കഷ്ടപ്പെട്ട് വളർത്തിയ അമ്മയ്ക്ക് ജോലിയിൽ ആദ്യ ശമ്പളം കിട്ടിയപ്പോൾ മകൾ കൊടുത്ത സർപ്രൈസ് കണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു പോയി.

ചേട്ടാ അവൾ ഇപ്പോഴും എത്തിയില്ലല്ലോ നീ പേടിക്കാതെ ഇരിക്കുക അവൾ വരാൻ സമയം ആകുന്നതല്ല ഉള്ളൂ. അവൾക്ക് വേണ്ടിയാണ് ഈ ജന്മം മുഴുവൻ ഞാൻ മാറ്റിവച്ചത്. എന്റെ മീന ടീച്ചറെ നീയൊന്ന് പേടിക്കാതെ ഇരിക്ക് ഇന്ന് ആദ്യ ശമ്പളം കിട്ടുന്ന ദിവസമല്ലേ അവൾ ഇങ്ങോട്ട് വന്നോളും. മോളെ വലുതായിട്ട് അറിഞ്ഞതേയില്ല എത്ര പെട്ടെന്നാണ് അവളൊരു ജോലിക്കാരിയായത് അവൾക്ക് വേണ്ടിയായിരുന്നു ഞാൻ എന്റെ ജോലിയും സ്വപ്നങ്ങളും എല്ലാം വേണ്ടായിരുന്നു വെച്ചത് .

ഒരു അധ്യാപികയായിരുന്നു ഞാൻ വിവാഹം കഴിഞ്ഞതോടെ എല്ലാ സ്വപ്നങ്ങളും എന്റെ മകൾക്കും എന്റെ ഭർത്താവിന് വേണ്ടി ഞാൻ മാറ്റിവയ്ക്കുകയായിരുന്നു അതിൽ എനിക്ക് ഒരിക്കലും തന്നെ സങ്കടം തോന്നിയിട്ടില്ല. ചുറ്റും നിരവധി വാർത്തകൾ കേൾക്കുമ്പോൾ ഒരാപത്തും വരുത്താതെ എന്റെ കുഞ്ഞിനെ നോക്കണം എന്നും നല്ല ഒരാളുടെ കയ്യിൽ പിടിച്ചേൽപ്പിക്കണം എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്. സ്കൂളുകളിലും കോളേജുകളിലും യൂണിയൻ വെക്കുമ്പോൾ മനപ്പൂർവം ഞാൻ അതിനൊന്നും തന്നെ പോയിട്ടില്ല കാരണം മറ്റുള്ളവർക്ക് എപ്പോഴും ഞാൻ ഒരു വലിയ പരാജയം ആയിട്ടാണ് തോന്നിയിരുന്നത്.

ചേട്ടാ അവൾ വരാനുള്ള സമയം കഴിഞ്ഞിട്ടും കാണാനില്ലല്ലോ എന്റെ ടീച്ചറെ നീ പേടിക്കാതെ ഇരിക്കെ ചിലപ്പോൾ ആദ്യ ശമ്പളം കിട്ടി കൂട്ടുകാരികളോടൊപ്പം ആഘോഷിക്കുകയായിരിക്കും. ദൈവമേ അവൾ എന്നെ മറന്നു പോയോ. എന്നാൽ അവൾ വരുമ്പോൾ എന്നെ വിളിക്ക് ഞാൻ ഒന്ന് കിടക്കട്ടെ. അമ്മേ എഴുന്നേൽക്ക് ഉണ്ണിമോൾ വന്നിരിക്കുന്നു. അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം ഞാൻ ഉണ്ടാക്കി കൊടുത്തു അതെല്ലാം അവൾ ആസ്വദിച്ചു കഴിക്കുന്നത് ഞാൻ കണ്ടിരുന്നു .

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ അവൾ മൂടി എവിടെയോ കൊണ്ടുപോയി കണ്ണു തുറന്നപ്പോൾ ഞാൻ കണ്ടു ഒരു പുതിയ ലാപ്ടോപ്പ് അതിനു വേണ്ട സജ്ജീകരണങ്ങൾ ഒരു മേശ ഒരു കസേര. ഇതാണ് ഇനി അമ്മയുടെ ലോകം ഓൺലൈൻ ട്യൂഷൻ ക്ലാസ് എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചതല്ലേ അടുത്തമാസം ഒരു പത്ത് കുട്ടികൾ അമ്മയ്ക്ക് ട്യൂഷൻ എടുക്കാൻ ഉണ്ടാകും പിന്നെ നമുക്ക് അത് വലുതാക്കിയെടുക്കാം.

പഴയ അമ്മയുടെ ഇഷ്ട വിദ്യാർത്ഥികളുടെ മക്കൾ എല്ലാവരും ഉണ്ട് പിന്നെ നമുക്ക് ഒരു യൂട്യൂബ് ചാനൽ കൂടെ തുടങ്ങണം ഇനി അമ്മയെ വെറുതെ ഇരിക്കാൻ സമ്മതിക്കില്ല പിന്നെ ഇതിന്റെ ഐഡിയ ഞാൻ മാത്രമല്ല കേട്ടോ അച്ഛനും ഉണ്ടായിരുന്നു സഹായത്തിന്. കണ്ണുകൾ നിറഞ്ഞുപോയി എന്റെ കൂടെ എന്റെ ഭർത്താവും മോളും ഉണ്ടെങ്കിൽ എനിക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ പറ്റും എന്ന് വിശ്വാസം അപ്പോഴാണ് എനിക്ക് വന്നത്.