ഓട്ടോറിക്ഷക്കാരൻ ആയതുകൊണ്ട് മുറപ്പെണ്ണ് പോലും വേണ്ട എന്ന് പറഞ്ഞു. എന്നാൽ ഒടുവിൽ അയാളുടെ ജീവിതത്തിൽ ഉണ്ടായ മാറ്റം കണ്ടോ.

ജീവിതത്തിൽ ഒന്നും തന്നെ ശരിയാകാത്തത് കൊണ്ട് ഇന്നും മാതാവിന്റെ രൂപത്തിൽ പ്രാർത്ഥിക്കുകയായിരുന്നു അവൻ. തനിക്കാകെ ജീവിതത്തിലുള്ള സമ്പാദ്യം അമ്മയും താൻ കെട്ടാൻ പോകുന്ന മുറപ്പെണ്ണുമാണ് എല്ലാ മാസവും അമ്മയെയും കൂട്ടി അവളെ കാണാൻ പോകുമായിരുന്നു തനിക്ക് പഠിക്കാൻ സാധിക്കാത്തതുകൊണ്ടുതന്നെ അവളെ പഠിപ്പിക്കുവാൻ ശ്രമിച്ചു അവൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു എന്നാൽ പതിവിൽ വിപരീതമായിട്ടാണ് ഇന്ന് അവളെ കാണാൻ പോയപ്പോൾ അവൾ ഒന്ന് നോക്കുക പോലും ചെയ്തില്ല .

അകത്ത് അമ്മായിയോട് അവൾ പറയുന്നത് കേട്ടു നിങ്ങളെല്ലാവരും കൂടി ചെറുപ്പത്തിൽ എന്തോ പറഞ്ഞു വെച്ചിരിക്കുകയാണ് ഈ ഓട്ടോറിക്ഷക്കാരനെ കെട്ടേണ്ട ഗതികേട് ഒന്നും എനിക്കില്ല. പിന്നെ അവിടെ നിൽക്കാൻ എനിക്ക് സാധിച്ചില്ല അവിടെ നിന്നും വീട്ടിലേക്ക് പോകുന്നു അച്ഛന്റെ ഭരണശേഷമാണ് ജീവിതത്തിന്റെയും കുടുംബത്തെയും ഭാരം ഞാൻ ചുമക്കേണ്ടി വന്നത് പക്ഷേ അതിലൊരിക്കലും ബുദ്ധിമുട്ട് തോന്നിയിട്ടില്ല. ഇന്ന് മാതാവിന്റെ മുന്നിൽ എന്നെങ്കിലും തനിക്കൊരു നല്ല ദിവസം വരും എന്ന് കരുതി അവൻ നിൽക്കുമ്പോഴാണ് പുറകിൽ ഒരു കൈ വന്ന പതിച്ചത് ചേട്ടാ ഒരു 100 രൂപ തരുമോ എനിക്ക് ബസ്സിൽ പോകാൻ വേണ്ടിയാണ്.

എന്നെ എല്ലാവരും കാത്തിരിക്കുകയാണ് എന്റെ പേഴ്സ് കാണാതെപോയി കണ്ടപ്പോൾ സങ്കടം തോന്നി അവൻ 100 രൂപ കൊടുത്തു പകരം ആ ചെറുപ്പക്കാരൻ ഒരു ലോട്ടറി അവന്റെ കയ്യിൽ കൊടുത്തു. പിറ്റേദിവസം ഒരു കൗതുകത്തിന് നോക്കിയതാണ് പക്ഷേ ആ ലോട്ടറി അടിച്ചു അതിൽ കൊണ്ടുവന്ന് തന്ന ആ ചെറുപ്പക്കാരന്റെ മുഖം അവന് ജീവിതത്തിൽ മറക്കില്ല ആ പണം കൊണ്ട് ഒരുപാട് സമ്പാദിച്ചു ബിസിനസുകൾ തുടങ്ങി ഇപ്പോൾ താൻ നല്ല നിലയിലാണ് ഇപ്പോൾ വിവാഹം എല്ലാം നോക്കുന്നുണ്ട്.

ബ്രോക്കർ എത്ര പണക്കാരൻ ആലോചനകൾ കൊണ്ടുവന്നാലും തനിക്ക് അതൊന്നും പിടിച്ചില്ല ഒടുവിൽ ഒരു പാവപ്പെട്ട പെൺകുട്ടിയുടെ ചിത്രം അതിനിടയിൽ വന്നു അത് കാണാം എന്ന് പറഞ്ഞു അവിടെ ചെന്നപ്പോഴോ അമ്മ മാത്രമുള്ള പാവപ്പെട്ട പെൺകുട്ടിയും അവൾക്ക് അറിയാമായിരുന്നു വരുന്ന കല്യാണത്തിന് ആലോചനകൾ എല്ലാം തന്നെ മുടങ്ങും എന്ന്. അവളുടെ അമ്മ പറഞ്ഞു തുടങ്ങി തനിക്കൊരു മകൻ ഉണ്ടായിരുന്നു ഒരു ആക്സിഡന്റ് പറ്റിയാണ് മരണപ്പെട്ടുപോയത് ഫോട്ടോ കണ്ടപ്പോൾ അവൻ തനിക്ക് ലോട്ടറി കൊണ്ടുവന്ന നൽകിയ അതേ ചെറുപ്പക്കാരൻ. ഇതുതന്നെയാണ് തന്റെ ജീവിതത്തിലുണ്ടാകേണ്ട പെണ്ണ് അവൾക്ക് മാത്രമേ തന്നെ മനസ്സിലാക്കാൻ സാധിക്കൂ അവൻ ആ വിവാഹമുറപ്പിച്ചാണ് അവിടെ നിന്നും ഇറങ്ങിയത്.