ജോലിത്തിരക്കുകൾ കാരണം നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നപ്പോൾ തന്റെ വയസ്സായ അച്ഛനെ വൃദ്ധസദനത്തിൽ ആക്കാൻ ആണ് അമ്മ മകൻ ആദ്യം തീരുമാനിച്ചത് അതുപോലെതന്നെ അച്ഛനെ പ്രതിസന്ദനത്തിൽ ആക്കുകയും ചെയ്തു രണ്ടു വർഷങ്ങൾക്കുശേഷം പൈസയുടെ ആവശ്യങ്ങൾ വന്നപ്പോൾ ആയിരുന്നു കുടുംബ വീട് വിൽക്കാൻ മകൻ തീരുമാനിച്ചത് അതിന്റെ ഭാഗമായി നാട്ടിലേക്ക് വരികയായിരുന്നു. എല്ലാ പ്രാവശ്യവും അച്ഛന്റെ കൂടെ ഒരു ദിവസം നിൽക്കണമെന്ന് പലപ്പോഴുംഅച്ഛൻ ആവശ്യപ്പെടാറുണ്ട് ഇന്ന് അതിന് താൻ സമ്മതിച്ചു. വൃദ്ധസദനത്തിന്റെ അടുത്തേക്ക് പോകുമ്പോൾ മുന്നിൽ തന്നെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു.
സ്നേഹത്തോടെ അച്ഛൻ തന്നെ വരവേറ്റു അച്ഛന്റെ മുറിയിലേക്ക് കൊണ്ടുപോയി ഒരു അടഞ്ഞ മുറി. അവിടേക്ക് കയറിയപ്പോൾ തന്നെ വല്ലാത്തൊരു ഒറ്റപ്പെടൽ ഫീൽ ചെയ്തിരുന്നു പിന്നീട് ആ ജനലിന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ പൂർണ്ണമായ നിരാശ ഒറ്റപ്പെടൽ രണ്ടുദിവസത്തോളം അവിടെ കഴിച്ചുകൂട്ടി പക്ഷേ ആ രണ്ടു ദിവസങ്ങൾ എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ചിട്ടയായ സമയ പരിശീലനം യാതൊന്നും തന്നെ ചെയ്യാൻ പറ്റാത്ത സ്വാതന്ത്ര്യം ഇല്ലായ്മ പക്ഷേ അതിൽ ഒരു ദിവസം അച്ഛൻ ആയിരുന്നു .
എല്ലാം കൂടിയായപ്പോൾ എനിക്ക് ശ്വാസം മുട്ടി. ഒരു ദിവസമെങ്കിലും തറവാട്ട് വീട്ടിൽ കഴിയണമെന്ന് അച്ഛൻ പറഞ്ഞിരുന്നു അത് പ്രകാരം തറവാട് വീട് വൃത്തിയാക്കാനായിഏൽപ്പിക്കുകയും ചെയ്തു.അന്ന് രാത്രി അച്ഛനും ഞാനും അമ്മ ഉറങ്ങുന്ന ആ തറവാട്ടി വീട്ടിലേക്ക് എത്തിയിരുന്നു രാത്രിയിൽ ഉറക്കത്തിൽ എപ്പോഴോ അച്ഛനെ തട്ടി വിളിച്ചു. മോനേ ഇനി എന്നെ തിരിച്ചു കൊണ്ടാക്കണ്ട ഞാൻ ഇവിടെ തന്നെ നിന്നോളാം എനിക്ക് നിന്റെ അമ്മയുടെ ഓർമ്മകളുള്ള ഈ വീട്ടിൽ തന്നെ കഴിയണം ഇപ്പോഴും അവൾ എന്റെ കൂടെ തന്നെയുണ്ട്.
കാണണമെന്ന് തോന്നുമ്പോൾ ഇങ്ങോട്ടേക്ക് വന്നാൽ മതി ഞാൻ ഇവിടെ തന്നെ ഉണ്ടാകും. വല്ലാത്ത നിരാശയാണ് അവിടെ പലപ്പോഴും നിന്നെയും ഭാര്യയെയും കുഞ്ഞുങ്ങളെയും എല്ലാം കാണണമെന്ന് തോന്നും പക്ഷേ അതിനുള്ള ഭാഗ്യം എനിക്കുമുണ്ടായില്ല അവൾക്കും ഉണ്ടായില്ല ഇനി ഞാൻ ഇവൾ ഉറങ്ങുന്ന ഈ സ്ഥലത്ത് കഴിഞ്ഞു കൊള്ളാം. അതും പറഞ്ഞ് നെറ്റിയിൽ ഒരു മുത്തം തന്ന അച്ഛൻ പോകുമ്പോൾ പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നു അച്ഛന്റെ അടുത്തേക്ക് ഓടി പക്ഷേ ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് അച്ഛൻ അപ്പോഴേക്കും യാത്രയായിരുന്നു.