇനി വേലക്കാരിയെ പറഞ്ഞു വിടാമെന്ന് അപ്പോൾ അയാൾ പറഞ്ഞു വേണ്ട വേലക്കാരി ഇവിടെ നിന്നോട്ടെ ഞാൻ ഇവരെ കൊണ്ടുപോവുകയാണ് എന്റെ കൂടെ എത്ര നാളാണ് ഞാൻ ഒറ്റയ്ക്ക് താമസിക്കുന്നത്. ഇനി എന്റെ ഭാര്യയും എന്റെ മക്കളും എന്റെ കൂടെ തന്നെ ഉണ്ടാകും. കൂട്ടുകുടുംബം വളരെ നല്ലതാണ് പക്ഷേ ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റകുടുംബവുമായി ജീവിക്കുന്നത് തന്നെയാണ് നല്ലത്.