നഷ്ട പ്രണയം അത് മരണത്തോളം ഭീകരമാണ്. ഇത് കരയാതെ നിങ്ങൾക്ക് കേൾക്കാൻ പറ്റില്ല.

മനസ്സ് വളരെയധികം കലുഷിതമായിരുന്നു പോകണമെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു അവസാന പോകുവാൻ തന്നെ തീരുമാനിച്ചു. ഭർത്താവ് ചോദിച്ചു എന്താ സുമി എന്ന ലീവ് എടുത്തത് അത് പിന്നെ എന്റെ ഒരു സുഹൃത്ത് മരണപ്പെട്ടു എനിക്ക് പോകണം. ശരി നീ പോയി വരൂ. പോകാൻ ഒരുങ്ങവേ ഭർത്താവ് ചോദിച്ചു അത് സഖിൽ ആണോ. പെട്ടെന്ന് എന്റെ മനസ്സ് വല്ലാതെ വിഷമിച്ചു ഭർത്താവിനോട് ഒന്നു പറയാൻ എനിക്ക് തോന്നിയില്ല. നീ പോണം ഇവിടുത്തെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കിക്കോളാം. അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ തന്നെ ഞാൻ എല്ലാം പറഞ്ഞിരുന്നു.

കോളേജിൽ പഠിക്കുമ്പോൾ ഉള്ള പ്രണയമാണ് എന്നാൽ ഒരേ മതക്കാർ അല്ലാത്തതുകൊണ്ട് പരസ്പര ധാരണയിൽ ഞങ്ങൾ പിരിഞ്ഞു എന്നാൽ ഞങ്ങളിൽ ആര് ആദ്യം മരിക്കുന്നു ആ ദിവസം അവിടെ എത്തും എന്നുള്ളത്. വീടിന്റെ ഉമ്മറക്കോയിൽ ശരീരം പുതപ്പിച്ച് കിടത്തിയിരിക്കുന്നു അതിന്റെ അരികിൽ മക്കളും അമ്മയും എല്ലാവരും ഇരിക്കുന്നു. മകൻ ചോദിച്ചു അമ്മേ ബോഡി എടുക്കട്ടെ. വേണ്ട ഒരാൾ കൂടി വരാനുണ്ട് അതിനുശേഷം എടുത്തോളൂ മകൻ ചോദിച്ചു അത് ആരാണ് അമ്മയെ. പേരോ നാടോ എനിക്കറിയില്ല പക്ഷേ എനിക്ക് ഉറപ്പുണ്ട് അയാൾ എന്നിവ വരും. അവൾ ഓർമ്മകളിലേക്ക് പോയി.

വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ തന്നെ അദ്ദേഹം എന്നോട് എല്ലാം തുറന്നു പറഞ്ഞിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും മതത്തിന്റെ പേരിൽ പിരിയേണ്ടി വന്നു എന്നും മരണസമയത്ത് ഇവിടെയുണ്ടായാലും അരികിലേക്ക് എത്താം എന്നും ഒരു നോട്ടം കാണാമെന്നും. പലപ്പോഴും എന്നെക്കാൾ ആ സ്ത്രീയെ സ്നേഹിച്ച് അദ്ദേഹത്തിന്റെ മനസ്സ് കാണുമ്പോൾ എനിക്ക് പലപ്പോഴും കുശുമ്പ് തോന്നിയിട്ടുണ്ട് എന്നാൽ അവരുടെ പ്രണയം സത്യമായിരുന്നു.

അവർ ഇവിടെ കെട്ടാൻ വേണ്ടിയിട്ടായിരുന്നു പത്രത്തിന്റെ മുൻപേ തന്നെ വിവരങ്ങൾ കൊടുത്തത് ഫോൺ നമ്പർ കൊടുത്തത് കയ്യിൽ ഞാൻ മൊബൈൽ എപ്പോഴും കരുതിയിരുന്നു ആരെങ്കിലും വിളിച്ചാൽ എന്ന്. പെട്ടന്നാണ് ഒരു സ്ത്രീക്ക് കയറി വരുന്നത് കണ്ടത്. അച്ഛന്റെ കാലുകൾ തൊട്ട് തൊഴുത് സൈഡിലേക്ക് മാറിയിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എനിക്കറിയാം ഇത് അവരാണ്. ഞാൻ മകനോട് പറഞ്ഞു ഇനി എടുത്തോളൂ.

എല്ലാ ചടങ്ങുകൾ നടക്കുമ്പോഴും അവർ അവിടെ തന്നെ ഉണ്ടായിരുന്നു വീടിന്റെ ഒരു മൂലയിൽ. വീട്ടിൽ നിന്നും എല്ലാവരും പോയി കഴിഞ്ഞപ്പോൾ സുമി അദ്ദേഹത്തിന്റെ ഭാര്യയുടെ അടുത്തേക്ക് പോയി. കൈപിടിച്ച് കുറെ നേരം കരഞ്ഞു അവർ പതിയെ അവരെ മുറിയിലേക്ക് കൊണ്ടുപോയി മകനെ വിളിച്ചു മകനെ കെട്ടിപ്പിടിച്ചും ഒരുപാട് സമയം കരഞ്ഞു പിന്നീട് വാതിൽ തുറന്ന് പുറത്തേക്ക് പോയി. മകനെ പെട്ടെന്ന് ഒന്നും തന്നെ മനസ്സിലായില്ല അമ്മ ഒന്നു മാത്രം പറഞ്ഞു ആ വയറ്റിലായിരുന്നു നീ പ്രസവിക്കേണ്ടത്. വളർന്നു വരുമ്പോൾ അവൻ എല്ലാം മനസ്സിലാകും.