വിവാഹം കഴിച്ചു പോയ മകളെ കാണാൻ ചെന്ന അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഓരോ അമ്മമാരും സൂക്ഷിക്കുക.

മകളെ സ്വപ്നം കണ്ടതിനെ തുടർന്ന് വിജയം എത്രയും പെട്ടെന്ന് മകളെ കാണാൻ തോന്നി. ഇന്ന് ജോലിയിൽ ലീവ് എടുത്ത വിജയാ അമ്മ മകളുടെ വീട്ടിലേക്ക് പോകാൻ തയ്യാറായി. എല്ലാവരോടും യാത്ര പറഞ്ഞ ബസ്സിൽ കയറി സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ ഒരു ബേക്കറിയിൽ കയറി തന്റെ മകളുടെ മകനെ വേണ്ട കുറച്ച് സാധനങ്ങൾ വാങ്ങിക്കുകയും ചെയ്തു. വീട്ടിലേക്ക് അടുക്കുംതോറും മരുമകൻ വണ്ടി അവിടെ ഇരിക്കുന്നത് അമ്മ കണ്ടു. വീടിന്റെ അകത്ത് മരുമകനും പേരക്കുട്ടിയും ഇരിക്കുന്നത് അമ്മ കണ്ടു അകത്തേക്ക് വന്നപ്പോഴേക്കും ബഹുമാനപൂർവ്വം മരുമകൻ എഴുന്നേറ്റു നിന്നു.

മകളെ വിളിച്ചപ്പോൾ അവൾ ഓടി വന്നു തന്റെ അമ്മയോട് കുശല അന്വേഷണങ്ങൾ അവൾ നടത്തി അവളുടെ മുഖത്ത് ചിരിയുണ്ട് എങ്കിലും എവിടെയോ ഒരു സങ്കടം ഒളിഞ്ഞിരിക്കുന്നത് അമ്മ ശ്രദ്ധിച്ചു പക്ഷേ അപ്പോഴൊന്നും തന്നെ അമ്മ അത് ചോദിക്കാൻ പോയില്ല. കാരണം അവൾ അത്രയും സന്തോഷത്തോടെയാണ് അമ്മയോട് പെരുമാറിയത് അതിനിടയിൽ കൊച്ചുമകൻ അമ്മയുടെ മൊബൈൽ ഫോൺ കളിക്കാൻ വേണ്ടി എടുക്കുന്നത് അവർ ശ്രദ്ധിച്ചു ആദ്യം എല്ലാം അത് കൊടുത്തു എങ്കിലും അവന്റെ ശ്രദ്ധതിരിച്ചപ്പോൾ അത് അവർ മാറ്റിവെച്ചു.

കുറെ നേരമായതിനുശേഷം തിരികെ പോകുവാൻ അമ്മ തീരുമാനിച്ചു യാത്രയെല്ലാം പറഞ്ഞു ഇറങ്ങി കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ ആയിരുന്നു ഫോൺ എടുക്കാൻ മറന്നു എന്ന് അമ്മ ശ്രദ്ധിച്ചത് തിരികെ വീട്ടിലേക്ക് പോയപ്പോൾ വീടിന്റെ അകത്ത് നിന്നും ഒരുപാട് ബഹളം. നീ എന്തിനാ ഇങ്ങനെ കരയുന്നത് നിന്റെ അമ്മ ചത്തോ ഇപ്പോഴല്ലേ നിന്റെ അമ്മ പോയുള്ളൂ. നിനക്ക് പറയത്തക്ക ആരുമില്ലേ ഒരു സഹായത്തിന് ആരുമില്ലേ .

നിന്റെ അമ്മ ഇപ്പോഴും ജോലിക്ക് പോകുന്നതല്ലേ എന്തെങ്കിലും ഒരു സഹായത്തിന് നിനക്ക് കുറച്ച് പൈസ ചോദിച്ചു കൂടെ. വഴക്ക് കൂടി വന്നപ്പോൾ പിന്നെ പുറത്തുനിൽക്കുന്നത് ശരിയല്ല എന്ന് അമ്മയ്ക്ക് തോന്നി അമ്മ വീടിനകത്തേക്ക് കയറിയപ്പോൾ മകൻ മകളെ അടിക്കാൻ കൈ പൊക്കുന്നതാണ് കണ്ടത് എന്നാൽ അമ്മയെ കണ്ടപ്പോൾ അവൻ പതറി. നീ പെണ്ണ് കാണാൻ വരുമ്പോൾ നിനക്ക് ആരുമില്ലായിരുന്നു .

എന്നാൽ നീ അന്ന് പറഞ്ഞ ഒരു വാക്കുണ്ട്. നിങ്ങളുടെ മകളെ എനിക്ക് വിവാഹം ചെയ്തു തന്നാൽ എനിക്ക് അമ്മയെ കൂടിയാണ് കിട്ടുന്നത് എന്ന് എന്നാൽ നീ ഇപ്പോൾ എന്ത് വിചാരിച്ചു ചോദിക്കാനും പറയാനും എന്റെ മകൾക്ക് ആരുമില്ലെന്നോ. എന്റെ മകളെ ഞാൻ തന്നെ നോക്കിക്കോളാം. ഇനി എന്റെ മകൾ ഇവിടെ നിൽക്കേണ്ട ആവശ്യമില്ല ഇപ്പോൾ തന്നെ ഇറങ്ങിക്കോളും വിജയമ്മ ഉറച്ച തീരുമാനമെടുത്ത മകളെയും കൊച്ചു മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങി.