ആ കല്യാണമണ്ഡപത്തിന്റെ മുൻപിൽ വലിയ ആഡംബര കാർ വന്ന് നിന്നപ്പോൾ എല്ലാവരും അവരെ മാത്രം ശ്രദ്ധിച്ചു കാർ തുറന്നു ഇറങ്ങിയ ഭംഗിയുള്ള ആ സ്ത്രീയെ മാത്രം. പെട്ടെന്ന് എല്ലാവർക്കും ആ യുവതി ആരാണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല എന്നാൽ അടുത്തുനിന്ന് മാധവേട്ടൻ പറഞ്ഞു ഇത് പ്രകാശന്റെ ഭാര്യ ജ്യോതി അല്ലേ എന്തൊരു മാറ്റമാണ് ആ കുട്ടിക്ക്. പിന്നെ മാറ്റമില്ലാതെ ഇരിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ബെസ്റ്റ് ബിസിനസ് വുമൺ എന്ന അവാർഡ് കിട്ടിയത് ആ കുട്ടിക്കായിരുന്നു.
എന്തായാലും പഴയതെല്ലാം മറന്ന് ആ കുട്ടി തിരികെ വന്നല്ലോ അതുതന്നെ സന്തോഷം. കല്യാണം നടക്കുന്ന പ്രകാശന്റെ അനിയത്തിയുടെ കുട്ടിയുടെ മാല മോഷ്ടിച്ചു എന്ന കുറ്റം കാണിച്ചു അല്ലേ ആ കുട്ടിയെ വീട്ടിൽ നിന്നും പുറത്താക്കിയത്. ഗൾഫിൽ കഷ്ടപ്പെട്ട് ജോലി ചെയ്ത പ്രകാശം ഉണ്ടാക്കിയ വീട് അനിയത്തിയുടെ പേരിൽ ആക്കാൻ വേണ്ടി അമ്മയും പെങ്ങളും ചെയ്തു നടത്തിയ നാടകമായിരുന്നു അതെല്ലാം. ഒടുവിൽ പ്രകാശന്റെ മരണശേഷം അതെല്ലാം വെട്ടിപ്പിടിക്കുകയും ചെയ്തു.
എന്നാൽ അവരുടെ അമ്മ ഒരു വർഷം പോലും ആ വീട്ടിൽ നിന്നില്ല സ്വന്തം മകൾ തന്നെ വൃദ്ധസദനത്തിലേക്ക് ആക്കി ഇനി ആ മകൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് കണ്ടറിയാം. ജ്യോതി മണ്ഡപത്തിലേക്ക് കയറി തന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണ്ണമാല അനിയത്തിയുടെ മകളുടെ കഴുത്തിലേക്ക് അണിയിച്ചു തന്റെ നാത്തൂന്റെ അടുത്തേക്ക് നീങ്ങി അവൾ മാറി നിന്നുകൊണ്ട് പറഞ്ഞു. നിന്റെ മകളുടെ മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് .
എന്നെ നിങ്ങളെല്ലാവരും അവിടെ നിന്നും അടിച്ചു ഇറക്കിയത് ഇന്ന് നിന്റെ മകളുടെ വിവാഹത്തിന് കൊടുത്ത ആഭരണങ്ങൾ എല്ലാം മുക്കുപണ്ടം എന്നറിയുമ്പോൾ എന്തായിരിക്കും നിന്റെ മകൾക്ക് സംഭവിക്കാൻ പോകുന്നത് എന്ന് ഞാൻ പറയേണ്ട ആവശ്യം ഒന്നുമില്ലല്ലോ. അതും പറഞ്ഞ് അവിടെ നിന്നും അവൾ ഇറങ്ങിപ്പോയി. ചെയ്തുപോയ തെറ്റുകൾക്ക് എന്തു പറയണമെന്ന് അറിയാതെ നാത്തൂൻ അങ്ങനെ തന്നെ നിന്നു.
https://youtu.be/gJg4FBqB948