മാല മോഷ്ടിച്ച് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പുറത്താക്കിയ യുവതി വർഷങ്ങൾക്കു ശേഷം വന്നപ്പോൾ എല്ലാവരും ഞെട്ടി.

കല്യാണമണ്ഡപത്തിലേക്ക് ആ വലിയ വണ്ടി കയറി വരുന്നത് എല്ലാവരും നോക്കി വണ്ടി മാത്രമല്ല അതിൽ നിന്നും ഇറങ്ങി വരുന്ന യുവതിയെയും എല്ലാവരും നോക്കി കുറെ വർഷങ്ങൾക്കു ശേഷം ആയതുകൊണ്ട് ആർക്കും പെട്ടെന്ന് മനസിലായില്ല എന്നാൽ പഴയകാലത്തെ ആളുകൾക്കെല്ലാം തന്നെ ആ യുവതിയെ മനസ്സിലായി. കാരണം അവൾ അത്രയും പാവമായിരുന്നു. ഇത് ആ കുട്ടിയല്ലേ ജ്യോതി. പാവം കുട്ടി എന്തായാലും എല്ലാം മറന്ന് അവൾ കല്യാണത്തിന് വന്നല്ലോ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല.

കാര്യം അറിയാത്ത ഒരാൾ ചോദിച്ചു എന്താണ് സംഭവം അപ്പോൾ അയാൾ പറഞ്ഞു ഈ പെൺകുട്ടിയുടെ ഭർത്താവ് മരിച്ചതിനുശേഷം അവളെ ആ വീട്ടിൽ അമ്മായിഅമ്മയും നാത്തൂനും കൂടി വളരെ ഉപദ്രവിച്ചു. ഒരു ദിവസം ഈ കല്യാണം നടക്കുന്ന നാത്തൂൻ ഉണ്ടല്ലോ അവളുടെ മകളുടെ മാല മോഷ്ടിച്ചു എന്ന് പറഞ്ഞ് ഈ പെൺകുട്ടിയെ അവിടെ നിന്നും അമ്മയും നാത്തൂനും കൂടി ഇറക്കി വിട്ടു ശേഷം അവർ സ്വത്തുക്കൾ ഭാഗിച്ചും അമ്മയ്ക്ക് ഒന്നും നൽകാതെ അനിയത്തി എല്ലാം കയ്യിൽ വച്ചു ഒടുവിൽ അമ്മയെ വൃദ്ധസദനത്തിൽ ആക്കുകയും ചെയ്തു.

ഇപ്പോൾ അതേ നാത്തൂന്റെ മോളുടെ കല്യാണത്തിനാണ് ഈ പെൺകുട്ടി എത്തിയിരിക്കുന്നത് എന്താണെന്ന് നോക്കൂ കാലത്തിന്റെ ഓരോ പോക്കേ. എന്ത് ചെയ്യാൻ കർമ്മത്തിന്റെ ഫലം. മണ്ഡപത്തിലേക്ക് സുഗന്ധം പരത്തിക്കൊണ്ട് അവൾ കടന്നു വന്നപ്പോൾ എല്ലാവരും നോക്കി ജീവിതം ഇപ്പോൾ അവളെ വളരെയധികം മാറ്റിയിരിക്കുന്നു സ്വന്തമായി ബിസിനസ് തുടങ്ങി.

തന്റെ കയ്യിൽ കരുതി വെച്ച സ്വർണ്ണമാല തന്റെ നാത്തൂന്റെ മകളുടെ കഴുത്തിൽ അണിഞ്ഞുകൊണ്ട് അവൾ പറഞ്ഞു ഇതുപോലെ ഒരു മാലയുടെ പേരിൽ എന്നെ ഇറക്കിവിട്ടതാണ് നിങ്ങൾ. അതിലും തൂക്കമുള്ള മലയാളിയാണിത് പക്ഷേ ചെറുക്കന്റെ വീട്ടുകാരുടെ അടുത്ത് ഇപ്പോൾ അണിഞ്ഞിരിക്കുന്നതെല്ലാം മുക്കുവണ്ടമാണെന്ന് പറഞ്ഞാൽ പിന്നീട് എന്താ സംഭവിക്കാൻ പോകുന്നത് എന്ന് ഞാൻ പറയേണ്ടല്ലോ. അതും പറഞ്ഞ് അവൾ അവിടെ നിന്നും തല ഉയർത്തിപ്പിടിച്ച് തന്നെ ഇറങ്ങിപ്പോയി.