ഇനിയൊരു ജന്മമുണ്ടെങ്കിൽ ആ അമ്മയുടെ മകനായി എനിക്ക് ജനിക്കണം. ആ ചെറിയ കുഞ്ഞ് ഇങ്ങനെ പറഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

ക്ലാസ്സിൽ വെച്ച് നിങ്ങൾക്ക് ആരാകണം എന്ന് ചോദിച്ചപ്പോൾ എനിക്ക് ലക്ഷ്മി ഏടത്തിയുടെ മകനാകണം എന്ന് പറഞ്ഞു അത് കേട്ട് എല്ലാവരും തന്നെ ഞെട്ടി കാരണം സുഹൃത്തുക്കൾ എല്ലാവരും മറ്റു പല ആഗ്രഹങ്ങളും പറഞ്ഞപ്പോൾ ഇവൻ മാത്രം ഇതുപോലെ ഒരാഗ്രഹം പറഞ്ഞു. അതിനൊരു കാരണം ഉണ്ടായിരുന്നു. അച്ഛനും അമ്മയും ഇല്ലാത്ത തനിക്ക് സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്ന ലക്ഷ്മിയോട് ആയിരുന്നു വാത്സല്യം. ഇന്റർവെല്ലിലെ ഉണ്ടാകുന്ന സമയത്ത് താൻ കഞ്ഞിപ്പുരയിലേക്ക് ഓടുമായിരുന്നു .

അപ്പോൾ തനിക്ക് വേണ്ടി ഒരു പാത്രത്തിൽ കുറച്ച് കഞ്ഞി വെള്ളവും അതിൽ കുറച്ച് ചോറും ആരും കാണാതെ അവർ മാറ്റിവയ്ക്കും ആയിരുന്നു. ക്ലാസിൽ ബെല്ലടിച്ചു കഴിഞ്ഞായിരിക്കും താൻ തണുപ്പ് ആറിയ കഞ്ഞി ഒറ്റ വലിക്ക് കുടിക്കുന്നത്. അന്ന് തന്നിരുന്ന വാത്സല്യവും ആശ്വാസവും തനിക്ക് ആരും തന്നെ നൽകിയിരുന്നില്ല. ഓർമ്മകളിൽ ഇരിക്കുമ്പോൾ ആയിരുന്നു.

പെട്ടെന്ന് നേഴ്സ് വന്നു വിളിച്ചത്. താൻ എഴുന്നേറ്റു. മോനേ നിന്നെ കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതല്ല നിറകണ്ണുകളോടെ അവിടെ കിടക്കുന്ന അമ്മ പറഞ്ഞു പക്ഷേ കുറച്ചു നിമിഷങ്ങൾക്ക് ശേഷം അമ്മയ്ക്ക് മനസ്സിലായി അതുതന്നെ മകൻ അല്ലായിരുന്നു എന്ന് ഗുരുവായൂരമ്പര്യത്തിൽ അമ്മയെ ഉപേക്ഷിച്ചു പോയതായിരുന്നു. അവിടെനിന്നും താൻ അമ്മയെ കണ്ടെത്തുകയായിരുന്നു.

അമ്മയ്ക്ക് സുഖമായതിനുശേഷം അമ്മയെ കൂട്ടി ലക്ഷ്മി ഭവനത്തിലേക്ക് പോയി അവിടെ ഒരുപാട് മകൾ ഉണ്ടായിരുന്നു ഈ അമ്മയെ സ്വീകരിക്കുവാൻ. എല്ലാവരുമായി സംസാരിച്ചു എന്തോ ഒരു സംരക്ഷണം അവിടെ അമ്മയ്ക്ക് തോന്നി. അവിടെ തനിക്ക് വേണ്ടി കരുതിവെച്ച മുറിയിൽ ഇരിക്കുന്ന അമ്മ ജനാലയുടെ അടുത്തേക്ക് പോയപ്പോൾ അകലെ നിന്നും ഒരു പുക ഉയർന്നു വരുന്നത് കണ്ടു. അവിടെ കണ്ടു അമ്മമാർക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന മകനെ. അവർ മനസ്സിൽ ഉറപ്പിച്ചു ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവന്റെ അമ്മയായി ജനിക്കണം.

https://youtu.be/BX2mymvSXTA

×