വിശപ്പിനേക്കാൾ വില മറ്റ് എന്തിനെങ്കിലും ഉണ്ടോ. ഭക്ഷണം നൽകിയപ്പോൾ അയാൾ ചെയ്തത് കണ്ടോ.

തെരുവിൽ എല്ലാം അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും നിങ്ങൾ എപ്പോഴെങ്കിലും അവരെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ കിടക്കാൻ ഒരു സ്ഥലമോ കഴിക്കാൻ നേരാനേരത്തിന് ഭക്ഷണം പോലും അവർക്ക് കിട്ടില്ല പലപ്പോഴും പലരുടെയും ആരോഗ്യസ്ഥിതി കൊണ്ടാണ് ജോലി പോലും ചെയ്യാൻ കഴിയാതെ മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടി നിൽക്കേണ്ട അവസ്ഥ വരുന്നത്.

മനുഷ്യന്റെ ഉള്ളിൽ മനുഷ്യത്വം ഉണ്ടെങ്കിൽ അവരെ സഹായിക്കാൻ നമുക്ക് തോന്നും പലപ്പോഴും അങ്ങനെയുള്ളവരെ കാണാതെയാണ് നമ്മളിൽ പലരും പോകാറുള്ളത് എന്നാൽ അവരെ കണ്ടെത്തി അവരെ സഹായിക്കാൻ ശ്രമിക്കുന്നവരും സമൂഹത്തിൽ ഉണ്ട് അത്തരത്തിലുള്ള ഒരു വ്യക്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഒരുനേരത്തെ ഭക്ഷണം കഴിക്കാനുള്ള ശേഷി അയാളുടെ ആരോഗ്യത്തിന് ഇല്ല എന്ന് മനസ്സിലാക്കിയ വ്യക്തി അയാൾക്ക് കഴിക്കാനായി ഭക്ഷണങ്ങൾ നൽകുകയാണ് .

തെരുവിൽ അയാൾ നടന്നു പോകുമ്പോഴാണ് ബൈക്കിൽ വന്ന ഈ വ്യക്തി ഭക്ഷണങ്ങൾ അയാൾക്ക് വേണ്ടി നൽകിയത്. തനിക്ക് ഭക്ഷണം നൽകിയ വ്യക്തിയുടെ കാലു പിടിക്കാൻ ആയിരുന്നു ആ വയസ്സായ വ്യക്തി ശ്രമിച്ചത് എന്നാൽ ആ ചെറുപ്പക്കാരൻ അതിനു സമ്മതിച്ചില്ല. കാരണം മറ്റുള്ളവരെ സഹായിക്കുക എന്നത് മനുഷ്യന്റെ കടമയാണ് മനുഷ്യന്റെ ഉള്ളിൽ ഉണ്ടായിരിക്കേണ്ട നന്മയാണ് അതാണ് ആ വ്യക്തി ചെയ്തത്.

നിങ്ങളും അയാളെ പോലെ ആകണം ഒരു നേരത്തെ ഭക്ഷണമാണ് കൊടുക്കാൻ സാധിക്കുന്നത് എങ്കിൽ അതും ഇതുപോലെയുള്ള വ്യക്തികൾക്ക് കൊടുക്കും നമ്മൾ എന്തിനൊക്കെയാണ് അനാവശ്യമായി പൈസ കളയാറുള്ളത് എന്നാൽ ഇതുപോലെ ചെയ്തു നോക്കൂ അത് വലിയ നന്മയും വലിയ ഐശ്വര്യവും നമ്മുടെ ജീവിതത്തിൽ കൊണ്ടുവരും.