പിറന്നാളിന് കൊടുത്ത സമ്മാനം കണ്ട് അച്ഛനെ വഴക്ക് പറഞ്ഞ മകൻ. എന്നാൽ കാര്യം കേട്ട് കരഞ്ഞു പോയി.

തന്റെ മകനെ വളരെ ആഗ്രഹിച്ചായിരുന്നു അച്ഛൻ പിറന്നാൾ സമ്മാനം വാങ്ങിയത്. എന്നാൽ പിറന്നാൾ സമ്മാനം അവന്റെ കയ്യിൽ കൊടുത്ത് അവൻ തുറന്നു നോക്കിയപ്പോൾ അതിൽ കണ്ട മുണ്ടും ഷർട്ടും അവന് തീരെ ഇഷ്ടപ്പെട്ടില്ല അച്ഛനെ യാതൊരു ഫാഷൻ സെന്‍സും ഇല്ലെന്നു പറഞ്ഞ് അവൻ അത് വലിച്ചെറിയുകയായിരുന്നു. അമ്മ അവനെ അപ്പോൾ തന്നെ വഴക്ക് പറഞ്ഞു ദേഷ്യം കൊണ്ട് അവൻ മുറിയിലേക്ക് കയറി പോവുകയും ചെയ്തു.

നിങ്ങൾ വിഷമിക്കേണ്ട അവനോട് ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം. സാരമില്ല നീ അവനെ വഴക്ക് പറയണ്ട പുതിയ കുട്ടികളുടെ ഡ്രസ്സിംഗ് സെൻസ് എനിക്കറിയില്ലല്ലോ അതുകൊണ്ടാണ്. വളരെ സങ്കടപ്പെട്ടു പോകുന്നത് കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു അച്ഛൻ നേരെ പോയത് അച്ഛന്റെ ബെഡ്റൂമിലേക്ക് ആയിരുന്നു അവിടത്തെ അലമാര തുറന്ന ഒരു പഴയ ഷർട്ട് എടുത്ത നെഞ്ചോട് ചേർത്ത് പിടിച്ച് അച്ഛൻ പഴയ കാലങ്ങളിലേക്ക് പോയി.

അപ്പോഴേക്കും മകനെ ആ വസ്ത്രംഅണിയിച്ചുകൊണ്ട് അമ്മ അച്ഛന്റെ മുന്നിലേക്ക് എത്തുകയും ചെയ്തു. അപ്പോൾ അച്ഛൻ പറഞ്ഞു. ഈ ഷർട്ട് എനിക്ക് എന്റെ അച്ഛൻ പിറന്നാളിന് സമ്മാനിച്ചതാണ് അന്നത്തെ കാലത്തെല്ലാം ഇതുപോലെ ഒരു ഷർട്ട് കിട്ടാൻ വളരെ പാടാണ് എത്രസ്ഥലത്തേക്ക് ആണെന്നോ ഈ ഷർട്ടും ഇട്ട് ഞാൻ പോയിരുന്നത്. എനിക്ക് വലിയ അഭിമാനമായിരുന്നു പിന്നീട് അച്ഛന്റെ കയ്യിൽ നിന്നും ഇതുപോലെ ഒരു പിറന്നാൾ സമ്മാനം വാങ്ങിക്കാൻ എനിക്ക് സാധിച്ചിട്ടില്ല.

അച്ഛന്റെ സ്നേഹമാണ് എനിക്ക് ഈ വർഷത്തിൽ എത്രകാലമായിട്ടും ഞാൻ ഇത് കളയാത്തതും അതുകൊണ്ടാണ് ഇത് നെഞ്ചോട് ചേർത്തു പിടിക്കുമ്പോൾ അച്ഛൻ എന്റെ കൂടെ ഉള്ളത് പോലെ തോന്നും. അച്ഛനെ കണ്ണുകൾ നിറഞ്ഞു ഇത് കേട്ട് വിഷമിച്ചുകൊണ്ട് മകൻ പറഞ്ഞു അച്ഛാ എന്നോട് ക്ഷമിക്കണം. ഞാൻ അച്ഛനെ മനസ്സിലാക്കാതെ പോയി. അവൻ സങ്കടത്തോടെ അച്ഛനെ കെട്ടിപ്പിടിച്ചു.

https://youtu.be/Pbt2Den9i1E

×