കുട്ടിയെ ഡെകെയറിൽ ആക്കി പോയ അമ്മ കുട്ടിയെ വിളിക്കാൻ വേണ്ടി തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച കണ്ടു ഞെട്ടി.

അപ്പുവിന്റെ അമ്മ വിളിക്കാനായി നേരം വൈകുന്നത് കണ്ടപ്പോൾ ശരണ്യ വളരെയധികം വിഷമിച്ചു കാരണം അപ്പു കുറേ നേരമായി കരഞ്ഞു കൊണ്ടേയിരിക്കുന്നു. അവനാണെങ്കിൽ പാല് കുടിക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത് എന്ന് ശരണ്യക്ക് മനസ്സിലായി. അപ്പുവിന്റെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ ശരണ്യ അവന് പാലു കൊടുക്കാൻ തയ്യാറായി. അപ്പോഴയിരുന്നു അപ്പുവിന്റെ അമ്മ ദേവിക പിന്നിൽ നിന്നും രോക്ഷത്തോടെ ശരണ്യയെ വിളിച്ചത്. നിന്നോട് ആരു പറഞ്ഞത് എന്റെ മകനെ പാല് കൊടുക്കാൻ.

ദേവിക അങ്ങനെ പറഞ്ഞപ്പോൾ തിരിച്ച് എന്ത് പറയണം എന്ന് അറിയാതെയായി. കുഞ്ഞിനെ പാല് വേണമെന്ന് പറഞ്ഞപ്പോഴാണ് ഞാൻ കൊടുത്തത് എന്നോട് ക്ഷമിക്കണം ശരണ്യ അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി. അന്ന് രാത്രിഅവിടെനിന്നും സൂസൻ മാഡം വിളിച്ചപ്പോൾ ശരണ്യ ഭയന്നതുപോലെ തന്നെ സംഭവിച്ചു എന്ന് കരുതി. അവിടേക്ക് ചെന്നപ്പോൾ ദേവിയെ മേടത്തിന്റെ വണ്ടി പുറത്തു നിൽക്കുന്നതും അവൾ കണ്ടു.

നീ എന്താണ് ശരണ്യ കാണിച്ചത് നിന്നോട് ആരാ പറഞ്ഞത് അപ്പുവിനെ പാല് കൊടുക്കാൻ. മാഡം എന്നോട് ക്ഷമിക്കണം അവനെ പാല് കുടിക്കാൻ വേണ്ടി ശ്രമിച്ചപ്പോഴാണ് ഞാൻ പാലു കൊടുക്കാൻ തയ്യാറായത്. അവനും ഒരു കുഞ്ഞാണല്ലോ. നിങ്ങളെപ്പോലെയുള്ള മോഡേൺ സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് പാല് കൊടുത്താൽ ശരീരത്തിന്റെ ഭംഗി നഷ്ടപ്പെടും എന്ന് കരുതുന്നവർ ആയിരിക്കും എന്നാൽ എനിക്ക് കുഞ്ഞുങ്ങളെ മാത്രമേ നോക്കുന്നുള്ളൂ. എന്നോട് ക്ഷമിക്കണം. ഇടകേട്ട് ദേവിക പറഞ്ഞു.

ശരണ്യ എന്നോട് ക്ഷമിക്കണം എന്റെ മകനെ പാലുകു കൊടുക്കാൻ എനിക്ക് കഴിയാത്തതുകൊണ്ടാണ്. അതും പറഞ്ഞ് ദേവിക തന്റെ ഷാൾ മാറ്റിയതും മാറിടത്തിൽ കാണുന്ന വ്രണങ്ങൾ കണ്ട് ശരണ്യ ഭയന്നുപോയി. ഇതുകൊണ്ട് മാത്രമാണ് എന്റെ കുഞ്ഞിനെ എനിക്ക് പാല് കൊടുക്കാൻ പറ്റാത്തത് ഇപ്പോൾ ഞാൻ ഒരു അപേക്ഷയുമായിട്ടാണ് ശരണ്യയുടെ മുന്നിൽ വന്നത് എന്റെ മകനെ കുറച്ചെങ്കിലും മുലപ്പാൽ കൊടുക്കണം. ശരണ്യക്ക് പറഞ്ഞത് ഓർത്ത് വളരെയധികം സങ്കടമായി അവൾ വേഗം തന്നെ അപ്പുവിനെ എടുത്ത് മുല കൊടുക്കാൻ തുടങ്ങി.