അച്ഛൻ മരിച്ചപ്പോൾ അനിയനെയും പെങ്ങളെയും വളർത്തി നല്ല നിലയിൽ എത്തിച്ച ഏട്ടനോട് അവർ ചെയ്തത് കണ്ടോ.

എന്റെ വിനയനെ ഒരു ജീവിതമായിട്ട് മതി വീട് വയ്ക്കുന്നതും എല്ലാം 16 വയസ്സ് മുതൽ എന്റെ മോൻ കഷ്ടപ്പെടുന്നതാ ഇനി അതിനൊരു അറുതി വേണം. അമ്മ എന്താണ് പറയുന്നത് ഞങ്ങൾ പറഞ്ഞു ചേട്ടനോട് കല്യാണം കഴിക്കേണ്ട എന്ന്. വൈഫ് എത്രയായി ഇനി ചേട്ടന്‍ എവിടെ പെണ്ണ് കിട്ടാൻ അതുകൊണ്ട് ഞങ്ങളും നന്നായി ജീവിക്കേണ്ട എന്നാണോ അമ്മ പറയുന്നത് ഞങ്ങൾക്കും കുടുംബവും കുട്ടികളും ഉണ്ട് ഞങ്ങൾക്കും ഞങ്ങളുടെ ജീവിതം നല്ലതുപോലെ ആക്കണ്ടേ. മോളെ ഗീത നീ തന്നെയാണോ ഈ പറയുന്നത്. നിങ്ങളുടെ അച്ഛൻ മരിക്കുന്ന സമയത്ത് ഇവന്റെ പ്രായം 16 വയസ്സാണ് അവിടെനിന്ന് ഇതുവരെ കഷ്ടപ്പെട്ട് മുഴുവൻ എന്റെ കുട്ടി മാത്രമാണ്.

നിങ്ങളുടെ അനിയത്തി ഗീതയുടെ വിവാഹം അവൻ നല്ല രീതിയിൽ അല്ലേ നടത്തിയത്. അത് കഴിഞ്ഞ് ആറുമാസം കഴിയും മുൻപേ നിങ്ങളും വിവാഹം കഴിച്ചു എപ്പോഴെങ്കിലും ഇവനെ പറ്റി ആലോചിച്ചു നോക്കിയിട്ടുണ്ടോ. നിങ്ങൾക്കെല്ലാം ജീവിതമായി അപ്പോൾ എന്റെ വിനയനോ. അച്ഛൻ മരിക്കുന്ന സമയത്ത് ചേട്ടൻ ആയിരുന്നു മൂത്തത് അപ്പോൾ ചേട്ടൻ അതൊക്കെ ചെയ്യേണ്ട ഉത്തരവാദിത്തമല്ലേ പിന്നെ ഇത്രയും വർഷമായി ഈ വീട്ടിൽ നിന്ന് കിട്ടുന്ന ആധായ വിലയൊന്നും ഞങ്ങൾ ചോദിച്ചില്ലല്ലോ.

അതെല്ലാം ചേട്ടൻ തന്നെയല്ലേ എടുക്കുന്നത് പിന്നെ അമ്മ ഈ വീട് ഭാഗം വച്ച് തന്നില്ല എങ്കിലും ഞങ്ങൾ കേസ് കൊടുക്കും. വിനയൻ ഇതെല്ലാം കേട്ട് അകത്തു പോയി വാലടച്ചു. ശരി നിങ്ങൾ ഇങ്ങനെ പറയുകയാണെങ്കിൽ എനിക്കും പറയാനുണ്ട്. പിന്നീട് കുറച്ചു സമയത്തേക്ക് അവിടെ നിശബ്ദതയായിരുന്നു അമ്മ ഒരു പഴയ ഡയറി എടുത്തുകൊണ്ടുവന്നു. നിങ്ങളുടെ അച്ഛൻ മരിച്ച അന്നുമുതൽ ഇന്ന് വരെ ഇവ നടത്തിയ എല്ലാ ചെലവുകളും നിങ്ങൾക്ക് വേണ്ടി ചെലവാക്കിയ എല്ലാ പൈസയുടെയും കണക്കാണ് എഴുതിയിരിക്കുന്നത് .

ഇതെല്ലാം അവന് കൊടുക്കാൻ പറ്റുകയാണെങ്കിൽ ഇത്രയും വർഷത്തെ ആദായത്തിന്റെ എല്ലാ ചിലവും അവൻ നിങ്ങൾക്ക് തരുന്നതായിരിക്കും. അതെങ്ങനെ ശരിയാകും ചിലവാക്കിയ പൈസയോ. നിങ്ങൾക്ക് അതാണ് ന്യായമെങ്കിൽ ഇതാണ് എന്റെ ന്യായം പിന്നെ കേസ് കൊടുക്കാൻ പോവുകയാണെങ്കിൽ പൊയ്ക്കോളൂ ഇത് നിങ്ങളുടെ അച്ഛൻ എന്റെ പേരിൽ എഴുതിവെച്ച വീടും സ്ഥലവും ആണ് അത് ആർക്ക് കൊടുക്കണമെന്ന് ഞാൻ തീരുമാനിക്കും. മോനെ വിനയ നീ വാ അമ്മ ചോറ് വിളമ്പി നിങ്ങൾക്കെല്ലാം ഉപയോഗിക്കാനുള്ള ഒരു നേർച്ച കോഴിയായി ഇനി എന്റെ മോനെ ഞാൻ വിട്ടു തരില്ല.