തളർന്നുകിടന്ന് അച്ഛനെ നോക്കാൻ സാധിക്കില്ലെന്ന് ഭാര്യ ഇത് കേട്ട് ഭർത്താവ് ഭാര്യയോട് പറഞ്ഞത്.

ചേട്ടൻ പറഞ്ഞത് സത്യമാവല്ലേ എന്നാണ് ഞാൻ ഒരു നിമിഷം ആഗ്രഹിച്ചത് രാത്രിയിൽ വയ്യ എന്ന് അച്ഛൻ പറഞ്ഞു രാവിലെ ആശുപത്രിയിൽ പോകുമ്പോൾ ബോധം പോയിരുന്നു. ശരീരം തളർന്നു പോയിരിക്കുന്നു ഇനി ശരിയാകുമെന്ന് തോന്നുന്നില്ല പെട്ടെന്ന് മനസ്സിൽ ദേഷ്യം തോന്നി രണ്ട് ആൺകുട്ടികൾ ഉള്ള വീടാണ് അനിയനും വിദേശത്ത് കഴിയുന്നു. ഈ വയസ്സായ അച്ഛനെ നോക്കി ഞാനാണ് ഇവിടെ കിടന്ന് കഷ്ടപ്പെടുന്നത്. ഇനി ജോലിക്ക് പോകാൻ സാധിക്കാതെ ലീവ് എടുത്ത് ഞാൻ അച്ഛനെ നോക്കേണ്ടിവരും. വീട്ടിലേക്ക് കൊണ്ടുവന്ന് രണ്ടുദിവസം ലീവ് എടുത്ത് വീട്ടിലെ കാര്യങ്ങൾ എല്ലാം തന്നെ നോക്കി.

ചേട്ടൻ അച്ഛനെ നോക്കാനായി കുറച്ച് അധികം തന്നെ ലീവെടുത്തു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഞാൻ ചേട്ടനോട് പറഞ്ഞു ഇനി എനിക്ക് ലീവ് എടുക്കാൻ പറ്റില്ല. അച്ഛനെ വേണമെങ്കിൽ നമുക്ക് വൃദ്ധസദനത്തിൽ ആക്കാം അവർ അച്ഛനെ നോക്കിക്കൊള്ളും. വേണമെങ്കിൽ എന്റെ കൈയിലുള്ള സ്വർണ്ണം എല്ലാം തന്നെ വിറ്റിട്ടായാലും അച്ഛനെ നോക്കാം. ഇത് കേട്ട ഭർത്താവ് പറഞ്ഞു നീ എന്താണ് പറയുന്നത്. ആ കിടക്കുന്നത് എന്റെ അച്ഛനാണ് നീ ഒന്നും മനസ്സിലാക്കണം ഞാൻ ജനിച്ചതിനു ശേഷം എന്റെ അമ്മ മരിച്ചു അതിനുശേഷം മറ്റൊരു വിവാഹ പോലും കഴിക്കാതെ ഞങ്ങളെ പൊന്നുപോലെ നോക്കിയത് അച്ഛനാണ്.

ഒരു കുറവ് പോലും അച്ഛൻ ഞങ്ങൾക്ക് വരുത്തിയിട്ടില്ല അച്ഛനെ നോക്കാൻ എനിക്ക് യാതൊരു കുറവുമില്ല പക്ഷേ നീ കുറച്ച് അറിയണം. ഇവിടെ വിവാഹം കഴിഞ്ഞ് വന്നതിനുശേഷം നിന്നെ പഠിക്കാൻ വിട്ടതുംഅതുപോലെ ജോലിക്ക് വിടുന്ന സമയത്തും എല്ലാം ഈ വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത് അച്ഛനായിരുന്നു നിനക്ക് ഓർമയില്ലേ നമ്മുടെ മക്കളെ നീ പ്രസവിച്ചതിനു ശേഷം മൂന്നുമാസം കഴിഞ്ഞ് നീ ജോലിക്ക് പോയി തുടങ്ങി അപ്പോൾ നമ്മുടെ മക്കളെ നോക്കിയിരുന്നത് അച്ഛൻ മാത്രമായിരുന്നു. പിന്നെ നീ പറഞ്ഞ സ്വർണം. വിവാഹ സമയത്ത് നിനക്ക് സ്വർണം തരാൻ ഇല്ല എന്ന് അച്ഛൻ പറഞ്ഞപ്പോൾ എന്റെ അമ്മയുടെയും അച്ഛമ്മയുടെയും സ്വർണ്ണം നിന്റെ അച്ഛനെ ഏൽപ്പിച്ചത് കുറെ വൈകിയാണ് ഞാൻ അറിഞ്ഞത്.

ഇതെല്ലാം കേട്ടപ്പോഴേക്കും അവളുടെ മനസ്സിൽ വല്ലാത്ത ഒരു കുറ്റബോധം തോന്നി. ചേട്ടൻ പറഞ്ഞതെല്ലാം ശരി തന്നെയായിരുന്നു എല്ലാ കാര്യങ്ങളും അച്ഛൻ തന്നെയാണ് നോക്കിയിരുന്നത്. ഞാനാണ് അച്ഛനെ മനസ്സിലാക്കാതെ പോയത് പിറ്റേദിവസം ജോലിക്കാരി വന്നു ഞാൻ കുറച്ചുകൂടി ദിവസം ലീവ് കൂട്ടി എടുത്തു ചേട്ടനും ഉണ്ടായിരുന്നു. ഒരു ദിവസം ജോലിക്കാരി വന്ന പറഞ്ഞു. മോളുടെ ഒരു അവസ്ഥ ഈ വയസ്സൻ എത്രയും പെട്ടെന്ന് പോയാൽ മതിയായിരുന്നു അപ്പോൾ മോൾക്കും കുറച്ച് ആശ്വാസം ഉണ്ടാകും അല്ലേ.

ചിരി ജോലി ചെയ്യാൻ വന്നാൽ അത് മാത്രം ചെയ്താൽ മതി പിന്നെ എന്റെ അച്ഛനെ നോക്കാൻ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറഞ്ഞു കൊള്ളൂ എനിക്ക് വീട്ടിലിരുന്ന് ആയാലും ജോലി ചെയ്യാം ഒരു കുഴപ്പവുമില്ല. ഞാനിത് പറയുന്ന സമയത്ത് ഭർത്താവ് അടുത്ത് നിൽക്കുന്നത് ഞാൻ കണ്ടില്ലായിരുന്നു. അച്ഛൻ കൂടെ ഉണ്ടായിരുന്നത് വെറും രണ്ടുമാസമായിരുന്നു അതിന്റെ ഒരു മാസം അനിയൻ വിദേശത്ത് നിന്ന് വന്ന അച്ഛനെ നോക്കുന്നത് ഞാൻ കണ്ടു ഇത്രയും സ്നേഹമുള്ള വീട്ടിൽ വന്ന കയറിയതാണ് എന്റെ ഭാഗ്യം. അച്ഛനെ ഞാൻ മനസ്സിലാക്കാതെ പോയി അതായിരുന്നു ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.

https://youtu.be/6NrXlcosyl0

×