ബ്രസ്റ്റ് കാൻസറായി തന്റെ മുന്നിൽ നിൽക്കുന്ന അമ്മ ജീവിതത്തിൽ തനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഡോക്ടർ മനസ്സിലാക്കിയ മറക്കാത്ത നിമിഷം.

പേര് ആയിഷ ബീവി.ബ്രസ്റ്റ് കാൻസർ ആണ്. എന്റെ മുന്നിലിരിക്കുന്ന വയസ്സായ സ്ത്രീയെയും മകളെയും ഞാൻ മാറിമാറി നോക്കി എന്റെ മുന്നിലേക്ക് വരുന്ന ഏതൊരു രോഗിയെ പോലെ മാത്രമേ ഞാൻ അവരെ കണ്ടിരുന്നുള്ളൂ. നിങ്ങളുടെ കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ എന്റെ ഭർത്താവ് വന്നിട്ടുണ്ട് എങ്കിൽ നിങ്ങൾ പുറത്തേക്ക് ഇരുന്നു കൊള്ളൂ ഞാൻ അദ്ദേഹത്തോട് സംസാരിക്കാം. ഞാൻ അയാളോട് പറഞ്ഞു നിങ്ങളുടെ ഉമ്മയ്ക്ക് ബ്രസ്റ്റ് ക്യാൻസർ ആണ് ഇപ്പോൾ അസുഖം മൂർച്ഛിച്ച അവസ്ഥയിലാണ് ബ്രസ്റ്റ് കുറച്ചു കളയേണ്ട അവസ്ഥയാണ് എത്രയും പെട്ടെന്ന് ഓപ്പറേഷൻ ചെയ്യണം.

പറഞ്ഞ കണ്ണുകളോടെ മരുമകൻ പറഞ്ഞു ശരി ഡോക്ടർ പറയുന്നതുപോലെ ചെയ്യാം. ഞാൻ ഫയലുകൾ എല്ലാം തന്നെ കമ്പ്യൂട്ടറിലേക്ക് പകർത്തുകയായിരുന്നു. അവരുടെ ഫയലുമായി ഞാൻ വീട്ടിലേക്ക് പോകുന്നു. സാധാരണ ഒരു രോഗിയായി മാത്രമേ ഞാൻ അവരെ കണ്ടുള്ളൂ പക്ഷേ എന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് അതെന്നെ എനിക്കപ്പോൾ മനസ്സിലായില്ലായിരുന്നു. ഊണ് കഴിക്കാനായി അമ്മ എന്നെ വിളിക്കാനായി അമ്മ വന്നപ്പോൾ മേശയിൽ ഇരുന്ന ഫയലുകൾ എല്ലാം താഴെ വീണു അമ്മ അത് എടുത്തു വയ്ക്കുമ്പോൾ ആയിരുന്നു .

ആയിഷ ബീവിയുടെ ഫോട്ടോ കണ്ടത്. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ അമ്മ എന്നോട് പറഞ്ഞു നീ ഇത്രയും നാൾ തേടിക്കൊണ്ടിരുന്ന നിനക്ക് മുലപ്പാൽ തന്ന വളർത്തിയ ഉമ്മ ഇതാണ്. 44 വർഷങ്ങൾക്ക് മുൻപ് ബാങ്ക് മാനേജർ ആയിട്ടുള്ള ചന്ദ്രശേഖരനെയും അവിടുത്തെ തൂപ്പുകാരി ആയിട്ടുള്ള സുശീലയും തമ്മിലുള്ള പ്രണയം കുടുംബക്കാർ എല്ലാവരും അവരെ ഉപേക്ഷിച്ചു പിന്നീട് ആയിഷ ബീവിയുടെ വീടിന്റെ അടുത്തായി അവരുടെ താമസം. ഒരു ആക്സിഡന്റിൽ ചന്ദ്രശേഖരൻ മരണപ്പെട്ടതോടെ സുശീല മാനസികമായി ആകെ തളർന്നു മണ്ണെണ്ണ ഒഴിച്ച് അവർ കൊളുത്തിയപ്പോൾ അടുത്തുണ്ടായിരുന്നു .

ആയിഷ ബീവിയുടെ ഭർത്താവാണ് അവരെ രക്ഷപ്പെടുത്തിയത്. എന്നാൽ അതിൽ അവരുടെ മുലകൾ നഷ്ടമായി അതോടെ കുഞ്ഞായിരുന്ന മകനെ മുലപ്പാൽ കൊടുക്കാൻ സാധിക്കാതെ വന്നു അപ്പോൾ ആയിഷ ബീവി ആയിരുന്നു ആ കുഞ്ഞിന് മൂന്ന് വയസ്സ് വരെ മുലപ്പാൽ നൽകി വളർത്തിയത് അവർക്ക് കൂട്ടായി ആയിഷ ബീവിയുടെ മകൾ താഹിറയും ഉണ്ടായിരുന്നു പിന്നീട് ചന്ദ്രശേഖരന്റെ അനിയൻ അവരെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോകുമ്പോൾ അവരെ പിന്നീട് കാണുമോ എന്ന് പോലും സംശയം ആയിരുന്നു. അമ്മയുടെയും ഭാര്യയുടെയും എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. ഓപ്പറേഷൻ തീയേറ്ററിൽ ആ മുലകൾക്ക് മുകളിലായി കത്തി വയ്ക്കുമ്പോൾ എന്റെ നെഞ്ചു പിടയുകയായിരുന്നു എനിക്ക് പാല് തന്ന ഉറവിടമാണ് ഞാൻ മുറിച്ചു മാറ്റാൻ പോകുന്നത്. ഒഴുകുന്ന ചോരയ്ക്ക് ആ പഴയ മുലപ്പാലിന്റെ മണം അപ്പോഴും ഉണ്ടായിരുന്നു.

https://youtu.be/RFqb_6kGaJM

×