തന്റെ പണം മുഴുവൻ ധൂർത്തടിച്ച കുടുംബക്കാരോട് പ്രവാസിയായ ചെറുപ്പക്കാരൻ കൊടുത്ത മറുപടി കണ്ടോ.

നീണ്ട 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞു പിറ്റേദിവസം നാട്ടിലേക്ക് പോകാൻ ആരംഭിച്ചു. ഇത്ര വർഷത്തിന്റെ ഇടയിൽ ആകെ രണ്ടുവർഷം മാത്രമായിരുന്നോ താൻ ലീവ് എടുത്ത് വീട്ടിലേക്ക് പോയത് കുറച്ചു ദിവസങ്ങൾ മാത്രം കാരണം തന്നെ അവിടെ ആർക്കും ആവശ്യമില്ല എന്ന് നല്ലതുപോലെ അറിയാം. പ്ലസ് ടു വരെ എങ്ങനെയോ പഠിച്ചു. തന്നെക്കാളും വിദ്യാഭ്യാസവും കഴിവുമുള്ള അനിയനെയായിരുന്നു അച്ഛനും അമ്മയ്ക്കും എപ്പോഴും ഇഷ്ടം തന്നോട് എപ്പോഴും അവഗണന മാത്രം.

അത് മാറുന്നതിനു വേണ്ടിയാണ് ഗൾഫിൽ പോകാൻ തീരുമാനിച്ചത് അവിടെയെത്തി പിന്നീട് നീണ്ട 15 വർഷം അധ്വാനിച്ചു അതിന്റെ ഫലം കൊണ്ട് വീട് വച്ചു അനിയന്റെ വിവാഹ കാര്യങ്ങൾ നടത്തി വിദ്യാഭ്യാസ കാര്യങ്ങൾ നടത്തി എല്ലാം ചെയ്തു പക്ഷേ എനിക്ക് മാത്രം ഒരു കുടുംബം വേണമെന്ന് വീട്ടുകാർ ചിന്തിച്ചില്ല അപ്പോൾ ജാതകദോഷം എടുത്തു പറഞ്ഞു ഇനി ജാതകദോഷം നോക്കിയിട്ട് കാര്യമില്ല എന്തെങ്കിലും ചെയ്തേ പറ്റൂ നാട്ടിലേക്ക് മടങ്ങി.

തന്നെ കൂട്ടിക്കൊണ്ടു പോകാൻ അനിയൻ വന്നിരുന്നു വണ്ടിയിൽ ഇരുന്നുകൊണ്ട് കുറെ വിശേഷങ്ങൾ പറഞ്ഞു അങ്ങനെ വീടിന്റെ മുൻപിൽ കാർ വന്നിറങ്ങി അനിയന്റെ മകൾ എന്നെ വന്ന് കെട്ടിപ്പിടിച്ചു.എല്ലാ വിശേഷങ്ങളും പറഞ്ഞു രാത്രിയിൽ കുറച്ചു സമയം കിട്ടിയപ്പോൾ അച്ഛനും അമ്മയും എന്റെ അടുത്തേക്ക് വന്നു എടാ നീ ജോലി നിർത്തിയത് ശരിയാണോ അതേ അമ്മയെ ജോലി നിർത്തി അവരുടെ മുഖം വാടി. എന്തുപറ്റി എന്തെങ്കിലും പറയാനാണെങ്കിൽ പറഞ്ഞു കൊള്ളൂ അത് എനിക്ക് മനസ്സിലായി. നമ്മുടെ വീട് രണ്ട് നില ആകണമെന്ന് അനിയൻകുട്ടൻ ഒരു ആലോചന നിനക്ക് എന്തെങ്കിലും മാറ്റിയിരുപ്പ് ഉണ്ടെങ്കിൽ അതിലേക്ക് എടുക്കാൻ പറ്റുമല്ലോ.

എനിക്ക് ഒന്നും മാറ്റിവെച്ച് ഇരിക്കുന്നില്ല നിങ്ങൾക്ക് വേണമെങ്കിൽ ചെയ്യാം പിന്നെ ഇവിടെ ആരുടെ പേരിലാണ് അവരെ നോക്കി. അതെന്താ ചോദിക്കാൻ അനിയന് തന്നെ നിനക്ക് കുടുംബവും ഒന്നും ഇല്ലല്ലോ. ഓ അങ്ങനെയാണോ എങ്കിൽ ശരി എന്തായാലും വീട് ഉയർത്തി പണിയുന്നതിൽ ഞാൻ പൈസ തരില്ല എന്നത് മാത്രം സത്യം. തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു ഒരു ഫിലിപ്പീൻസ് കാരി അവൾക്കും തന്നോട് വളരെയധികം ഇഷ്ടമാണ്.

ഗൾഫിൽ വച്ച് പരിചയപ്പെട്ടതാണ് ഇതുവരെയും ആ സ്നേഹബന്ധം തുടർന്നുകൊണ്ട് പോകുന്നു അവളോട് നാട്ടിലേക്ക് വരാൻ പറഞ്ഞു വീട്ടുകാർ അവളെ കണ്ടതും ആർക്കും അതിനു സമ്മതമായില്ല ഞാൻ മനസ്സിൽ വിചാരിച്ചത് തന്നെയാണ് വീട്ടുകാരോട് ആയി ഇനി കുറച്ചു കാര്യങ്ങൾ പറയണം. നിങ്ങൾ കണ്ടോ ആ പുതിയ വീട് അത് ആരുടെ ആണെന്ന് വിചാരിച്ചത് എന്റെ വീടാണ് ഞാൻ പണികഴിപ്പിച്ച വീട്. ഇനി ഞങ്ങൾ അവിടെയാണ് താമസിക്കാൻ പോകുന്നത് പിന്നെ എനിക്ക് കിട്ടിയ കുറച്ചു പണം അതെടുത്തുകൊണ്ട് ഞാൻ ഒരു ബിസിനസ് നടത്തുന്നു നിങ്ങൾക്ക് വേണ്ടത് എന്നെ അല്ല എന്റെ പണത്തെ മാത്രമായിരുന്നു അതുകൊണ്ട് ഇനി അത് വേണ്ട. അതും പറഞ്ഞ് അവളുടെ കൈപിടിച്ച് അവൻ ഇറങ്ങി.