പല വീടുകളിലും സംഭവിക്കുന്നത് ഇങ്ങനെ തന്നെയാണ്. മക്കളെ കെട്ടിച്ചു വിടുമ്പോൾ അമ്മമാർ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.

ചേട്ടാ ഞാൻ നമ്മളുടെ മകളെ കണ്ടിട്ട് വരാം അവളെ ഞാൻ ഇന്നലെ സ്വപ്നം കണ്ടു എന്തോ വിഷമം ഉള്ളതുപോലെ തോന്നി അതുകൊണ്ട് അവളെ കാണാൻ തോന്നി. ഭർത്താവിന്റെ അസ്ഥിമാടത്തിനു മുൻപിൽ നിന്നുകൊണ്ട് വിജയമ്മ പറഞ്ഞു അവർ യാത്ര ചെയ്യാൻ തീരുമാനിച്ചു മകളുടെ വീട്ടിലേക്ക് ആണ് പോകുന്നത്. അവിടെ മകളെ കാണാൻ കൊതിയായി അവർ സ്റ്റോപ്പ് ഇറങ്ങി. തന്റെ പേര് കുട്ടിക്ക് വേണ്ട ഒരുപാട് കളിപ്പാട്ടങ്ങൾ വാങ്ങുകയും പലഹാരങ്ങൾ വാങ്ങുകയും ചെയ്തു മകളുടെ വീട്ടിലേക്ക് എത്താൻ ആകുമ്പോഴേക്കും മരുമകന്റെ ബൈക്ക് അവിടെ ഇരിക്കുന്നത് കണ്ടു അവർ വീട്ടിലേക്ക് കയറിച്ചെന്ന് ബഹുമാനപ്പെട്ട മകൻ എഴുന്നേറ്റ് നിന്നു അമ്മയോട് ഇരിക്കാൻ ആവശ്യപ്പെട്ടു അമ്മ ഇരുന്നു.

ഭാര്യയെ വിളിച്ചു അവൾ അമ്മയെ കണ്ടപ്പോൾ വളരെയധികം സന്തോഷവതിയായി പക്ഷേ അവൾ വളരെ ക്ഷീണതയാണ് എന്ന് അമ്മയ്ക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. ഒടുവിൽ പേരക്കുട്ടിയുമായി ഒരുപാട് സമയം കളിച്ചു അതിനിടയിൽ അവൻ ഫോൺ എടുക്കുമെന്ന് പറഞ്ഞ് മകൾ അവന്റെ കൈയിൽ നിന്നും വാങ്ങിവച്ചു കുറെ സമയം ചെലവഴിച്ചതിനുശേഷം അമ്മ പോകുവാണ് എന്ന് പറഞ്ഞ് ഇറങ്ങി. പകുതി സ്ഥലം എത്തിയപ്പോഴാണ് ഫോൺ എടുത്തില്ല എന്ന് മനസ്സിലായത് തിരിക്കാൻ നടന്നപ്പോൾ അതാ വീട്ടിൽ നിന്നും കുറെ ബഹളങ്ങൾ കേൾക്കുന്നു എന്താണെന്നറിയാൻ അവർ വീടിന്റെ പുറകിലൂടെ പോയി അപ്പോൾ മരുമകൻ മകളെ ചീത്ത പറയുകയായിരുന്നു.

നിന്റെ അമ്മ ഇപ്പോഴും ജോലിക്ക് പോകുന്നതല്ലേ നിന്നെ കാണാൻ വരുമ്പോൾ കുറച്ചു പൈസ തന്നാൽ എന്താ തള്ളക്ക്. നിനക്കെന്താ ചോദിക്കാനും പറയാനും ആരുമില്ലേ കല്യാണം കഴിഞ്ഞ് വിട്ടതോടെ എല്ലാവരും നിന്നെയും ഉപേക്ഷിച്ചോ. പിന്നെ നിന്റെ അമ്മ പോകുമ്പോൾ കരയുന്നുണ്ടായിരുന്നല്ലോ എന്തിനാടി കരയുന്നത് നിന്റെ തള്ള ചത്തോ. ഇനി മേലാൽ ഇവിടെ കരഞ്ഞു പോകരുത് എന്ന് പറഞ്ഞ് മരുമകൻ മകളെ തല്ലാൻ ഒങ്ങിയതും അമ്മ ഇടയ്ക്ക് കയറി അവൻ ഞെട്ടി തെറിച്ച് പിറകിലേക്ക് പോയി.

നീ എന്താ വിചാരിച്ചത് എന്റെ മകൾക്ക് ചോദിക്കാൻ പറയാനും ആരുമില്ലെന്ന് ആരില്ലെങ്കിലും അവൾക്ക് ഞാനുണ്ടാകും പിന്നെ നീ പെണ്ണുകാണാൻ വന്ന സമയത്ത് നിനക്കായ് ഉണ്ടായിരുന്നത് ആകെ ഒരു പെങ്ങൾ മാത്രമല്ല ഉണ്ടായിരുന്നുള്ളൂ അന്ന് നീ പറഞ്ഞ ഒരു വാക്കുണ്ട് എനിക്ക് നിങ്ങളുടെ മകൾ ഒരു അമ്മയും ഒരു ഭാര്യയും ആയിരിക്കുമെന്ന്. നിന്റെ വാക്ക് വിശ്വസിച്ചാണ് എന്റെ മകളെ നിനക്ക് കല്യാണം കഴിപ്പിച്ച് തന്നത് എന്നിട്ട് ഇതായിരുന്നു അല്ലേ എന്റെ മകളുടെ അവസ്ഥ മോളെ ഇനി നീ ഇവിടെ നിൽക്കണ്ട ഇപ്പോൾ തന്നെ എന്റെ കൂടെ ഇറങ്ങി വന്നേക്ക് അമ്മ മകളുടെ കൈപിടിച്ച് അവിടെ നിന്നും ഇറങ്ങി.