പ്രേതബാധയുള്ള ഒരു ഗ്രാമം ഗ്രാമത്തിലുള്ളവരെ പുറത്തേക്ക് കടക്കാനോ പുറത്തുനിന്നുള്ള ആളുകളെ ഉള്ളിലേക്ക് കടത്താനോ സമ്മതിക്കാതെ ഗ്രാമവാസികളെ മുഴുവൻ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രേതം. ഈ ഗ്രാമവാസികൾക്ക് ഇങ്ങനെ ഒരു ശാപം കിട്ടാൻ ഒരു കാരണവും ഉണ്ടായിരുന്നു. കുറെ കാലങ്ങൾക്ക് മുൻപ് അവിടെ താമസിച്ചിരുന്ന ഒരു പ്രഭു ഉണ്ടായിരുന്നു അയാൾ. അവിടെ താമസിക്കുന്ന ഗ്രാമവാസികൾക്കും അവിടെയുള്ള സ്ത്രീകൾക്കും ഒരു സമാധാനവും കൊടുത്തിരുന്നില്ല ,
അത്രയും ഉപദ്രവകാരി ആയിരുന്നു അയാൾ. പലകാരണങ്ങളുടെ പേരിലായിരുന്നു അവിടെയുള്ളവരെ വെറുതെ ശിക്ഷിച്ചിരുന്നത്. ഇയാളുടെ ആക്രമണങ്ങളും പീഡനങ്ങളും സഹിക്കവയ്യാതെ അവിടുത്തെ ആളുകൾ എല്ലാം കൂടി അയാളുടെ ശല്യം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന് ആഗ്രഹത്തോടെ അവരെല്ലാവരും കൂടി അയാളെ കൊല്ലാൻ തീരുമാനിച്ചു.
കാരണം അത്രയും ആയിരുന്നു അയാളുടെ ഉപദ്രവം എന്നു പറയുന്നത്. അതുകൊണ്ടുതന്നെ നാട്ടുകാർ എല്ലാവരും ചേർന്ന് അയാളെ തല്ലിക്കൊല്ലുകയാണ് ചെയ്തത്. അയാൾ മരിക്കുന്നത് വരെ ആളുകൾ അദ്ദേഹത്തെ തല്ലിക്കൊണ്ടേയിരുന്നു എന്നാൽ അദ്ദേഹത്തിന്റെ ഭരണത്തിനുശേഷം പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല എന്നാണ് അവർ കരുതിയത്. പക്ഷേ അവരുടെ വിധി മറിച്ചായിരുന്നു .
പിന്നീട് അവർ അനുഭവിക്കേണ്ടി വന്നത് അയാളുടെ ഒടുങ്ങാത്ത ശല്യമായിരുന്നു അത് ജീവിച്ചിരുന്നതിനേക്കാൾ കൂടുതൽ ആക്രമണകാരിയായിരുന്നു അയാൾ മരിച്ചതിനുശേഷം അവർ അനുഭവിക്കേണ്ടി വന്നത്. ഇപ്പോൾ അയാളുടെ ആത്മാവ് ആ ഗ്രാമത്തിലുള്ളവരെയെല്ലാം തന്നെ ശല്യം ചെയ്തുകൊണ്ടിരിക്കുകയാണ് അവർക്ക് പുറത്തേക്ക് പോകാനും പുറത്തുനിന്നുള്ള ആളുകൾക്ക് അകത്തേക്ക് കടക്കാൻ സാധിക്കാത്ത വിധം അയാളുടെ ആത്മാവ് അവരെയെല്ലാം ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു.
https://youtu.be/Dg1vm8O80U0