നിറകണ്ണുകളോടെ ഹോസ്പിറ്റലിൽ നോക്കിനിൽക്കുന്ന തെരുവ് നായകൾക്ക് പറയാൻ ഒരു കഥയുണ്ട്. നിങ്ങളുടെയും കണ്ണ് നിറഞ്ഞു പോകും.

ഒരു ഹോസ്പിറ്റലിന്റെ വാതിലിനു മുൻപിലായി 4 5 പട്ടികൾ നിരന്നു നിൽക്കുന്ന ഒരു കാഴ്ച ഇത് സോഷ്യൽ മീഡിയയിൽ ഒരു ഡോക്ടർ പങ്കുവെച്ച ചിത്രമാണ്. ഡോക്ടർ ഇതുപോലെ ഒരു ചിത്രം എന്തിനാണ് പങ്കുവെച്ചത് എന്നാണ് ആദ്യം എല്ലാവരും ചിന്തിച്ചത് കാരണം അതിന്റെ അർത്ഥം ആർക്കും പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. എന്നാൽ അതിനു പിന്നിൽ ഒരു കഥയുണ്ടായിരുന്നു .

പിന്നീടാണ് ആ ഡോക്ടർ അത് വിശദീകരിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഈ നായകളെ ഹോസ്പിറ്റലിന്റെ പരിസരത്ത് എല്ലാവരും ശ്രദ്ധിച്ചത് എല്ലായ്പ്പോഴും വാതിലിന്റെ മുൻപിലായി ഈ നായ്ക്കൾ ആരെയോ തിരയുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഒരു തെരുവിൽ നിന്നും വയസ്സായ ഒരു വൃദ്ധനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് അയാളുടെ കൂടെ വന്നതായിരുന്നു ഈ നായക്കൾ എന്നാൽ അദ്ദേഹം മരിച്ചു പോയി പക്ഷേ ഇപ്പോഴും ഹോസ്പിറ്റലിൽ നിന്നും പോകുന്ന ഓരോ വ്യക്തികളെയും നായ്ക്കൾ നോക്കിക്കൊണ്ട് നിൽക്കുകയാണ്.

ചിലപ്പോൾ ആ നായ്ക്കളുടെ യജമാനൻ അതായിരിക്കും അല്ലെങ്കിൽ അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് അയാൾ ആയിരിക്കും അല്ലെങ്കിൽ അവരെ ഒരുപാട് സ്നേഹിക്കുന്നത് അയാൾ ആയിരിക്കും. കാരണം നമ്മൾ കുറച്ച് സ്നേഹം കൊടുത്താൽ ഇരട്ടിയായി തിരികെ നൽകുന്ന വളർത്തു മൃഗങ്ങളിൽ ഒന്നാണ് നായ്ക്കൾ. എന്നാൽ അദ്ദേഹം തിരികെ വരില്ല

എന്ന് ഈ നായകളുടെ എങ്ങനെ പറഞ്ഞ മനസ്സിലാക്കാനാണ് നൊമ്പരം ഉണ്ടാകുന്ന ഈ വാർത്ത എന്തു പറഞ്ഞാണ് അവരെ മനസ്സിലാക്കിയത്. ഈ ചിത്രം എടുക്കുമ്പോഴും ആ നായ്ക്കൾ ഹോസ്പിറ്റലിൽ നിന്ന് ഓരോ വ്യക്തികളും ഇറങ്ങുമ്പോൾ അത് തന്നെ യജമാനൻ ആണോ എന്ന് നോക്കുകയായിരുന്നു. ഇതുപോലെ സ്നേഹമുള്ള നായ്ക്കൾ നിങ്ങൾക്കും ഉണ്ടോ. വളർത്തു മൃഗങ്ങളെ സ്നേഹമുള്ളവർക്കും അവരെ സ്നേഹിക്കുന്നവർക്കും ഇത് മനസ്സിലാക്കാൻ സാധിക്കും.

https://youtu.be/liyVz-SWaxg

×