കല്യാണം കഴിഞ്ഞ ഉടനെ സ്വർണം ചോദിച്ച അമ്മായിഅമ്മയ്ക്ക് മരുമകൾ കൊടുത്ത മറുപടി കേട്ടോ.

കല്യാണം കഴിഞ്ഞ് ആ വീട്ടിലേക്ക് കയറി വരുമ്പോൾ എല്ലാവരും നോക്കിയത് അവളുടെ സ്വർണത്തിലേക്ക് ആയിരുന്നു. തന്റെ അച്ഛൻ വളരെ കഷ്ടപ്പെട്ട് തനിക്ക് നൽകിയ സ്വർണം അവൾക്ക് വലിയ ഭാരമായിട്ടായിരുന്നു അപ്പോൾ തോന്നിയത് ആദ്യ രാത്രിയിൽ തന്നെ ഭർത്താവ് അവളോട് പറഞ്ഞു നീ സ്വർണം എല്ലാം അമ്മയ്ക്ക് കൊടുത്തേക്ക് അമ്മ അത് സൂക്ഷിച്ചു കൊള്ളുന്നു അപ്പോൾ അവൾ പറഞ്ഞു എനിക്കെന്റെ സ്വർണം സൂക്ഷിക്കാൻ നല്ലതുപോലെ അറിയാം കൊടുക്കേണ്ട ആവശ്യം എനിക്കില്ല ആദ്യത്തെ ദിവസം ആയതുകൊണ്ട് അവൻ ഒന്നും തന്നെ പറഞ്ഞില്ല.

ദിവസം ചേട്ടന്റെ ഭാര്യ അവളോട് വന്നു പറഞ്ഞു മോളെ ഒരു കാരണവശാലും നിന്റെ സ്വർണം അവർക്ക് കൊടുക്കരുത് ഇതുപോലെ പറഞ്ഞു ഞാൻ കൊടുത്തതാണ് പിന്നെ എന്റെ സ്വർണം ഞാൻ കണ്ടിട്ടില്ല എന്റെ സ്വർണം എല്ലാം അവരുടെ ഒരു പെങ്ങളുടെ കല്യാണത്തിന് ഉപയോഗിച്ചു ഇവിടെ രണ്ടാമത്തെ പെങ്ങളുടെ കല്യാണം കണ്ടിട്ടാണ് അവർ ഉറപ്പിച്ചിരിക്കുന്നത്. അപ്പോൾ അവൾ പറഞ്ഞു അത് ഒരിക്കലും നടക്കില്ല ഞാൻ കൊടുക്കില്ല വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു സ്വർണം ചോദിച്ചപ്പോൾ കൊടുക്കില്ല .

എന്ന് ഒറ്റവാക്കിൽ തന്നെ പറഞ്ഞു. ഒടുവിൽ അതൊരു വലിയ വഴക്ക് തന്നെയായിരുന്നു അമ്മായിയമ്മ വീട്ടിൽ നിന്നും ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു അമ്മ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ് ഭർത്താവ്. ഒടുവിൽ അവിടെ നിന്ന് ഇറങ്ങുമ്പോൾ ഒന്നുമാത്രം ഞാൻ അയാളോട് പറഞ്ഞു നിങ്ങൾ കല്യാണം കഴിക്കുന്നത് പെണ്ണിന്റെ സ്വർഗ്ഗത്തിനു വേണ്ടി മാത്രമാണോ അല്ലാതെ ഒരു കുടുംബജീവിതം ഉണ്ടാകാൻ വേണ്ടിയല്ലേ നിങ്ങൾക്ക് എന്നെ വേണമെങ്കിൽ എന്റെ വീട്ടിലേക്ക് വരാം എന്റെ സ്വർണമാണ് ആവശ്യമെങ്കിൽ പിന്നെ എന്റെ അടുത്തേക്ക് വരേണ്ട ആവശ്യമില്ല.

അവൻ പറഞ്ഞു അമ്മ അവൾ പറഞ്ഞത് ശരിയാണ് വിവാഹം ഞാൻ നടത്തിക്കോളാം. അതിന് അവളുടെ സ്വർണത്തിന്റെ ആവശ്യമില്ല. അനിയത്തിയുടെ വിവാഹം ഒറ്റയ്ക്ക് നടത്തിയതിന്റെ ബുദ്ധിമുട്ടുകൊണ്ടാകണം എല്ലാം കഴിഞ്ഞപ്പോൾ ഭർത്താവ് അവളോട് പറഞ്ഞു നീ നിന്റെ സ്വർണം എല്ലാം അച്ഛന് കൊടുത്തേക്ക് അതിന്റെ ആവശ്യം നമുക്കില്ലല്ലോ എന്തുവന്നാലും അദ്ധ്വാനിച്ച് തന്നെ നമുക്ക് ജീവിക്കാം. അച്ഛനെ തിരികെ ആ സ്വർണം എല്ലാം കൊടുത്തപ്പോൾ ആയിരുന്നു അവളുടെ ശ്വാസം നേരേ വീണത്.