സ്വത്തും പണവും ചോദിക്കുന്ന അമ്മായിയമ്മമാർക്ക് ഇതുതന്നെയാണ് കൊടുക്കേണ്ട കിടിലൻ മറുപടി.

വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ എല്ലാവരും തന്റെ കഴുത്തിലേക്ക് കൈകളിലേക്കും ആണ് നോക്കിയത് പക്ഷേ അതെല്ലാം തന്നെ ഒരു വലിയ ഭാരമായിട്ടാണ് അവൾക്ക് തോന്നിയത് കാരണം തന്റെ കയ്യിൽ കിടക്കുന്നത് അമ്മയുടെ പ്രിയപ്പെട്ട നന്ദിനി പശുവായിരുന്നു തന്റെ കഴുത്തിലും കാലിലും എല്ലാം കിടക്കുന്നത് അച്ഛന്റെ അധ്വാനവും ആയിരുന്നു. ആദ്യ ദിവസം തന്നെ തന്റെ എല്ലാ സ്വർണങ്ങളും അവൾ ഭദ്രമായി എടുത്തു വച്ചു അപ്പോഴാണ് ഭർത്താവ് പറഞ്ഞത് എല്ലാം അമ്മയുടെ അടുത്ത് കൊടുത്തു എന്ന്.

അപ്പോൾ അവൾ ചോദിച്ചു എന്തിനാണ് എന്റെ സ്വർണം സൂക്ഷിക്കാൻ എനിക്കറിയാം പിന്നെ അയാൾ ഒന്നും തന്നെ പറഞ്ഞില്ല. അതിനുശേഷം അവളുടെ ഏടത്തി വന്ന അവളോട് പറഞ്ഞു മോളെ നീ പറഞ്ഞത് തന്നെയാണ് ശരി എന്റെ വിവാഹശേഷം എന്റെ സ്വർണങ്ങൾ ഇതുപോലെ അമ്മായിയമ്മ എടുത്തു വെച്ചതാണ് പിന്നീട് ഞാൻ അതൊന്നും തന്നെ കണി കണ്ടിട്ട് പോലുമില്ല ഇവരുടെ മൂത്ത അനിയത്തിയുടെ കല്യാണം അത് വെച്ചാണ് നടത്തിയത് ഇപ്പോൾ രണ്ടാമത്തെ അനിയത്തിയുടെ കല്യാണം ഉറപ്പിച്ചത് തന്നെ നിന്റെ സ്വർണ്ണങ്ങൾ കണ്ടിട്ടാണ് .

അതുകൊണ്ട് നീ ഒന്ന് സൂക്ഷിക്കണം മോളെ. അവൾ പറഞ്ഞു ചേച്ചി പേടിക്കേണ്ട എന്റെ ഒരു തരി സ്വർണം പോലും അവർക്ക് കിട്ടിയില്ല പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. വിവാഹാലോചനയുടെ കാര്യങ്ങൾ വന്നു സ്വർണം കൊടുക്കാൻ ആവശ്യപ്പെട്ടു. കൊടുക്കില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. ആദ്യമെല്ലാം അമ്മായി അമ്മ വഴക്കിട്ടുവെങ്കിലും പക്ഷേ ഞാൻ എന്റെ കാര്യത്തിൽ ഉറച്ചുനിന്നു ഒടുവിൽ വീട്ടിൽ നിന്നും ഇറങ്ങി പൊക്കോളാൻ അമ്മായിഅമ്മ പറഞ്ഞു.

പ്രതീക്ഷിച്ചത് തന്നെ. പിറ്റേദിവസം ഉറങ്ങാൻ തുടങ്ങിയവ ഭർത്താവിനോട് ചോദിച്ചു ഇത് നിങ്ങളുടെയും സമ്മതമാണോ എന്ന് അയാൾ പെട്ടെന്ന് പറഞ്ഞു അമ്മേ അവൾ പറഞ്ഞതിൽ എന്താ തെറ്റ് വിവാഹമല്ലേ അത് നമുക്ക് ശരിയാക്കാം. അനിയത്തിയുടെ വിവാഹം സ്വന്തമായി നടത്തിയതിന്റെ ബുദ്ധിമുട്ട് കൊണ്ടാകാം വിവാഹം കഴിഞ്ഞ ഉടനെ തന്നെ അദ്ദേഹം എന്നോട് വന്നു പറഞ്ഞു സ്വർണം എല്ലാം അച്ഛന് കൊടുത്തേക്കൂ ഒന്നും ഇവിടെ വയ്ക്കേണ്ട.