നടക്കുന്നതിനിടയിൽ കനാലിൽ വീണ കുടുങ്ങിപ്പോയ ആനക്കുട്ടിയെ രക്ഷിക്കാൻ അമ്മ ചെയ്യുന്നത് കണ്ടോ

വെള്ളമെല്ലാം കുടിച്ച് നടന്നു പോകുന്നതിന്റെ ഇടയിലായിരുന്നു പെട്ടെന്ന് ആനക്കുട്ടി കനാലിൽ വീണു പോയത് ശരിക്കും ആനക്കുട്ടി അതിൽ കുടുങ്ങി പോവുകയും ചെയ്തു. അതും കുടുങ്ങിപ്പോയതോ ആനക്കുട്ടി നാലുകാലുകളും മുകളിലേക്ക് ഉയർന്ന് ശരീരമായിരുന്നു കുടുങ്ങി പോയത് അതുകൊണ്ടുതന്നെ ഒന്ന് ചരിഞ്ഞ് നിവർന്ന് എഴുന്നേൽക്കാനോ ചരിഞ്ഞുകൊണ്ട് എന്തെങ്കിലും ചെയ്യുവാൻ പോലും ആനക്കുട്ടിക്ക് സാധിച്ചില്ല .

അമ്മ ആന ആനക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും പക്ഷേ തന്റെ തുമ്പിക്കൈ ഉപയോഗിച്ചുകൊണ്ട് എത്ര ശ്രമിച്ചിട്ടും ആനക്കുട്ടിയെ ഉയർത്താൻ കഴിഞ്ഞില്ല. കൂടെയുള്ള ആനകളെല്ലാവരും കുറച്ച് സമയം കഴിഞ്ഞപ്പോൾ അവിടെ നിന്നും പോവുകയും ചെയ്തു പിന്നീട് അമ്മ ആന കാണുന്നത് കുറെ പുലികളെ ആയിരുന്നു.

അവരാണെങ്കിലോ തന്നെ കുഞ്ഞിനെ കൊല്ലുന്നതിനു വേണ്ടി തയ്യാറായി നിൽക്കുകയും ആയിരുന്നു. കുറേനേരം പരിശ്രമിച്ചതിനു ശേഷം തന്റെ കുഞ്ഞ് ക്ഷീണിച്ചു എന്ന് മനസ്സിലാക്കിയതോടെ അമ്മ തുമ്പിക്കൈ ഉപയോഗിച്ചുകൊണ്ട് കുഞ്ഞിനെ വെള്ളം കൊടുക്കുന്നത് നമുക്ക് കാണാനായി സാധിക്കും. അതിനുശേഷം വീണ്ടും പരിശ്രമമാണ് അടുത്തേക്ക് വരുന്ന പുലികളെയും കടുവകളെയും അമ്മ ആന ഓടിക്കുന്നത് നമുക്ക് കാണാനായി സാധിക്കും .

ഒടുവിൽ പരിശ്രമം വിജയം കണ്ടു കുട്ടിയാനയെ അമ്മ തന്റെ തുമ്പിക്ക ഉപയോഗിച്ചുകൊണ്ട് ചുറ്റിപ്പിടിച്ച് കരയ്ക്ക് കയറ്റുന്നത് കാണുമ്പോൾ ആയിരിക്കും സോഷ്യൽ മീഡിയയിലെ ഓരോ ആളുകൾക്കും നെഞ്ചിടിപ്പ് ശരിയായത്. അമ്മമാർ അങ്ങനെയാണ് ആരെല്ലാം വിട്ടുപോയാലും അവസാനം അവർ മാത്രമേ ഉണ്ടാകൂ.