ഗുരുവായൂർ ഏകാദശി വ്രതം. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ജീവിതത്തിന് ഐശ്വര്യം ഉണ്ടാകും.

നവംബർ 23 ഗുരുവായൂർ ഏകാദശി ദിവസമാണ് വരാൻ പോകുന്നത് അങ്ങനെ മറ്റൊരു ഏകാദശി ദിവസം കൂടി വന്നിരിക്കുന്നു. ഏകാദശി വൃതം എടുക്കുന്നവരും എടുക്കാത്തവരും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യമായി മനസ്സിലാക്കേണ്ടത് ഏകാദശി എടുക്കുന്നതിന്റെ തലേദിവസം തന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞാൽ പിന്നെ വ്രതം എടുക്കുന്നതിനായി മനസ്സും ശരീരവും ഒരുപോലെ തയ്യാറെടുക്കേണ്ടതാണ്.

അതിനായി തലേദിവസം തൊട്ടടുത്തുള്ള കൃഷ്ണന്റെ ക്ഷേത്രത്തിൽ പോകുന്നതും ഭഗവാനെ കണ്ട് വ്രതം എടുക്കാൻ പോവുകയാണ് അനുഗ്രഹിക്കണം എന്നെല്ലാം ഭഗവാനോട് പറയുകയും അനുഗ്രഹം വാങ്ങുകയും വേണം. അതിനുശേഷം പിറ്റേദിവസം ക്ഷേത്രദർശനം നടത്തി വ്രതം എടുക്കുകയും ഭക്ഷണം കഴിക്കാതിരിക്കുകയും എന്നാൽ ആരോഗ്യ പ്രശ്നം ഉള്ളവരാണെങ്കിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക .

ശേഷം പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തിൽ പോയി തീർത്ത ജലം കഴിച്ചതിനുശേഷം വേണം വ്രതം മുറിക്കുവാൻ. വ്രതം എടുക്കാത്തവർ ആണെങ്കിലും വീട്ടിൽ കൃഷ്ണന്റെ ചിത്രം എല്ലാം ഉണ്ടെങ്കിൽ അതിനു മുൻപിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നതും ഭഗവാൻ ഇഷ്ടപ്പെട്ട പാൽപ്പായസം മേടിക്കുന്നതും പുഷ്പങ്ങൾ സമർപ്പിക്കുന്നത് എല്ലാം തന്നെ വളരെ വിശേഷപ്പെട്ടതാണ്.

വ്രതം എടുക്കാൻ സാധിച്ചില്ലെങ്കിലും ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി ഭഗവാന്റെ പൂർണ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവുക തന്നെ ചെയ്യും. അതുപോലെ തന്നെ ജീവിതത്തിൽ ഏഴുവർഷത്തിൽ നിങ്ങൾ ചെയ്ത എല്ലാ പാപങ്ങളും പോകുന്നതായിരിക്കും എന്തെങ്കിലും കാര്യങ്ങൾ തടസ്സം ഉണ്ടെങ്കിൽ അതെല്ലാം തന്നെ തീർന്നു ജീവിതം മനോഹരമാകുന്നതായിരിക്കും ഇതിനെല്ലാമുള്ള ഐശ്വര്യമാണ് നിങ്ങൾക്ക് ഏകാദശി വൃതം എടുത്താൽ ലഭിക്കുന്നത്.