പട്ടിണി കാരണം അനിയത്തിയുടെ വീട്ടിലേക്ക് മകളെ പറഞ്ഞയച്ച അമ്മ. വീട്ടിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച.

വീട്ടിലെ പട്ടിണികൊണ്ട് മാത്രമാണ് അനിയത്തിയുടെ വീട്ടിലേക്ക് തന്നെ മകളെ അയച്ചത് അവൾ എങ്കിലും മൂന്നു നേരം ഭക്ഷണം കഴിക്കട്ടെ എന്ന് വിചാരിച്ചു. അന്ന് അവൾക്ക് 9 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ അമ്മയുടെ അനുജത്തിയുടെ വീട്ടിലേക്കാണല്ലോ പോകുന്നത് എന്റെ സന്തോഷമകൾക്ക് ഉണ്ടായിരുന്നു മാത്രമല്ല ഗ്രാമത്തിന്റെ ഭംഗിയിൽ നിന്നും നഗരത്തിന്റെ തിരക്കുകളിലേക്ക് അവൾ കടന്നു പുതിയ ലോകത്തെ വലിയ ആശ്ചര്യത്തോടെയാണ് അവൾ നോക്കി കണ്ടത്. അവളെ ഞെട്ടിച്ചുകൊണ്ട് അമ്മയുടെ അനിയത്തിയുടെ വീട് വലിയ വീടും സൗകര്യങ്ങളും.

അന്ന് വഴക്ക് കഴിക്കാൻ നല്ല ഭക്ഷണവും കിടന്നുറങ്ങാൻ ഒരു മരക്കട്ടിലും കിട്ടി. കുഞ്ഞമ്മ എന്ന ഗർഭിണിയായിരുന്നു. രാവിലെ നേരത്തെ തന്നെ കുഞ്ഞമ്മ അവളെ എഴുന്നേൽപ്പിച്ചു. ആ പാല് വാങ്ങാനായി പോകണം എന്ന് അവളോട് പറഞ്ഞു. അവൾ പാലിന് കേട്ടപ്പോൾ തന്നെ വലിയ സന്തോഷത്തിലായിരുന്നു. അതുകൊണ്ട് വന്നപ്പോഴേക്കും പാത്രം കഴുകാൻ പറഞ്ഞു പാത്രം കഴുകിവച്ചു പിന്നീട് മുറ്റം അടിക്കാൻ പറഞ്ഞു അതും അവൾ ചെയ്തു. വീട്ടിലെ ചെറിയ ചില പണികൾ എല്ലാം തന്നെ കുഞ്ഞമ്മ അവളെ കൊണ്ട് ചെയ്യിപ്പിച്ചു. അവൾക്ക് വീടിനടുത്തുള്ള ഒരു ഗവൺമെന്റ് സ്കൂളിലും കുഞ്ഞമ്മയുടെ കുട്ടിക്ക് അവിടെയുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലും അവർ അഡ്മിഷൻ ശരിയാക്കി കൊടുത്തു.

അന്ന് രാവിലെ ഭക്ഷണം കഴിക്കാൻ പൊട്ടും മുട്ടക്കറിയും തയ്യാറാക്കി അവൾക്ക് വലിയ സന്തോഷമായി എന്നാൽ ഒരു രണ്ടു കഷണം പൊട്ടും മുട്ടക്കറിയുടെ ചാറും അവൾക്ക് കൊടുത്തു. മാത്രമല്ല പാല് ഒഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ഒരു കലക്കവെള്ളം ചായ എന്നും പറഞ്ഞ് അവൾക്ക് കൊടുത്തു. പിന്നീട് തന്റെ അവസ്ഥ എന്താണെന്ന് അവൾ സ്വയം തിരിച്ചറിയുകയായിരുന്നു. അവളെക്കൊണ്ട് എല്ലാ ജോലികളും ചെയ്യിപ്പിച്ചു സ്കൂൾ തുറന്നപ്പോൾ രാവിലെ ജോലികളെല്ലാം കഴിഞ്ഞ് സ്കൂളിലേക്ക് പോകുന്നതും തിരികെ വരുന്നതും ഒറ്റയ്ക്കായിരുന്നു കൂടെ കുഞ്ഞുമ്മയുടെ മകളെയും അവൾ കൊണ്ടുപോകണമായിരുന്നു.

അതിനിടയിൽ കുഞ്ഞമ്മ പ്രസവിച്ചു കുട്ടിയെ നോക്കാനായി നാത്തൂൻ വന്നപ്പോൾ അവളുടെ സ്ഥാനം നിലത്തായി കിടപ്പ്. കുഞ്ഞിനെയും ആ വീട്ടിലെ കാര്യങ്ങൾ എല്ലാം തന്നെ 9 വയസ്സുള്ള കുഞ്ഞു നോക്കേണ്ട അവസ്ഥയായി.ഒടുവിൽ അവധിക്കാലമായപ്പോൾ തന്നെ അമ്മയെ അവൾ കാത്തിരുന്നു അമ്മ വന്നു അവൾ പോകാൻ നേരം തന്റെ സാധനങ്ങൾ എല്ലാം എടുത്തുകൊണ്ട് റെഡിയായിരുന്നു. ദാരിദ്ര്യം ആണെങ്കിലും വീട്ടിലേക്ക് പോയാൽ മതി എന്നായിരുന്നു അവളുടെ ചിന്ത. ഒടുവിൽ അവളുടെ വാശി കാരണം തിരികെ കൊണ്ടുപോകാൻ അമ്മ റെഡിയായി. വീണ്ടും തന്റെ ഗ്രാമഭംഗിയിലേക്ക് അവൾ യാത്രയായി.